പൊലീസ് നടപടി ശക്തമാക്കുമ്പോഴും കുമ്പളയില്‍ ഓട്ടോ പാര്‍ക്ക് നടപ്പാതയില്‍ തന്നെ
കാസര്‍കോട്: നടപ്പാതകളിലൂടെ വാഹനങ്ങള്‍ ഓടിക്കുന്നതിനും പാര്‍ക്ക് ചെയ്യുന്നതിനും പൊലീസ് കര്‍ശന നടപടി സ്വീകരിക്കുമ്പോഴും കുമ്പളയില്‍ ഓട്ടോ പാര്‍ക്ക് ചെയ്യുന്നത് നടപ്പാതയില്‍ തന്നെ. കാല്‍നടയാത്രക്കാര്‍ക്ക് പ്രയാസം ഇല്ലാതെ യാത്ര ചെയ്യാനും അപകടങ്ങള്‍ കുറയ്ക്കാനുമാണ് പൊലീസ് നടപടി