പാലക്കുന്ന്: ജില്ലയിലെ പ്രമുഖ കബഡി ടീമായ സംഘചേതന കുതിരക്കോടിന്റെ പ്രമുഖകളിക്കാരന് മുദിയക്കാലിലെ റഷീദ് ഗള്‍ഫില്‍ (40) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരിക്കെ കോവിഡ് ബാധിതനുമായിരുന്നു റഷീദ്. സംഘചേതനയുടെ യു എ ഇ യൂണിറ്റ് പ്രസിഡന്റ് കൂടിയായിരുന്നു റഷീദ് വിവിധ മേഖലകളിലെ സജീവസാന്നിധ്യവും വലിയ സുഹൃദ്ബന്ധത്തിന്റെ ഉടമയുമാണ്. മുദിയക്കാലിലെ വ്യാപാരിയായിരുന്ന പരേതനായ അബ്ദുള്‍ ഖാദര്‍-മറിയംബി ദമ്പതികളുടെ മകനാണ്. ഭാര്യ: മുംതാസ്. മിന്‍ഹ ഏകമന്‍. സഹോദരങ്ങള്‍:റഷീദ, ഫരീദ, റുബീദ, നസീദ.