ജമ്മു കാശ്മീരിലും ഓപ്പറേഷൻ താമര : നാഷണൽ കോൺഫറൻസ് നേതാക്കൾ എൻ.ഡി.എ സഖ്യത്തിൽ ചേർന്നു

ശ്രീനഗർ:ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യം ഉപേക്ഷിച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎയുടെ ഭാഗമായതിന് പിന്നാലെ ജമ്മുകാശ്മീരിലും കൊഴിഞ്ഞുപോക്ക്. ഫറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ ബിജെപില്‍ ചേര്‍ന്നു. കത്വ ജില്ലാ പ്രസിഡന്റ് സഞ്ജീവ് ഖജൂരിയ ഉള്‍പ്പെടെയാണ് മറുകണ്ടം ചാടിയത്.
ഇവരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. പ്രദേശവും മതവും നോക്കാതെ ജനങ്ങളുടെ ക്ഷേമമാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് റെയ്‌ന പറഞ്ഞു.
ബീഹാറില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന വാര്‍ത്തകള്‍ പിന്നാലെയാണ് ജമ്മുകാശ്മീരില്‍ നിന്നുള്ള മറ്റൊരു കൂറുമാറ്റത്തിന്റെ വിവരം പുറത്തുവരുന്നത്. ബീഹാറില്‍
കോണ്‍ഗ്രസിന്റെ 19 എംഎല്‍എമാരില്‍ 9 പേരെ ബന്ധപ്പെടാന്‍ നേതാക്കള്‍ക്കായിരുന്നില്ല. കോണ്‍ഗ്രസിലെ എംഎല്‍എമാരുടെ തങ്ങള്‍ സമ്പര്‍ക്കത്തിലാണെന്ന് ബിജെപി അവകാശപ്പെടുകയും ചെയ്തിരുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിലെ ലഹരി വേട്ട:ലാലാ കബീര്‍ മൈസൂര്‍ ജയിലില്‍ നിന്നു ഇറങ്ങിയത് മൂന്നാഴ്ച മുമ്പ്; സുഹൃത്തിനെയും കൂട്ടി നേരെ പോയത് ഒറീസയിലേക്ക്; 31 കിലോ കഞ്ചാവുമായി കുമ്പളയിൽ പൊലീസ് പിടിയിലായതോടെ തകര്‍ന്നടിഞ്ഞത് സ്വപ്ന കൊട്ടാരം
Scroll to top

You cannot copy content of this page