വീരപ്പൻ വേട്ടയുടെ മറവിൽ കൂട്ട ബലാൽസംഗം;215 ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് കോടതി; ജോലിയും നഷ്ടപരിഹാരവും നൽകാനും ഉത്തരവ്

ചെന്നൈ: വീരപ്പൻ വേട്ടയുടെ പേരിൽ നടന്ന ക്രൂരതയിൽ ഇരകൾക്ക് നീതി . വചാതി കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ അപ്പീൽ മദ്രാസ് ഹൈക്കോടതി തള്ളി .215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന്  മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.1992 ജൂണിലാണ് 18 ഗോത്രവർഗ്ഗ യുവതികളെ  ഉദ്യോഗസ്ഥർ ബലാൽസംഗം  ചെയ്തത്.വനം വകുപ്പ്, പൊലീസ്, റവന്യു ഉദ്യോഗസ്ഥരായിരുന്നു പ്രതികൾ.4 ഐഎഫ്എസ്  ഉദ്യോഗസ്ഥർ അടക്കം പ്രതി പട്ടികയിലുണ്ടായിരുന്നു.2011ലെ പ്രത്യേക കോടതി ഉത്തരവിനെതിരെ ആണ് പ്രതികൾ  അപ്പീൽ നൽകിയത്. ഇരകൾക്ക് സർക്കാർ ജോലി നൽകണമെന്ന് കോടതി നിര്‍ദേശിച്ചു.ബലാൽസംഗം ചെയ്ത 17 ജീവനക്കാർ 5 ലക്ഷം വീതം ഇരകളായ യുവതികൾക്ക്  നൽകണം. 5 ലക്ഷം സർക്കാരും നൽകണം. വചാതി ഗ്രാമത്തിന്‍റെ  ജീവിതനിലവാരം ഉയർത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.വിധി പ്രസ്താവത്തിന് മുൻപ് ജഡ്ജി ഗ്രാമം സന്ദർശിച്ചിരുന്നു.അന്നത്തെ ജില്ലാ കളക്ടർ, എസ് പി,ഡിഎഫ്ഒ എന്നിവർക്കെതിരെ നടപടി എടുക്കണമെന്നും കോടതി ഉത്തരവിൽ നിര്‍ദേശമുണ്ട്. വീരപ്പനെ വേട്ടയാടുന്നതിന്‍റെ ഭാഗമായി വലിയ തോതിൽ അക്രമങ്ങൾ ആയിരുന്നു ഉദ്യോഗസ്ഥർ  ഗോത്രഗ്രാമങ്ങളിൽ നടത്തിയത്. ഈ മനുഷ്യാവകാശ ലംഘനങ്ങൾ ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page