വീട്ടില്‍ വോട്ട് : ജില്ലയിൽ വ്യാഴാഴ്ച വരെ 5987 പേര്‍ വോട്ട് ചെയ്തു

കാസർകോട്: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ(ഏപ്രിൽ രണ്ട് വരെ 85 വയസ്സിന് മുകളില്‍ പ്രായമുള്ള 2874 വോട്ടര്‍മാരും ഭിന്നശേഷിക്കാരായ 3113 വോട്ടര്‍മാരും വീട്ടില്‍ വോട്ട് ചെയ്തു. വോട്ടെടുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി സമ്മതിദായകര്‍ വോട്ട് രേഖപ്പെടുത്തുന്ന ‘വീട്ടിലെ വോട്ട് ‘സേവനത്തിലാണ് വ്യാഴാഴ്ച വരെ 5987 പേർ വോട്ട് ചെയ്തത് . രണ്ട് പോളിങ് ഉദ്യോഗസ്ഥര്‍, ഒരു മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോഗ്രാഫര്‍, പൊലീസ് ഉദ്യോഗസ്ഥന്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന സംഘമാണ് വീട്ടില്‍ വോട്ടിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളിലെത്തുന്നത്. കാഞ്ഞങ്ങാടും തൃക്കരിപ്പൂരും 30 വീതവും ഉദുമയില്‍ 28 വും , കാസര്‍കോട് , മഞ്ചേശ്വരം മണ്ഡലങ്ങളില്‍ 17 വീതവും പോളിങ് സംഘങ്ങളെയാണ് നിയോഗിച്ചത്. 85 വയസ്സ് കഴിഞ്ഞ 3281 പേര്‍ക്കും ഭിന്നശേഷിക്കാരായ 3529 പേര്‍ക്കുമാണ് ജില്ലയില്‍ വീട്ടില്‍ വോട്ട് അനുവദിച്ചത്.

മഞ്ചേശ്വരത്ത് 85 വയസ്സിന് മുകളില്‍ പ്രായമുള്ള 317 പേരും ഭിന്നശേഷിക്കാരായ 589 പേരും വീട്ടില്‍ വോട്ട് ചെയ്തു. കാസര്‍കോട് 85 വയസ്സിന് മുകളില്‍ പ്രായമുള്ള 320 പേരും ഭിന്നശേഷിക്കാരായ 516 പേരും ഉദുമയിൽ 85 വയസ്സിന് മുകളില്‍ പ്രായമുള്ള 525 പേരും ഭിന്നശേഷിക്കാരായ 687 പേരും വീട്ടില്‍ വോട്ട് ചെയ്തു. കാഞ്ഞങ്ങാട് 85 വയസ്സിന് മുകളില്‍ പ്രായമുള്ള 913 പേരും ഭിന്നശേഷിക്കാരായ 711 പേരും വീട്ടില്‍ വോട്ട് ചെയ്തു. തൃക്കരിപ്പൂരില്‍ 85 വയസ്സിന് മുകളില്‍ പ്രായമുള്ള 799 പേരും ഭിന്നശേഷിക്കാരായ 610 പേരും വീട്ടില്‍ വോട്ട് ചെയ്തു. ഈ സേവനം തുടർദിവസങ്ങളിലും ഉണ്ടാവും

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page