അബുദാബി: അബുദാബിയില്‍ ജോലി ചെയ്തു വരികയായിരുന്ന കാസര്‍കോട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഷിറിയ കുന്നില്‍ സ്വദേശി എകെവി മന്‍സിലിലെ മുഹമ്മദ് മൊയ്തീന് ഖാദര്‍(64) ആണ് മരിച്ചത്. കുടുംബസമേതം ഉംറ നിര്‍വഹിച്ചു അബുദാബിയില്‍ മടങ്ങിയെത്തിയ മുഹമ്മദ് മൊയ്തീന് ഖാദര്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മൃതദേഹം അബുദാബിയില്‍ തന്നെ ഖബറടക്കം ചെയ്തു.
ബീഫാത്തിമയാണ് ഭാര്യ. മക്കള്‍: ആയിഷ, താഹിറ, ഫൈസല്‍(അബുദാബി), സൗദ. മരുമക്കള്‍: ലത്തീഫ് ഹൊസങ്കടി, റഹീം മുഗു. സഹോദരങ്ങള്‍: പരേതരായ അബ്ദുല്ല, നഫീസ.
![](https://mlozaudj56ft.i.optimole.com/w:576/h:450/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/inbound3740448758195716508.jpg)