Tag: gulf

ഒമാനിൽ ഷിയാ പള്ളിക്കുനേരെ അക്രമം: 9 പേർ കൊല്ലപ്പെട്ടു; 28 പേർക്കു പരിക്ക് 

ദുബൈ: ഒമാനിലെ ഷിയാ മുസ്ലിം പള്ളിക്കു നേരെ തിങ്കളാഴ്ച വൈകിട്ടുണ്ടായ ആക്രമണത്തിൽ മൂന്ന് അക്രമികൾ ഉൾപ്പെടെ ഒൻപതു പേർ മരിച്ചു കൊല്ലപ്പെട്ടവരിൽ നാലു പേർ പാകിസ്ഥാൻ കാരാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടുവെന്നു ഔദ്യോഗിക

പ്രതിശ്രുത വധുവും മാതാപിതാക്കളും സഹോദരനും വാഹനാപകടത്തില്‍ മരിച്ചു; അപകടം വിവാഹത്തിന് ഒരു ദിവസം മുമ്പ്

  റിയാദ്: വിവാഹത്തിനു ഒരു ദിവസം മാത്രം ബാക്കിയായിരിക്കെ യുവതിയും മാതാപിതാക്കളും സഹോദരനും വാഹനാപകടത്തില്‍ മരിച്ചു. സൗദി അറേബ്യയിലെ അല്‍ ജനഫ് പ്രവിശ്യയിലെ ത്വബര്‍ജലിലാണ് അപകടം. സൗദി പൗരനായ ബസ്സാം അല്‍ ശറാരി, ഭാര്യ

സൗദി ജയിലിലെ അബ്ദുൽ റഹീമിന്റെ മോചനം അടുത്ത കോടതി സിറ്റിംഗില്‍; 10 ദിവസത്തിനകം നാട്ടിലെത്തിയേക്കും

  സൗദി അറേബ്യൻ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം ഉടൻ. അടുത്ത കോടതി സിറ്റിംഗിൽ മോചന ഉത്തരവ് ഇറങ്ങുമെന്ന് റഹീമിന്റെ അഭിഭാഷകൻ അറിയിച്ചു.പത്ത് ദിവസത്തിനകം റഹീമിന് വീട്ടിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

ഉദുമ സ്വദേശി ഫുജൈറയില്‍ അന്തരിച്ചു

  കാസര്‍കോട്: ഉദുമ സ്വദേശി ഫുജൈറയില്‍ അന്തരിച്ചു. പള്ളം തെക്കേക്കര സ്വദേശി സന്തോഷ് (36) ആണ് മരിച്ചത്. പാലക്കുന്നിലെ കരിയന്‍-മാധവി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ശശി, ചന്ദ്രന്‍, ബേബി, ശാരദ, ഉമ, സുജാത. മൃതദേഹം

സൗദിയില്‍ മരണപ്പെട്ട കാസർകോട് മാണിയാട്ട് സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

  ദോഹ: സൗദിയില്‍ മരണപ്പെട്ട കാസർകോട് സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. മാണിയാട്ട് സ്വദേശി പുന്നക്കോടന്‍ ശശിധരനാ(63)ണു ഒരുമാസം മുമ്പ് ഗൾഫിൽ മരിച്ചത്. ശനിയാഴ്ച രാവിലെ 7.30ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക്

ഹജ്ജിന്റെ കര്‍മ്മങ്ങള്‍ നിര്‍വഹിക്കവേ അറഫയില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു

മക്ക: ഹജ്ജിന്റെ കര്‍മ്മങ്ങള്‍ നിര്‍വഹിക്കവേ അറഫയില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മഞ്ചേരി കുട്ടശ്ശേരി മേലേതില്‍ പരേതനായ മാനു ഹാജി മകന്‍ അബ്ദുല്ല (69) ആണ് മരിച്ചത്. കര്‍മ്മങ്ങള്‍ നടക്കുന്നതിനിടെ മരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം

ഗള്‍ഫില്‍ ബലിപെരുന്നാള്‍ ആഘോഷപ്പൊലിമ

ദുബൈ: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ആത്മാര്‍പ്പണത്തോടെ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു.അറഫാ സംഗമത്തിനു ശേഷം മുസ്ദലിഫയില്‍ കഴിച്ചു കൂട്ടിയ ഹജ്ജ് തീര്‍ത്ഥാടകര്‍ ഞായറാഴ്ച രാവിലെ മിനായിയിലേക്കു തിരിച്ചു. തിന്മയുടെ രൂപമായ സാത്താന്റെ പ്രതീകത്തിനു നേരെ

കുവൈറ്റ്‌ ദുരന്തം; പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ വിവരം പുറത്തുവിട്ടു; 13 മലയാളികൾ ഈ ആശുപത്രികളിൽ

കുവൈത്ത് സിറ്റി: ഈ മാസം പുലർച്ചെ മംഗഫിലുണ്ടായ അഗ്നിബാധയിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള എൻബിടിസി കമ്പനിയിലെ ജീവനക്കാരുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. ആകെ 31 പേരാണ് 5 ആശുപത്രികളിലായി ചികിൽസയിൽ കഴിയുന്നത്.

സോഷ്യല്‍മീഡിയ വഴി പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ ഇനി തടവും പിഴയും

സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നവര്‍ക്കെതിരെ നടപടിയുമായി സൗദിയും കുവൈറ്റും. കുവൈത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും 2000 കുവൈത്ത് ദിനാര്‍ പിഴയുമാണ് ശിക്ഷയെന്ന് കുവൈത്ത് അഭിഭാഷകന്‍

അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് സഈദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു; രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം

അബൂദബി: യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്റെ സഹോദരനും അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയുമായ ശെയ്ഖ് സഈദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന്

You cannot copy content of this page