അടിമാലി:ആനക്കൊമ്പ് വിൽപ്പന നടത്താൻ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കുറത്തികുടി സ്വദേശി പുരുഷോത്തമനെയാണ് വനംവകുപ്പ് പിടികൂടിയത്.അടിമാലി ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ വരുന്ന കുറത്തിക്കുടിയില്‍ നിന്നാണ് ആനക്കൊമ്പ് പിടികൂടിയത്. ഒമ്ബത് കിലോ തൂക്കം വരുന്ന രണ്ട് കൂറ്റൻ ആനക്കൊമ്പുകളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. വാങ്ങാനെന്ന വ്യാജേന തന്ത്രത്തിലാണ് ഇയാളെ പിടികൂടിയത്.സംഭവത്തിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന് വനംവകുപ്പ് അന്വേഷിച്ചുവരികയാണ്. ദേവികുളം അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.