തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസിൽ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചയാള്‍ പിടിയില്‍.മലയിൻകീഴ് പാലോട്ടുവിള സാനതനത്തില്‍ രഞ്ജിത്തിനെ(46)യാണ് പോക്സോ നിയമപ്രകാരം പൂജപ്പുര പൊലീസ് അറസ്റ്റുചെയ്തത്.
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. അടുത്ത സീറ്റിലിരുന്ന ആണ്‍കുട്ടിയെയാണ് ഇയാള്‍ ഉപദ്രവിക്കാൻ ശ്രമിച്ചത്. വിദ്യാര്‍ത്ഥി ഇതു ചെറുക്കുന്നതു കണ്ട് ബസിലുണ്ടായിരുന്ന ഒരു സ്‌കൂള്‍ അദ്ധ്യാപിക അടക്കമുള്ളവര്‍ ഇടപെട്ടു. ഇയാള്‍ ബസില്‍നിന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മറ്റു യാത്രക്കാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.
