Tag: mangalore

യുവതി കുളിക്കുമ്പോള്‍ ഒളിഞ്ഞുനോട്ടം; യുവാവിനെ നാട്ടുകാര്‍ വളഞ്ഞു പിടിച്ചു

  മംഗളൂരു: യുവതി കുളിക്കുമ്പോള്‍ കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കിയ വിരുതനെ നാട്ടുകാര്‍ വളഞ്ഞു പിടിച്ചു പൊലീസിനു കൈമാറി. ഉപ്പിനങ്ങാടി, പെരിയടുക്കയിലെ അബ്ദുല്‍ റഹ്‌മാന്‍ (41) ആണ് പിടിയിലായത്. രാത്രിയില്‍ വീട്ടിലെ കുളിമുറിയില്‍ കുളിക്കുകയായിരുന്നു യുവതി.

റോഡരികിൽ പൊട്ടിവീണ വൈദ്യുത കമ്പി കണ്ടില്ല, നടന്നുവരികയായിരുന്ന കോളേജ് വിദ്യാർഥിനി കമ്പിയിൽ തട്ടി ഷോക്കേറ്റ് മരിച്ചു 

  പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റ കോളേജ് വിദ്യാർഥിനി മരിച്ചു. മംഗളൂരു ഗുരുപുര കല്ലക്കളമ്പി സ്വദേശി ഹരീഷ് ഷെട്ടിയുടെ മകൾ അശ്വിനി ഷെട്ടി(18) ആണ് ദാരുണമായി മരണപ്പെട്ടത്. മംഗളൂരുവിലെ ഒരു കോളേജിൽ സിഎ

ത്രേസ്യാമ്മയുടെ കൈക്കരുത്തിനു മുന്നില്‍ യുവാക്കള്‍ കീഴടങ്ങി; മാല പൊട്ടിക്കാനുള്ള ശ്രമം പരാജയപ്പെട്ടു

  കഴുത്തില്‍ നിന്നു മൂന്നരപ്പവന്‍ തൂക്കമുള്ള മാല പൊട്ടിച്ചോടാനുള്ള യുവാക്കളുടെ ശ്രമത്തെ കടയുടമയായ സ്ത്രീ പരാജയപ്പെടുത്തി. രണ്ടുപേരെയും പിടിച്ചു നിര്‍ത്തി പൊലീസിനു കൈമാറി. ബംഗ്ളൂരു സ്വദേശികളായ രോഹിത് (25), അശോക് (25) എന്നിവരാണ് പൊലീസിന്റെ

യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു ധനകാര്യസ്ഥാപനത്തില്‍ മോഷണശ്രമം; ബുര്‍ഖ ധരിച്ചെത്തിയ മൂന്നുപേര്‍ പിടിയില്‍

ജീവനക്കാരിയായ യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു ധനകാര്യസ്ഥാപനം കൊള്ളയടിക്കാന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍. ബജ്പെ ശാന്തിഗുഡ്ഡെ സ്വദേശി പ്രീതേഷ് എന്ന പ്രീതു(31), സൂറത്കല്‍ കൊടികെരെ സ്വദേശി ധനു എന്ന ധനരാജ് (30), ബാല കുമ്പളക്കെരെ

കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ ഉള്ളാളിലെ ബന്ധുവീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയി; വിദ്യാനഗറിലെ കാപ്പ കേസ് പ്രതി അറസ്റ്റില്‍

മംഗ്‌ളൂരു: ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്ന ബി.സി.എ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയില്‍ കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ കാപ്പ കേസ് പ്രതി മംഗ്‌ളൂരുവില്‍ അറസ്റ്റില്‍. വിദ്യാനഗര്‍, ഇസത്ത് നഗറിലെ മുഹമ്മദ് അഷ്ഫാഖിനെയാണ് പാണ്ഡേശ്വരം പൊലീസ് അറസ്റ്റ്

യുവതിയെ വിളിച്ചു കൊണ്ടു പോയി കൊലപ്പെടുത്തി; മൃതദേഹം വന്യമൃഗങ്ങളുള്ള വനത്തില്‍ തള്ളി; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

മംഗ്‌ളൂരു: 24കാരിയെ തന്ത്രത്തില്‍ കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വന്യമൃഗങ്ങളുള്ള വനത്തില്‍ തള്ളിയ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ഷിമോഗ, ആകുംബയിലെ മണി (25)യാണ് പൊലീസിന്റെ പിടിയിലായത്. ആകുംബയിലെ കുശാലിന്റെ മകള്‍ പൂജ(24)യാണ് കൊല്ലപ്പെട്ടത്. പൂജയും

ഹിന്ദു ദൈവത്തെ അധിഷേപിച്ചു ഇന്‍സ്റ്റഗ്രാമില്‍ കമന്റിട്ട ആള്‍ അറസ്റ്റില്‍

മംഗളൂരു: ഹിന്ദു ദൈവത്തിനെതിരെ ഇന്‍സ്റ്റാഗ്രാമില്‍ അധിക്ഷേപകരമായ എഴുത്തും കമന്റുകളും നടത്തിയ യുവാവ് അറസ്റ്റില്‍. കുലശേഖര ബികര്‍ണകട്ടേ മസിദി ഹില്‍ റോഡ് സ്വദേശി മുഹമ്മദ് സല്‍മാനെ(22)യാണ് മംഗളൂരു സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റുചെയ്തത്. ഇന്ത്യന്‍

മാതാവിനോട് സംസാരിക്കാന്‍ കുനിഞ്ഞു, അപ്പാര്‍ട്ട്‌മെന്റിന്റെ അഞ്ചാം നിലയില്‍ നിന്നുവീണ് മെഡിക്കല്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

മംഗളൂരു: മാതാവിനോട് സംസാരിക്കാന്‍ കുനിയവേ അപ്പാര്‍ട്ട്‌മെന്റിന്റെ അഞ്ചാം നിലയില്‍ നിന്നുവീണ് മെഡിക്കല്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മംഗളൂരു എ.ജെ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയും അഡയാര്‍ സ്വദേശിയുമായ സമയ് ഷെട്ടിയാണ് (21) മരിച്ചത്. ഞായറാഴ്ച

12 വയസുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി, യുവാവ് അറസ്റ്റില്‍

മംഗളൂരു: 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഉള്ളാള്‍പേട്ട സ്വദേശി മുഹമ്മദ് ഷാഫിയാ(30)ണ് പിടിയിലായത്. എട്ടാംക്ലാസിലാണ് പെണ്‍കുട്ടി പഠിക്കുന്നത്. സൗഹൃദം നടിച്ചു കഴിഞ്ഞ ജനുവരിയില്‍ വീട്ടില്‍ ആളില്ലാത്ത സമയത്ത് വന്ന്

മയക്കുമരുന്ന് ചേര്‍ത്ത് ചോക്ലൈറ്റ് വില്‍പന, മംഗളൂരുവിലെ കടകളില്‍ നിന്ന് 100 കിലോ ചോക്ലൈറ്റ് പിടിച്ചെടുത്തു

മംഗളൂരു: നഗരത്തിലെ രണ്ടിടങ്ങളില്‍ വില്‍പന നടത്തുകയായിരുന്ന 100 കിലോ മയക്ക് മരുന്ന് ചേര്‍ത്ത ചോക്ലേറ്റ് പോലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് പാണ്ഡേശ്വര്‍ പോലീസ് നഗരത്തിലെ രണ്ടുകടകളില്‍ നിന്നാണ് ചോക്ലൈറ്റ് കണ്ടെത്തിയത്. കാര്‍ സ്ട്രീറ്റിലെ മനോഹര്‍

You cannot copy content of this page