തൃപ്പൂണിത്തുറയില്‍ വാഹനത്തില്‍ നിന്ന് പടക്കം ഇറക്കുന്നതിനിടെ സ്‌ഫോടനം; ഒരാള്‍ മരിച്ചു; സ്ത്രീയടക്കം 17 പേര്‍ക്ക് പരിക്ക്; കെട്ടിടം പൂര്‍ണമായി തകര്‍ന്നു

തൃപ്പൂണിത്തുറയില്‍ പടക്ക സംഭരണ കെട്ടിടത്തിന് സമീപം സ്‌ഫോടനം. ഒരാള്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. രാവിലെ പത്തരയോടെയാണ് തൃപ്പൂണിത്തുറ ചൂരനാട് അപകടം ഉണ്ടായത്. തിരുവനന്തപുരം സ്വദേശി വിഷ്ണു എന്നയാളാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്. പടക്കങ്ങള്‍ വാഹനത്തില്‍ നിന്ന് ഇറക്കുമ്പോഴാണ് പൊട്ടിത്തെറി. പടക്കം കൊണ്ടുവന്ന ലോറി പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. സ്‌ഫോടനം നടന്ന സ്ഥലത്തെ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. സമീപത്തെ 25 ഓളം വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. രണ്ട് തവണ ഉഗ്ര സ്‌ഫോടനമാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി എത്തിച്ച പടക്കങ്ങള്‍ വാഹനത്തില്‍നിന്ന് ഇറക്കുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. പടക്കങ്ങള്‍ സൂക്ഷിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. സ്‌ഫോടനം നടന്ന സ്ഥലത്തിന് ചുറ്റും ഒരുകിലോമീറ്ററോളം ദൂരത്തില്‍ പ്രകമ്പനമുണ്ടായി. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ കളമശേരി മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page