ചെറുവത്തൂരില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കവര്‍ച്ചാശ്രമം; സംഘം അകത്തു കടന്നത് ഷട്ടറിന്റെ പൂട്ട് തകര്‍ത്ത്

കാസര്‍കോട്: ചെറുവത്തൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കില്‍ കവര്‍ച്ചാശ്രമം. പാക്കനാര്‍ തീയേറ്ററിന്റെ സമീപത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ഇസാഫ്’ ബാങ്കിലാണ് കവര്‍ച്ചാ ശ്രമം ഉണ്ടായത്. തിങ്കളാഴ്ച രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് കവര്‍ച്ചാ ശ്രമം ഉണ്ടായ കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ക്ക് ഒന്നും കൈക്കലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞ് ചന്തേര പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മഴക്കാലം ആരംഭിച്ചതോടെ പരിശീലനം ലഭിച്ച പ്രൊഫഷണല്‍ കവര്‍ച്ചാ സംഘം ജില്ലയില്‍ എത്താന്‍ സാധ്യത ഉണ്ടെന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പൊലീസ് ജാഗ്രത തുടരുന്നതിനിടയിലാണ് ചെറുവത്തൂരില്‍ സ്വകാര്യ ബാങ്കില്‍ കവര്‍ച്ചാ ശ്രമം ഉണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page