കാർ ടാങ്കർ ലോറിയിൽ ഇടിച്ചു; നിയന്ത്രണം വിട്ട ലോറി കുഴിയിൽ വീണു

തിരുവനന്തപുരം: പാരിപ്പള്ളി 28-ാം മൈലിൽ ടാങ്കർ ലോറിയിൽ ഇടിച്ച കാറിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ ടാങ്കർ ഹൈവേക്കു വേണ്ടിയെടുത്ത കുഴിയിലേക്ക് നിയന്ത്രണം വിട്ടു നീങ്ങി. ടാങ്കർ കുഴിയിലെ മണൽക്കൂനയിൽ ഇടിച്ചു നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. ടാങ്കിൽ ഇന്ധനം ഇല്ലാതിരുന്നതും ദുരന്തം ഒഴിവാക്കാൻ സഹായകമായി. അതേസമയം അപകടമുണ്ടാക്കിയ കാർ അതിവേഗം ഓടിച്ചു പോയെന്ന് ദൃസാക്ഷികൾ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page