മഴ ശക്തം; ഇടവിട്ട് കാറ്റും രൂക്ഷം: 30വരെ വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കാസര്‍കോട്: ശക്തമായ മഴ കാസര്‍കോട്ടിന്ന് ഇടവപ്പാതിയുടെ പ്രതീതി സൃഷ്ടിച്ചു. നേരിയ ഇടവേളകളും തുടര്‍ന്ന് അതിശക്തമായ മഴയുമാണ്. ഒപ്പം ഇടിയും അതിശക്തമായ കാറ്റും ഇടയ്ക്കനുഭവപ്പെടുന്നു. അന്തരീക്ഷം കാര്‍മേഘം നിറഞ്ഞു നില്‍ക്കുന്നു. കാറ്റ് പലേടത്തും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതായി സൂചനയുണ്ട്. കെട്ടിടങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും നാശമുണ്ടാവുന്നു. വൃക്ഷങ്ങള്‍ മറിഞ്ഞു വൈദ്യുതി ലൈനുകള്‍ക്കും കേടുപാടുണ്ടാവുന്നു. അതിശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങില്‍ വെള്ളക്കെട്ടു രൂപപ്പെടുന്നുണ്ട്. പുഴകളില്‍ ജലനിരപ്പു നേരിയ തോതില്‍ ഉയരുന്നു. മണ്ണിടിച്ചില്‍ ഭീഷണിയും കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉടലെടുത്തിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ 30 വരെ മഴയുടെ സാന്നിധ്യം കാലാവസ്ഥാ വകുപ്പു പ്രവചിച്ചിട്ടുണ്ട്. ഇന്നു കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലും എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശനിയാഴ്ച കാസര്‍കോട്ടും കണ്ണൂരും 28നു കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട,് മലപ്പുറം ജില്ലകളിലും 29നു കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലും 30നു കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോടു ജില്ലകളിലും യെല്ലോ അലര്‍ട്ട് തുടരും. ഒറ്റപ്പെട്ട ശക്തമായ മഴയും മുന്നറിയിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ 115.5 മില്ലി മീറ്റര്‍ വരെ മഴയ്ക്കു സാധ്യതയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page