നീലേശ്വരം: നീലേശ്വരം മന്ദംപുറത്ത് കാവിനോട് ചേര്‍ന്നുളള പിടാരര്‍ സമുദായത്തിന്‍റെ നാഗസ്ഥാനത്ത് നിന്നും ചന്ദനമരം മുറിച്ചുകടത്തിയ കേസില്‍ അറസ്റ്റിലായ മൂന്നുപേരെ റിമാൻഡ് ചെയ്തു. ബേഡകം പന്നിയാട്ട് സ്വദേശികളായ മുഹമ്മദിന്റെ മകന്‍ ഹംസ(46), അബ്ദുള്‍ഖാദറിന്റെ മകന്‍ അബ്ദുള്‍ഷാനിദ്(30), മുഹമ്മദിന്റെ മകന്‍ ഇബ്രാഹിം(40) എന്നിവരാണ് റിമാൻഡിലായത്.മറ്റൊരു പ്രതി മുഹമ്മദ് ഒളിവിലാണ്. ഈ മാസം 16 ന് പുലര്‍ച്ചെയാണ് അബ്ദുള്‍ഷാനിദിന്റെ കെഎല്‍ 60 ഇ 738 നമ്പര്‍ ഓട്ടോറിക്ഷയില്‍ എത്തിയ നാലഗംസംഘം ചന്ദനം മുറിച്ച് കടത്തിയത്. ഇവര്‍ വന്ന ഓട്ടോറിക്ഷയുടെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിന് സമീപത്തുള്ള സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ഒളിവില്‍ കഴിയുന്ന മുഹമ്മദാണ് മുറിച്ചടുത്ത ചന്ദനം വില്‍പ്പന നടത്തിയത്. ഇയാളെ കിട്ടിയാൽ മാത്രമേ വില്‍പ്പന നടത്തിയ ചന്ദനം വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ. .. എസ്‌ഐ. എ എം രഞ്‌ജിത്തും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ യു വി മധുസൂദനന്‍, എം വി ഗിരീശന്‍ എന്നിവരും ഉണ്ടായിരുന്നു.