സീതാംഗോളി: ലോറിയില്‍ കയറ്റി കൊണ്ടുപോവുകയായിരുന്ന മണ്ണുമാന്തി യന്ത്രം തട്ടി വൈദ്യുതി കേബിള്‍ പൊട്ടി വീണു. കേബിള്‍ ദേഹത്ത് വീണ് സ്‌കൂട്ടര്‍ യാത്രക്കാരനായ മദ്രസ അധ്യാപകനു സാരമായി പരിക്കേറ്റു. ഇന്നു രാവിലെ സീതാംഗോളി പെട്രോള്‍ പമ്പിനു സമീപത്താണ് അപകടം. സാരമായി പരിക്കേറ്റ കണ്ണൂര്‍ സ്വദേശിയും കന്യപ്പാടിയില്‍ താമസക്കാരനുമായ ഇബ്രാഹിം മുസ്ലീയാ(48)റെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പള, പേരാല്‍ കണ്ണൂര്‍ മുബീനുല്‍ ഇസ്ലാം മദ്രസയിലെ പ്രധാന അധ്യാപകനാണ് ഇദ്ദേഹം. ടിപ്പര്‍ ലോറിയില്‍ കയറ്റിയ ഹിറ്റാച്ചി മണ്ണുമാന്തി യന്ത്രം ബദിയഡുക്ക ഭാഗത്തു നിന്നും കുമ്പള ഭാഗത്തേയ്‌ക്ക് കൊണ്ടുവരുന്നതിനിടയിലാണ് അപകടം.