അമ്പിളി കുമ്പിളിൽ ഇന്ത്യ; രാജ്യമാകെ ചന്ദ്രോത്സവം; ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിൽ; ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി ഭാരതം

ഭാരതത്തിന്‍റെ അഭിമാനം ചന്ദ്രനോളം ഉയർത്തി ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്തു. മുൻ നിശ്ചയിച്ച പ്രകാരം വൈകിട്ട് 6.04 ന് തന്നെ ലാൻഡർ ചന്ദ്രോപരിതലം തൊട്ടു. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യവും , ചന്ദ്രനിൽ  സോഫ്റ്റ് ലാൻഡ് ചെയ്യുന്ന നാലാമത് രാജ്യവുമായി ഇന്ത്യ മാറി. മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചിരുന്ന പേടകത്തിന്‍റെ വേഗത കുറച്ച് കൊണ്ട് വന്ന് സെക്കറ്റിൽ രണ്ട് മീറ്റർ എന്ന അവസ്ഥയിൽ എത്തിച്ച ശേഷമായിരുന്നു സോഫ്റ്റ് ലാൻഡിംഗ്. ചന്ദ്രയാൻ 3 ന്‍റെ ലാൻഡിംഗ് ഐതിഹാസിക വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭൂമിയിൽ സ്വപ്നം കണ്ടു, ചന്ദ്രനിൽ നടപ്പാക്കിയെന്ന് പറഞ്ഞ പ്രധാനമന്ത്രി ചന്ദ്രയാൻ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ഐഎസ്ആർഒ ടീം അംഗങ്ങളെ അഭിനന്ദിച്ചു.വിജയ ശിൽപ്പികളെ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അഭിനന്ദിച്ചു.ആയിരകണക്കിന് ശാസ്ത്രജ്ഞരുടെ പരിശ്രമത്തിന്‍റെ ഫലമാണ് വിജയമെന്ന് എസ് സോമനാഥ് പറഞ്ഞു.എല്ലാവർക്കും ചെയർമാൻ നന്ദി രേഖപ്പെടുത്തി. ഇന്ത്യക്ക് ആശംസകളുമായി ലോക രാജ്യങ്ങളും,  വിവിധ രാജ്യങ്ങളുടെ ബഹിരാകാശ ഏജൻസികളും രംഗത്തെത്തി.അടുത്ത ഘട്ടമായി ലാൻഡറിൽ നിന്ന് പ്രഗ്യാൻ റോവർ പുറത്ത് വരും.അതിന് ശേഷം പേടകത്തിലെ ഉപകരണങ്ങൾ പ്രവർത്തന സജ്ജമാകും. ത്രിവർണ്ണ  പതാകയുള്ള ഐഎസ്ആർഒയുടെ ലോഗോ പതിച്ചിട്ടുള്ള ആറ് ചക്രങ്ങളോട് കൂടിയതാണ് പ്രഗ്യാൻ റോവർ. ലാൻഡിംഗിന് 4 മണിക്കൂറിന് ശേഷമാണ് പ്രഗ്യാൻ റോവർ പുറത്ത് വരിക.ജൂലൈ 14 ന് ആയിരുന്നു 140 കോടി ജനങ്ങളുടെ സ്വപ്നവും പ്രതീക്ഷകളുമായി ചന്ദ്രയാൻ 3 യാത്ര തുടങ്ങിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page