മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് മോസ്‌കോയിലെ സ്വകാര്യ അപ്പാര്‍ട്ട്മെന്റില്‍ വച്ച് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
റഷ്യന്‍ സൈന്യത്തിലെ മുന്‍ ലെഫ്റ്റനന്റ് ജനറല്‍ നടത്തുന്ന ടെലിഗ്രാം ചാനല്‍ ജനറല്‍ എസ്വിആര്‍ ആണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പുട്ടിനെ കിടപ്പുമുറിയുടെ തറയില്‍ ”തറയില്‍ കിടക്കുന്ന നിലയില്‍” ഗാര്‍ഡുകള്‍ കണ്ടെത്തിയതായാണ് ടെലിഗ്രാം ചാനലില്‍ പറയുന്നത്. അതേസമയം, പുട്ടിന് യാതൊരു ആരോഗ്യ പ്രശ്‌നവുമില്ലെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ക്രെംലിന്‍ പ്രതികരിച്ചു. വസതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രസിഡന്റിന്റെ കിടപ്പുമുറിയില്‍ നിന്ന് ശബ്ദംകേട്ട് ഓടിയെത്തുകയായിരുന്നുവെന്നും പുടിന്‍ കട്ടിലിനരികില്‍ തറയില്‍ കിടക്കുകയും ഭക്ഷണപാനീയങ്ങള്‍ മേശയും മറിഞ്ഞുകിടക്കുന്നതായും കണ്ടുവെന്നുമാണ് ടെലിഗ്രാം ചാനല്‍ അറിയിച്ചത്. ഉടന്‍ തന്നെ പുടിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ തന്നെയുള്ള വിദഗ്ദ മെഡിക്കല്‍ സംഘം അദ്ദേഹത്തെ ചികിത്സയ്ക്ക് വിധേയമാക്കി. അപ്പാര്‍ട്ട്‌മെന്റില്‍ തന്നെയുള്ള മെഡിക്കല്‍ സംവിധാനത്തിലാണ് അദ്ദേഹത്തെ ചികിത്സിക്കുന്നതെന്നുമാണ് പിന്നീടുള്ള വിവരങ്ങള്‍.