ലഹരിയുമായി പറന്നെത്തി തുമ്പിപ്പെണ്ണും സംഘവും;പിടികൂടി എക്സൈസ് സംഘം;കൊച്ചിയിൽ പിടികൂടിയത് അരക്കോടിയുടെ രാസ ലഹരി

കൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന് സമീപത്ത് നിന്നും വൻ ലഹരിവേട്ട. കോട്ടയം സ്വദേശിനിയായ യുവതി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. 50 ലക്ഷം വിലമതിക്കുന്ന അരക്കിലോയോളം രാസലഹരിയാണ് സംഘത്തിൽ നിന്നും പിടികൂടിയത്. തുമ്പിപ്പെണ്ണ് എന്നറിയപ്പെടുന്ന സൂസിമോൾ ആണ് ലഹരി വിൽപ്പനയ്ക്ക് ചുക്കാൻ പിടിക്കുന്ന പ്രധാനി. ഇവരെ കൂടാതെ അങ്കമാലി സ്വദേശി എൽറോയ്,കാക്കനാട് അത്താണി സ്വദേശി അജ്മൽ,ചെങ്ങമനാട് സ്വദേശി  അമീ‍ർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.ഹിമാചൽപ്രദേശിൽ നിന്നും രാസലഹരി ഓൺലൈൻ മുഖേന ഓർഡർ ചെയ്യുന്നതായിരുന്നു സംഘത്തിന്റെ രീതി. ഇത് പിന്നീട് നഗരത്തിൽ വിതരണം ചെയ്യും. 10 ഗ്രാം രാസലഹരി ആവശ്യപ്പെട്ട് എക്സൈസ് അംഗങ്ങൾ ഇവരെ വിളിച്ചു വരുത്തുകയായിരുന്നു. രാത്രി എട്ട് മണിയോടെ പ്രതികൾ കാറിൽ എത്തിയപ്പോൾഎക്സൈസ് സംഘം വാഹനംവളയുകയായിരുന്നു. അക്രമാസക്തരായ പ്രതികളെ ബലമായി കീഴടക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ദേശീയപാത നിർമ്മാണം: മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ മൈലാട്ടിയിലെ ലേബർ ക്യാമ്പിൽ തൊഴിലാളികൾ തമ്മിൽ സംഘർഷം, രണ്ടുപേർക്ക് കുത്തേറ്റു, ഒരാളുടെ നില അതീവ ഗുരുതരം, കേസിലെ പ്രതികളായ അച്ഛനും മകനും മുങ്ങി, പ്രതികളെ പിടികൂടാൻ പൊലീസ് പൊതുജന സഹായം തേടി
ചന്തേരയിലെ പ്രകൃതി വിരുദ്ധ പീഡനം: എ ഇ ഒയും ആര്‍ പി എഫ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍; യൂത്ത്‌ലീഗ് നേതാവ് മുങ്ങി, കേസുകള്‍ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലേയ്ക്ക് മാറ്റി, അറസ്റ്റിലായവരില്‍ ഉന്നത രാഷ്ട്രീയ നേതാവിന്റെ ബന്ധുവും

You cannot copy content of this page