കാസർകോട്:ബലാൽസംഗ കേസിൽ ചന്തേര പൊലീസ് അറസ്റ്റ് ചെയ്ത നടൻ ഷിയാസ് കരീം യുവതിയുമായുള്ള ബന്ധം സമ്മതിച്ചു.യുവതിയോട് വിവാഹ വാഗ്ദാനം നടത്തിയിരുന്നെന്ന് ഷിയാസ് കരീം പൊലീസിനോട് പറഞ്ഞു.എന്നാൽ താൻ പീഡിപ്പിച്ചിട്ടില്ലെന്നും യുവതിയുമായി ഉണ്ടായിരുന്നത് ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നെന്നുമാണ് ഷിയാസിന്‍റെ വാദം.യുവതി തന്നെയാണ് വഞ്ചിച്ചതെന്നും ആദ്യ വിവാഹകാര്യം യുവതി മറച്ചുവെക്കുകയായിരുന്നെന്നും ഷിയാസ് വ്യക്തമാക്കി.മകനുണ്ടെന്ന കാര്യവും യുവതി പറഞ്ഞിരുന്നില്ല.യുവതിക്ക് കാർ വാങ്ങി നൽകിയിരുന്നെന്നും ഷിയാസ് പൊലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. നടനെ ഹോസ്ദുർഗ്ഗ് കോടതിയിൽ നടനെ ഹാജരാക്കും.വിദേശത്ത് നിന്ന് മടങ്ങി വരുമ്പോൾ ചെന്നൈയിൽ വിമാനത്താവളത്തിൽ ആയിരുന്നു ഷിയാസ് കരീം പിടിയിലായത്. കാസർകോട് പടന്ന സ്വദേശിനിയായ 32 കാരിയാണ് ഷിയാസിനെതിരെ പരാതി നൽകിയത്. ജിംനേഷ്യത്തിൽ പരിശീലകയായ യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് കൊച്ചിയിലും, മൂന്നാറിലും വിവിധ ഹോട്ടൽ മുറികളിൽ എത്തിച്ച് പിഡിപ്പിച്ചതായും രണ്ട് തവണ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയതായും യുവതി പരാതിപ്പെട്ടിരുന്നു. പങ്കാളിത്തത്തോടെ ജിംനേഷ്യം തുടങ്ങാം എന്ന് വിശ്വസിപ്പിച്ച് 11 ലക്ഷത്തിലേറെ രൂപയും തട്ടിയെടുത്തതായി പരാതിയിൽ പറയുന്നുണ്ട്.മോഡലായിരുന്ന ഷിയാസ് കരിം ബിഗ്ഗ് ബോസ് ടെലിവിഷന്‍ പരിപാടിയിലൂടെയാണ് ശ്രദ്ധേയനായത്. അതിനു ശേഷം നിരവധി സിനിമകളില്‍ അവസരം ലഭിക്കുകയും ചെയ്‌തു. ബലാൽസംഗ കേസില്‍ ഷിയാസ് കരീമിനു ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അതിനാല്‍ കോടതിയില്‍ നിന്നു ഇന്നു തന്നെ ജാമ്യം ലഭിക്കും.
