പുലിനഖ മാല ധരിച്ച് റിയാലിറ്റി ഷോയിൽ പങ്കെടുത്തു; ബിഗ് ബോസ് മത്സരാർത്ഥി അറസ്റ്റിൽ

ബംഗളൂരു: പുലിനഖം മാലയുടെ  ലോക്കറ്റാക്കി ധരിച്ച കന്നഡ ബിഗ്ബോസ് മത്സരാര്‍ഥി അറസ്റ്റില്‍. വര്‍ത്തൂര്‍ സന്തോഷിനെയാണ് അറസ്റ്റ് ചെയ്തത്.
വന്യജീവി സംരക്ഷണ നിയമപ്രകാരം ബിഗ് ബോസ് വേദിയില്‍ നിന്ന് വനംവകുപ്പ് ഇ‍യാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബിഗ്ബോസ് ഷോയ്‌ക്കിടെ ഇയാളുടെ കഴുത്തില്‍ പുലിനഖം ലോക്കറ്റാക്കിയ മാല ശ്രദ്ധയില്‍പ്പെടുകയും പരിപാടിയുടെ പ്രേക്ഷകരില്‍ ചിലര്‍ ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പിനു പരാതി നല്‍കുകയുമായിരുന്നു.
തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മത്സരവേദിയിലെത്തി മാല നല്‍കാൻ ആവശ്യപ്പെട്ടു. മാല വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അതിലുണ്ടായിരുന്നത് യഥാര്‍ഥ പുലിനഖങ്ങളാണെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page