ദുബൈ: കെഎംസിസി സംസ്ഥാന ഉപാധ്യക്ഷനായി തെരെഞ്ഞെടുക്കപ്പെട്ട ഹംസ തൊട്ടിക്കും ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബൈയില്‍ എത്തിയ പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ബേക്കലിനും ദുബൈ കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്‍കി.
ദുബൈ ഫ്യൂച്ചര്‍ സെല്‍ ഹാളില്‍ നടന്ന പരിപാടി കാസര്‍കോട് ജില്ലാ സെക്രട്ടറി സിഎ ബഷീര്‍ പള്ളിക്കര ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി പഞ്ചായത്ത് പ്രസിഡന്റ് മനാഫ് ഖാന്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം സിഎ ബഷീര്‍ പള്ളിക്കര, മനാഫ് ഖാന്‍ എന്നിവര്‍ കൈമാറി.
മണ്ഡലം ഭാരവാഹികളായ ഹാഷിം മഠത്തില്‍, ആരിഫ് ചെരുമ്പ, ഹസീബ് ഖാന്‍ പഞ്ചായത്ത് ഭാരവാഹികളായ ഫൈസല്‍ പള്ളിക്കര, ലുക്മാന്‍ ബേക്കല്‍, മൂസ്സക്കുഞ്ഞി ബേക്കല്‍ പ്രസംഗിച്ചു.
ബഷീര്‍ പള്ളിപ്പുഴ സ്വാഗതവും ആഷിഖ് റഹ്‌മാന്‍ നന്ദിയും പറഞ്ഞു.