Tag: passedaway

കുളിമുറിയില്‍ കുഴഞ്ഞു വീണ മുന്‍ പ്രവാസി മരിച്ചു

കാസര്‍കോട്:കുളിമുറിയില്‍ കുഴഞ്ഞു വീണ ഗൃഹനാഥന്‍ മരിച്ചു. മേല്‍പ്പറമ്പ്, കട്ടക്കാലിലെ ഷാഫി (62)യാണ് ബുധനാഴ്ച പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ചൊവ്വാഴ്ച കട്ടക്കാലിലെ വീട്ടിലാണ് സംഭവം. ആദ്യം കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീടാണ്

ഉപ്പളയിലെ ട്രാവല്‍സ് ഉടമ കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: ഉപ്പളയിലെ ട്രാവല്‍സ് ഉടമ ബായാറിലെ ഡി.എം സിദ്ദിഖ്(45) കുഴഞ്ഞു വീണു മരിച്ചു. ഇന്നുച്ച കഴിഞ്ഞ് വീട്ടിലാണ് അന്ത്യം. പരേതനായ മുഹമ്മദ് കുഞ്ഞി-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ:ഫാത്തിമത്ത് സുഹ്‌റ. മക്കള്‍: ഫിനാന്‍, ഷംനാന്‍, സല്‍മാന്‍.

മുൻ ശബരിമല മേൽശാന്തി ഷേഡിക്കാവിലെ രാധാകൃഷ്ണ എമ്പ്രാൻ അന്തരിച്ചു

കാസർകോട്: ശബരിമല മുൻ മേൽശാന്തി കുമ്പള ഷേഡിക്കാവിലെ ബ്രഹ്മശ്രീ രാധാകൃഷ്ണ എമ്പ്രാൻ (കടമണ്ണായ-85) അന്തരിച്ചു. 1992 കാലത്താണ് ശബരിമല മേൽശാന്തി ആയിരുന്നത്. ആലപ്പുഴ തുറവൂർ നരസിംഹ സ്വാമി ക്ഷേത്രത്തിലും മേൽശാന്തി സ്ഥാനം വഹിച്ചു. കുമ്പള

കാസര്‍കോട്ടെ സുഹൃത്തുക്കളെ കാണാനെത്തിയ അക്കൗണ്ടന്റ് ബസ് യാത്രയ്ക്കിടയില്‍ കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ സുഹൃത്തുക്കളെ കാണാന്‍ എത്തിയ അക്കൗണ്ടന്റ് ബസ് യാത്രക്കിടയില്‍ കുഴഞ്ഞു വീണു മരിച്ചു. തളങ്കര, പുതിയ വളപ്പ് തറവാട്ടിലെ പരേതരായ ഒതേന്‍ അയിത്താര്‍-നാരായണി ദമ്പതികളുടെ മകന്‍ പി.വി രവീന്ദ്രന്‍ (71) ആണ് മരിച്ചത്.

പയ്യന്നൂരില്‍ അഴിമുഖത്തെ മണല്‍തിട്ടയിലിടിച്ച് തോണി മറിഞ്ഞു; മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂര്‍: പയ്യന്നൂര്‍, പാലക്കോട്, വലിയ കടപ്പുറം അഴിമുഖത്ത് മണല്‍ത്തിട്ടയില്‍ തോണി തട്ടി മറിഞ്ഞുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു. വലിയ കടപ്പുറത്തെ കെ.എ നാസര്‍ (52) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 6.30 മണിയോടെയാണ് സംഭവം.

അവധി കഴിഞ്ഞ് രണ്ടു ദിവസം മുമ്പ് ഗള്‍ഫിലേയ്ക്കു തിരികെ പോയ കാഞ്ഞങ്ങാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട്, കൊളവയലിലെ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് കുഞ്ഞി (38) റാസല്‍ഖൈമയില്‍ ഹൃദയാഘാതം മൂലം മരിച്ചു. റാസല്‍ഖൈമയിലെ ചോക്ലേറ്റ് കമ്പനിയില്‍ പി.ആര്‍.ഒ ആയി ജോലി ചെയ്തു വരികയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് ഫ്‌ളാറ്റിലെത്തി

പ്രഭാതസവാരി കഴിഞ്ഞെത്തിയ സര്‍വ്വീസ് സെന്റര്‍ ഉടമ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: പ്രഭാത സവാരി കഴിഞ്ഞെത്തിയ ആള്‍ കുഴഞ്ഞു വീണു മരിച്ചു. അജാനൂര്‍, തെക്കേപ്പുറത്ത് സര്‍വ്വീസ് സെന്റര്‍ നടത്തുന്ന ആനന്ദാശ്രമം സ്വദേശി കെ. സുകുമാരന്‍ (55)ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ പതിവുപോലെ പ്രഭാത സവാരിക്ക് പോയതായിരുന്നു.

വിദ്യാനഗറിലെ ചുമട്ടുതൊഴിലാളി എന്‍.എം ഷാഫി അന്തരിച്ചു

കാസര്‍കോട്: ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) ജില്ലാ വൈസ് പ്രസിഡണ്ടും വിദ്യാനഗറിലെ ചുമട്ടു തൊഴിലാളിയുമായ എന്‍.എം ഷാഫി (65) അന്തരിച്ചു. വിദ്യാനഗര്‍ സ്വദേശിയാണ്. മംഗ്‌ളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: ആയിഷ. മക്കള്‍: ഫാത്തിമത്ത് ഇഷാന, നബീസത്ത്

നാട്ടറിവുകളുടെ കാവലാള്‍ ചാണമൂപ്പന്‍ 108-ാം വയസില്‍ അന്തരിച്ചു

കാസര്‍കോട്: നാട്ടറിവുകളുടെ കാവലാള്‍ നീലേശ്വരം, പരപ്പ, കാരാട്ട് നെല്ലിയരയിലെ ചാണമൂപ്പന്‍ (108) അന്തരിച്ചു. പാരമ്പര്യ കൃഷി രീതികളുടെയും കാര്‍ഷിക കൂട്ടായ്മയുടെയും പ്രധാന പ്രവര്‍ത്തകനായിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലാ കലക്ടര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സംവിധാനം

മുന്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം കെ ടി രാഗിണി അന്തരിച്ചു

കാസര്‍കോട്: മുന്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗവും സി പി എം നേതാവുമായ കുറ്റിക്കോല്‍, കൊളത്തിങ്കാലിലെ കെ ടി രാഗിണി (57) അന്തരിച്ചു. ജില്ലാ ആശുപത്രിയില്‍ ബുധനാഴ്ച്ച രാത്രിയായിരുന്നു അന്ത്യം.സി പി എം കുറ്റിക്കോല്‍ ലോക്കല്‍

You cannot copy content of this page