കവർച്ചാ മുതൽ വിൽക്കാൻ പാലത്തിന് കീഴെ  സൂക്ഷിച്ചു; അന്വേഷണത്തിനൊടുവിൽ 2 പ്രതികൾ അറസ്റ്റില്‍


കാസര്‍കോട്‌: വീട്ടുകാര്‍ ബന്ധുവീട്ടിൽ പോയപ്പോൾ  വീട്ടില്‍ നിന്നു സ്വര്‍ണ്ണവും പണവും ഗ്യാസ്‌ സിലിണ്ടറുകളും പാത്രങ്ങളും കവര്‍ച്ച ചെയ്‌ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബേക്കല്‍ പാലക്കുന്ന്‌, ആറാട്ടുകടവിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ എരിയപ്പാടി ഹൗസില്‍ അബ്‌ദുല്‍ ഖാദര്‍ (40), അണങ്കൂര്‍ തുരുത്തിയിലെ ടി.എ.ആസിഫ്‌ (37) എന്നിവരെയാണ്‌ ടൗണ്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ചന്ദ്രഗിരി പാലത്തിനു സമീപത്തെ മുഹമ്മദ്‌ഷായുടെ പരാതിപ്രകാരമാണ്‌ പൊലീസ്‌ കേസെടുത്ത്‌ ഇരുപ്രതികളെയും അറസ്റ്റു ചെയ്‌തത്‌. ബന്ധുവീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനുവേണ്ടി കുടുംബസമേതം പോയതായിരുന്നു പരാതിക്കാരന്‍. തിരിച്ചെത്തിയപ്പോഴാണ്‌ വീടിന്റെ മുന്‍ ഭാഗത്തെ വാതിലിന്റെ പൂട്ടു പൊളിച്ചു കവര്‍ച്ച നടന്ന സംഭവം അറിഞ്ഞത്‌. 15,000 രൂപ രണ്ടു ഗ്യാസ്‌ സിലിണ്ടറുകള്‍, രണ്ടു ഗ്രാം സ്വര്‍ണ്ണം, പാത്രങ്ങള്‍ എന്നിവയാണ്‌ മോഷണം പോയത്‌. കവര്‍ച്ചാമുതലുകള്‍ വില്‍ക്കാനായി ചന്ദ്രഗിരി പാലത്തിനു അടിഭാഗത്ത്‌ സൂക്ഷിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികള്‍ പിടിയിലായത്‌.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പയ്യന്നൂരില്‍ വീട്ടമ്മയുടെ കഴുത്തിനു കത്തി വച്ചു കവര്‍ന്ന ആഭരണങ്ങള്‍ കാഞ്ഞങ്ങാട്ട് കണ്ടെത്തി; ആദ്യം പഴയ ആഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങി, ഉടനെ തൊട്ടടുത്ത ജ്വല്ലറിയില്‍ വിറ്റു

You cannot copy content of this page