ഭാര്യമാരുടെ കാമുകന്മാരെ ഇങ്ങനെയാവണം ശിക്ഷിക്കേണ്ടത്‌

0
1087


ഭാര്യയുടെ കാമുകനെ പാഠം പഠിപ്പിച്ചത്‌ മാതൃകാപരമാണോ ഭീകരമായാണോ എന്ന്‌ വായനക്കാര്‍ വിലയിരുത്തണം. ഭര്‍ത്താവ്‌ ഗള്‍ഫ്‌ കാരനാണ്‌. വിവാഹിതനായിട്ട്‌ പന്ത്രണ്ട്‌ വര്‍ഷമായി. രണ്ട്‌ മക്കളുണ്ട്‌. ഭാര്യ സുന്ദരിയാണ്‌. ഭാര്യയുടെ വഴിവിട്ട ബന്ധം അയാള്‍ കണ്ടുപിടിച്ചു. അവളുടെ കാമുകനുമായുള്ള ചാറ്റ്‌ അയാള്‍ കൈവശമാക്കി. നാട്ടിലെത്തിയപ്പോഴാണ്‌ അതിനുള്ള ശിക്ഷ അയാള്‍ നടപ്പാക്കിയത്‌. എല്ലാം പ്ലാന്‍ ചെയ്‌താണ്‌ നാട്ടിലെത്തിയത്‌. ഒരാള്‍ക്ക്‌ മാത്രം കിടക്കാന്‍ പാകമായ ഒരു കട്ടില്‍ വാങ്ങിച്ചു കൊണ്ടുവന്നു. അയാളുടെ ഉള്ള്‌ ദേഷ്യം കൊണ്ട്‌ പുകയുകയായിരുന്നു. അവളോട്‌ ആ കട്ടിലില്‍ കിടക്കാന്‍ ആവശ്യപ്പെട്ടു. കരാട്ടെ അഭ്യാസിയായ അയാളുടെ ആജ്ഞ അപ്പടി അനുസരിക്കുകയേ അവള്‍ക്കു നിര്‍വ്വാഹമുണ്ടായിരുന്നുള്ളു. അവളുടെ കൈ രണ്ടും പിന്നിലേക്ക്‌ എടുത്ത്‌ കട്ടിലിനോട്‌ കെട്ടിയിട്ടു. ശബ്‌ദം പുറത്ത്‌ കേള്‍ക്കാതിരിക്കാന്‍ വായിലേക്ക്‌ തോര്‍ത്ത്‌ തിരുകിക്കയറ്റി. പൂര്‍ണ്ണ നഗ്നയാക്കിയ ശേഷം ഇരുമ്പ്‌ ദണ്ഡ്‌ കൊണ്ട്‌ പൃഷ്‌ട ഭാഗത്ത്‌ ആഞ്ഞടിക്കാന്‍ തുടങ്ങി. നിലവിളിക്കാനാവാതെ കഠിന വേദന അനുഭവിച്ച്‌ അവള്‍ ബോധരഹിതയായി.
കോപം കൊണ്ട്‌ വിറപൂണ്ട ആ മനുഷ്യന്‍ സാവധാനം സമനിലയിലെത്തി. അവളെ കെട്ടഴിച്ച്‌ വായില്‍ തിരുകിക്കയറ്റിയ തോര്‍ത്ത്‌ എടുത്തു മാറ്റി. അവള്‍ ബോധം തെളിഞ്ഞ്‌ കണ്ണുമിഴിച്ചു നോക്കി. വേദന സഹിക്കവയ്യാതെ നിലവിളി തുടങ്ങി. വിണ്ടും കണ്ണുരുട്ടി ഭയപ്പടുത്തിയപ്പോള്‍ ശബ്‌ദമില്ലാതെ എങ്ങലടിച്ച്‌ കിടന്നു. എന്നിട്ടും കോപം ശമിച്ചില്ല. ബോധമില്ലാതെ കിടന്ന അവളുടെ തലമുടി പാടെ വെട്ടിമാറ്റിക്കളഞ്ഞു.
ഭാര്യയുടെ കാമുകന്‍ കാര്‍പെന്റ്‌റാണ്‌. കുറച്ചകലെയാണ്‌ അയാളുടെ താമസം. അവളുടെ ഭര്‍ത്താവും കാമുകനായ കാര്‍പെന്ററും സുഹൃത്തുക്കളാണ്‌. വീടിന്റെ മരപ്പണികളൊക്കെ ചെയ്‌തത്‌ ഇദ്ദേഹമായിരുന്നു. ഭര്‍ത്താവ്‌ ഗള്‍ഫില്‍ പോയപ്പോള്‍ വീട്‌ നിര്‍മ്മാണത്തില്‍ ശേഷിച്ച പ്രവൃത്തി ചെയ്യാനും വന്നത്‌ ഇദ്ദേഹമാണ്‌. അതാണ്‌ ക്രമേണ ക്രമേണ പ്രണയത്തില്‍ കലാശിച്ചതും, മറക്കാന്‍ പറ്റാത്ത ബന്ധങ്ങളിലെത്തിയതും.
ഭര്‍ത്താവ്‌ പലകാര്യങ്ങളിലും നല്ല മനുഷ്യനാണ്‌. പുകവലിയില്ല, ലഹരി ഉപയോഗമില്ല, മറ്റ്‌ ചീത്തകൂട്ടുകെട്ടുകളൊന്നുമില്ല. ഭാര്യയെ കാമിച്ച്‌ മുതലെടുക്കാന്‍ വന്ന അവനെയും കഠിനമായി ശിക്ഷിച്ചേ പറ്റൂ എന്നയാള്‍ തിരുമാനിച്ചു ഗള്‍ഫില്‍ നിന്ന്‌ വന്നിട്ട്‌ ഒരാഴ്‌ച കഴിഞ്ഞതേയുളളു. വീടിന്‌ മോഡികൂട്ടാനുള ചിലകാര്യങ്ങള്‍ അന്വേഷിക്കാനുണ്ടെന്നു പറഞ്ഞു കാര്‍പെന്റ്‌റെ വീട്ടിലേക്ക്‌ ക്ഷണിച്ചു വരുത്തി. സ്‌നേഹം കാണിക്കുന്ന മുഖഭാവം മാറ്റി, അയാളെ വീടിനകത്താക്കി വാതില്‍ കൊട്ടി അടച്ചു.
കരാട്ടെ പ്രയോഗത്തിലൂടെ ഭാര്യയെ കെട്ടിയിട്ട അതേകട്ടിലില്‍ അവനേയും കിടത്തി കെട്ടിയിട്ടു. പന്തികേട്‌ മനസ്സിലായ അദ്ദേഹം കുതറി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഭാര്യയെ ചെയ്‌ത പ്രകാരം വായില്‍ തുണിതിരുകിക്കയറ്റി. അയാളെ പൂര്‍ണ്ണ നഗ്നനാക്കിയ ശേഷം ഭാര്യയോട്‌ ആജ്ഞാപിച്ചു. നിന്നെ അടിച്ച അതേ ഇരുമ്പ്‌ ദണ്ഡ്‌ എടുത്തു ശക്തിയായി അവന്റെ ചന്തിക്ക്‌ അടിക്കണം. പ്രണയിച്ചു പോയ ആ മനുഷ്യന്റെ ദയനീയ അവസ്ഥ കണ്ടപ്പോള്‍ അവള്‍ ആകെ തളര്‍ന്നു പോയി. അവള്‍ കണ്ണുപൊത്തി. ഇരുമ്പു ദണ്ഡ്‌ വാങ്ങി പക്ഷേ അടിക്കാന്‍ ആവുന്നില്ല. അവള്‍ നിര്‍ന്നിമേഷയായി നിന്നപ്പോള്‍ ദണ്ഡ്‌ വാങ്ങി ഭര്‍ത്താവായ മനുഷ്യന്‍ അവളെ പൊതിരെ തല്ലാന്‍ തുടങ്ങി. വേദന സഹിക്കവയ്യാതെ അവളും ഉറക്കെ കരഞ്ഞു.
ഒരു രക്ഷയുമില്ലാതായാപ്പോള്‍ അവള്‍ ദണ്ഡെടുത്ത്‌ മെല്ലെ അയാളെ അടിക്കാന്‍ തുടങ്ങി? അടിയുടെ ശക്തികൂട്ടാന്‍ ആജ്ഞാപിച്ചപ്പോള്‍ കഴിയാവുന്നത്ര ശക്തിയാല്‍ അവള്‍ അടിച്ചു തുടങ്ങി. അടിനിര്‍ത്തിയപ്പോള്‍ അയാള്‍ ഒരു കടലാസു പൊതി അവള്‍ക്ക്‌ നല്‍കി തുറന്ന്‌ നോക്കിയപ്പോള്‍ കണ്ടത്‌ മുളക്‌പൊടിയായിരുന്നു. അതവന്റെ ഗുഹ്യഭാഗങ്ങളില്‍ അപ്പാടെ വിതറാന്‍ അവളോട്‌ ആജ്ഞാപിച്ചു. അതവള്‍ക്ക്‌ സഹിക്കാന്‍ പറ്റിയില്ല. കടലാസുപൊതിയുമായി അവള്‍ അടുക്കളയിലേക്കോടി. ആ പൊതിയില്‍ നിന്ന്‌ ഒരുനുള്ളടുത്ത്‌ അവള്‍ സ്വയം പ്രയോഗിച്ചു നോക്കി. സഹിക്കാന്‍ കഴിയാത്ത നീറ്റലനുഭവപ്പെട്ടു. തന്റെ പ്രിയപ്പെട്ടവന്റെ വേദന എത്രമാത്രം ഉണ്ടാവും എന്ന്‌ സ്വയം തിരിച്ചറിയാനുള്ള ഒരു ശ്രമമായിരുന്നു അത്‌. അവസാനം നിര്‍ബ്ബന്ധത്തിനും ഭീഷണിക്കും വഴങ്ങി അതും അവനുനേരെ അവള്‍ പ്രയോഗിച്ചു..
ആ മനുഷ്യന്റെ കരച്ചിലും, നീറ്റല്‍ കൊണ്ടുള്ള പിടച്ചലും ഇന്നും മനസ്സില്‍ നിന്ന്‌ മായുന്നില്ലെന്ന്‌ അവള്‍ പറയുന്നു. അതോടെ അവള്‍ അയാളില്‍ നിന്നും വിവാഹമോചനം നേടി.
ഭര്‍ത്താവിന്റെ ഭൗര്‍ബ്ബല്യം അവള്‍ സൂചിപ്പിച്ചു. ലൈംഗികാസക്തി കൂടുതലാണ്‌. സംഭവം നടത്താന്‍ സമയമോ, കാലമോ, ചുറ്റുപാടോ, ഒന്നും നോക്കില്ല. അത്രയും തീവ്ര മനോഭാവമാണ്‌ ലൈംഗികതയ്‌ക്ക്‌. അങ്ങേര്‌ ആദ്യം വയനാട്‌ നിന്ന്‌ പതിമൂന്ന്‌ വയസ്സുളള ഒരു പെണ്‍കുട്ടിയെ നിക്കാഹ്‌ ചെയ്‌തിരുന്നു. ഒന്നോ രണ്ടോ ആഴ്‌ച ആ പെണ്‍കുട്ടിയെ കടിച്ചുകീറി. അവള്‍ ഒളിച്ചോടി പോവുകയാണ്‌ ചെയ്‌തത്‌. ഇക്കാര്യമറിയുന്നത്‌ എന്റെ വിവാഹശേഷമാണ്‌,
`ദരിദ്ര കുടുംബമാണെന്റേത്‌. ഞാനും ഒരു ചേച്ചിയും മാത്രമേ അച്ഛനമ്മമാര്‍ക്കുള്ളു. ചേച്ചിയുടെ വിവാഹം നടന്നു. അതും ഒരു രണ്ടാം കെട്ടുകാരനാണ്‌. ഒരു ദിവസം വൈകുന്നേരം ബാപ്പ പറയുന്നുണ്ട്‌, എടീ നിന്റെ നിക്കാഹ്‌ കഴിഞ്ഞു. ഇന്ന്‌ രാത്രി അവന്‍ ഇവിടെ വരും.’
നോക്കണം, പെണ്‍കുട്ടി അറിയാതെ അവളുടെ വിവാഹം നടക്കുന്നു അവള്‍ അയാളെ കാണുകയോ, സംസാരിക്കുകയോ ചെയ്‌തിട്ടില്ല. അവളുടെ ആഗ്രഹങ്ങള്‍ എന്താണെന്ന്‌ ചോദിച്ചു പോലുമില്ല അന്ന്‌ രാത്രി അയാള്‍ വന്നു. അതേ അയാള്‍ ആ വയനാട്‌ കാരിയെ കെട്ടിയ മനുഷ്യന്‍ തന്നെ. അവളോട്‌ ചെയ്‌ത ക്രൂരത അയല്‍പക്കക്കാര്‍ പറഞ്ഞറിഞ്ഞിട്ടുണ്ട്‌. അതു പോലെ എന്നേയും ചെയ്യില്ലേ? അവള്‍ ഭയന്നത്‌ പോലെ തന്നെ അന്ന്‌ രാത്രി അത്രമേല്‍ അവളെ ദ്രോഹിച്ചു പോലും.
ഇത്രയൊക്കെയായിട്ടും പന്ത്രണ്ട്‌ വര്‍ഷത്തോളം അയാളെ സഹിച്ചു ജീവിച്ചു. മൃഗസമാന രീതിയിലാണ്‌ ലൈംഗിഗവേഴ്‌ച നടത്തുക. അറപ്പും വെറുപ്പും തോന്നും, അയാളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ പരമാവധി ശ്രമിച്ചു. കേറിക്കിടക്കാന്‍ വേറൊരു കൂരയില്ലാത്തവള്‍, സഹായിത്തൊരു കൈത്താങ്ങില്ലാത്തവള്‍ എങ്ങോട്ടു പോകാന്‍?
അങ്ങിനെയാണ്‌ വീടു നിര്‍മ്മാണ പണിക്കുവന്ന വ്യക്തിയുമായി പരിചയത്തിലാവുന്നത്‌. അയാളുടെ സ്‌നേത്തോടെയുളള വിളിയും. ആവശ്യങ്ങളറിഞ്ഞ്‌ സഹായിക്കലും മനസ്സിന്‌ കുളിര്‍മ്മയുണ്ടാക്കി. സ്വ ഭര്‍ത്താവില്‍ നിന്ന്‌ കിട്ടാത്ത കരുതല്‍ അയാളില്‍ നിന്ന്‌ കിട്ടി. പരുപരുക്കന്‍ സമീപനമുളള, സ്‌നേഹത്തോടെയുളള ഒരു വാക്കോ നോക്കോ ലഭിക്കാത്ത സ്വഭാവമുള്ള ഭര്‍ത്താവിനെ അറപ്പോടെയും വെറുപ്പോടെയും മാത്രമെ അവള്‍ കാണാറുള്ളൂ. ആ ഒരു അവസ്ഥയിലാണ്‌ സ്‌നേഹത്തോടെ പെരുമാറുന്ന ഈ വ്യക്തിയെ കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്‌തത്‌.
സ്‌നേഹിച്ച വ്യക്തിയെ ക്രൂരമായി മര്‍ദ്ദിപ്പിച്ച്‌ മന:സ്സന്തോഷം അനുഭവിച്ച കാടന്‍ സ്വഭാവമുളള ആ മനുഷ്യന്‍ ഇപ്പോള്‍ മൂന്നാമതൊരു പെണ്ണുകെട്ടി സുഖിച്ചു കഴിയുകയാണെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. അല്‌പകാലമെങ്കിലും സ്‌നേഹം പകര്‍ന്നു തന്ന ആ മനുഷ്യനും ജോലിതേടി ഗള്‍ഫിലാണുള്ളത്‌. മനസ്സിലിന്നും അയാളോടുള്ള സ്‌നേഹം കാത്തു സൂക്ഷിക്കുന്നുണ്ട്‌. ഇനി ഒരിക്കലും എന്നെ തിരിഞ്ഞു നോക്കുക പോലും ചെയ്യില്ലെങ്കിലും, വറ്റിവരണ്ട മരുഭൂമിയില്‍ ദാഹജലത്തിനായലഞ്ഞ എനിക്ക്‌ ഒരല്‍പകാലമെങ്കിലും സ്‌നേഹത്തണലേകിയ കാമുകനെ ഒരിക്കലും മറക്കാന്‍ പറ്റില്ലെനിക്ക്‌.
തയ്യല്‍ ജോലി പഠിച്ചതിനാല്‍ സ്വയം അധ്വാനിച്ച്‌ മക്കളോടൊപ്പം ജീവിതം തള്ളി നീക്കുകയാണിപ്പോള്‍?
ലൈംഗിക വികാരത്തളളിച്ചയുളള വ്യക്തിയാണെങ്കിലും ഭര്‍ത്താവായി നിലനില്‍ക്കേ തന്നെ വേറൊരു പുരുഷനുമായി സ്‌നേഹത്തിലായത്‌ തെറ്റല്ലേ എന്ന്‌ കാണുന്നവരുണ്ടാവാം. എത്രയാണ്‌ ഈ കാടന്‍ സ്വഭാവക്കാരനെ വെച്ചുപൊറുപ്പിക്കുക എന്ന്‌ കരുതുന്നവരുണ്ടാവാം. സ്‌നേഹം കിട്ടാതിരിക്കുമ്പോള്‍ സ്‌നേഹം തേടി പോവില്ലേ എന്ന്‌ പറയുന്നവരുണ്ടാവാം?.
വിവാഹിതയായ സ്‌ത്രീകളുമായി രഹസ്യമായി ബന്ധമുണ്ടാക്കുന്ന കാമുകന്മാര്‍ക്ക്‌ ഇത്തരം ശിക്ഷ തന്നെ കൊടുക്കണമെന്ന്‌ ശഠിക്കുന്നവരുണ്ടാവാം.നികൃഷ്‌ടവും കാടത്തവുമായിപ്പോയി ശിക്ഷ എന്ന്‌ വിമര്‍ശിക്കുന്നവരുണ്ടാവാം ഇതിന്‌ അവളെ ഒഴിവാക്കിയാല്‍ മാത്രം പോരെ, അതല്ലേ ഉചിതം എന്ന്‌ ചിന്തിക്കുന്നവരുണ്ടാവാം. വായനക്കാരുടെ ചിന്തക്കും ചര്‍ച്ചക്കുമായി ഈ കുറിപ്പ്‌ സമര്‍പ്പിക്കുന്നു…

NO COMMENTS

LEAVE A REPLY