ഹമാസിന്‍റെ അപ്രതീക്ഷിത ആക്രമണത്തിൽ ഞെട്ടി ഇസ്രായേൽ;തിരിച്ചടി ശക്തമായിരിക്കുമെന്ന് ഇസ്രായേൽ ഭരണകൂടം; പശ്ചിമേഷ്യ വീണ്ടും  യുദ്ധത്തിലേക്ക്;ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം

വെബ്ബ് ഡെസ്ക്: പലസ്തീൻ സായുധ സംഘമായ ഹമാസ് ഇസ്രായേലിൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ പഞ്ചിമേഷ്യയിൽ യുദ്ധഭീതി.ഇസ്രായേലിൽ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ 5 പേർ മരിച്ചതായി ആണ് പുറത്ത് വരുന്ന റിപ്പോർട്ട്. 200ലേറെ  പേർക്ക് പരിക്കുണ്ട്.35 ഇസ്രായേലി സൈനികരെ ബന്ദികളാക്കിയെന്നും ഹമാസ് വ്യക്തമാക്കി.രാവിലയാണ് റോക്കറ്റ് ആക്രമണം തുടങ്ങിയത്.20 മിനിട്ടുനുള്ളിൽ ഏഴായിരത്തോളം റോക്കറ്റ് ആക്രമണം ഉണ്ടായെന്നാണ് റിപ്പോ‍ർട്ട്. ഇസ്രായേലിന്‍റെ അതിർത്തി കടന്നെത്തിയ രണ്ട് സംഘമാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ അടിയന്തിര ഉന്നതതല യോഗം ചേർന്നു.  ഇസ്രയേൽ സൈന്യം യുദ്ധത്തിന് തയാറാണെന്ന് പ്രഖ്യാപിച്ചു. ആക്രമണത്തിന് ഹമാസ് ഭീകരസംഘം വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രയേൽ പ്രതിരോധ വക്താവ് പറഞ്ഞു. അൽ അഖ്‌സ പള്ളിക്കുനേരെ നടന്ന ഇസ്രായേലി അതിക്രമങ്ങൾക്ക് മറുപടിയാണ് ആക്രമണമെന്നാണ് ഹമാസിന്റെ വിശദീകരണം. മുൻപ് ഹമാസ് പ്രകോപനം സൃഷ്ടിച്ചപ്പോഴൊക്കെ ഇസ്രയേൽ നടത്തിയ തിരിച്ചടികളിൽ നൂറു കണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഏറെ മാസങ്ങളായി താരതമ്യേന ശാന്തമായിരുന്ന മേഖല പൊടുന്നനെ യുദ്ധ സാഹചര്യത്തിലേക്ക് എത്തിയത് ആഗോളതലത്തിൽ തന്നെ ആശങ്ക ഉയർത്തുന്നുണ്ട്.അതിനിടെ ഇസ്രായേലിലെ ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.സാഹചര്യം കണക്കിലെടുത്ത് സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.ആയിരകണക്കിന് മലയാളികൾ ഇസ്രായേലിൽ ജോലി ചെയ്യുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page