കാസർകോട്:കാസർകോട് കാഞ്ഞിരടുക്കത്ത് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും 3 ലക്ഷം പിഴയും ശിക്ഷ.വിറകു കൊള്ളി കൊണ്ട് ഭാര്യ കല്യാണിയെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലാണ് കാഞ്ഞിരടുക്കം ആഞ്ഞിലി മൂട് സ്വദേശി ഗോപാല കൃഷ്ണനെ (5 8 ) ജില്ലാ സെഷൻസ് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷിച്ചത്. 2019 ഡിസംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അക്രമത്തിൽ ഇവരുടെ മകൾ ശരണ്യ (29) ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു ശരണ്യ ദിവസങ്ങളോളം മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകളുടെ കുട്ടിയെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകുന്നതിനിടയിൽ വീട്ടിൽ കയറിവന്ന ഗോപാലകൃഷ്ണൻ ടി വി വെക്കാൻ നോക്കിയപ്പോൾ കല്യാണി വിലക്കിയതാണ് പ്രകോപനത്തിനും കൊലപാതകത്തിനും ഇടയാക്കിയതെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്
