കാസർകോട്: മുടി മുറിക്കാതെ സ്ക്കൂളിലെത്തിയ വിദ്യാർത്ഥിയുടെ മുടി പരസ്യമായി മുറിച്ചു. ചിറ്റാരിക്കാൻ , ഓട്ടമലയിലെ ഒരു സ്വകാര്യ വിദ്യാലയത്തിലാണ് അപരിഷ്കൃതമായ സംഭവം. വിദ്യാർത്ഥി നൽകിയ പരാതിയിൽ പ്രധാന അധ്യാപികയ്ക്കെതിരെ എസ് സി – എസ് ടി വകുപ്പ് പ്രകാരം പൊലീസ്’ കേസെടുത്തു. കേസ് പിന്നീട് എസ്.എം എസിനുകൈ മാറി.ഡി വൈ. എസ് പി.എ.സതീഷ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. സ്കൂൾ അസംബ്ലിയിൽ വച്ചാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ മുടി പരസ്യമായി മുറിച്ചതെന്നു കുട്ടി പൊലീസിൽ പരാതി നൽകി.
