പരശുറാം എക്സ്പ്രസിനു ചേരിതിരിഞ്ഞ് സ്വീകരണം, ബി.ജെ.പിയുടെ ബാനറും പാര്‍ട്ടി പതാകകളും നശിപ്പിച്ചതായി പരാതി

ചെറുവത്തൂര്‍: ദീര്‍ഘകാലത്തെ മുറവിളിക്കു ശേഷം സ്റ്റോപ്പ് അനുവദിച്ച പരശുറാം എക്സ്പ്രസിനു ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ചേരിതിരിഞ്ഞ് സ്വീകരണം. വെള്ളിയാഴ്ച രാവിലെ 6.30 നാണ് സംഭവം. എം രാജഗോപാല്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ചെറുവത്തൂര്‍ ജനാവലിയുടെ സ്വീകരണം. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മറ്റൊരു സ്വീകരണവും നടന്നപ്പോള്‍ പ്രത്യേക സ്വീകരണ പരിപാടിയുമായി ബി ജെ പി പ്രവര്‍ത്തകരും എത്തി. അതിനിടേ ജനകീയ സമിതി സ്വീകരണത്തിന്റെ ബാനറിന്റെ മറവില്‍ ബിജെപി പ്രവര്‍ത്തകരെ നേതാക്കളെയും കൈയ്യേറ്റം ചെയ്തതായി പരാതിയും ഉയര്‍ന്നു. ബി.ജെ.പി ഉയര്‍ത്തിയ ബാനറും പാര്‍ട്ടി പതാകകളും ബലമായി പിടിച്ചെടുത്തു നശിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് ടിവി ഷിബിന്‍ തൃക്കരിപ്പൂര്‍ ചന്തേര പോലീസില്‍ നല്‍കിയ പരാതി. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ച ദേശീയ നിര്‍വാഹ സമിതി അംഗവും റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റി ബോര്‍ഡ് ചെയര്‍മാനമായ പി കെ കൃഷ്ണദാസിന്റെ ഇടപെടല്‍ കൊണ്ടാണ് സ്റ്റോപ് അനുവദിച്ചതെന്നാണ് ബി.ജെപി പ്രവര്‍ത്തകരുടെ വാദം. അതേസമയം കഴിഞ്ഞ് കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് നേതാവും കാസര്‍കോട് എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കേന്ദ്രം സ്റ്റോപ്പ് അനുവദിച്ചുതന്നെതെന്നാണ് ഒരുവിഭാഗം ആളുകള്‍ അവകാശമുന്നയിക്കുന്നത്. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടന്ന സ്വീകരണം എം രാജഗോപാല്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു. മാധവന്‍ മണിയറ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി പ്രമീള, ടി. പി കുഞബ്ദുള്ള, മുകേഷ് ബാലകൃഷ്ണന്‍, ടി. രാജന്‍, കൊക്കോട്ട് നാരായണന്‍, കുത്തുകണ്ണന്‍,ടി.നാരാണന്‍, പി.പത്മിനി എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page