അവധിയാഘോഷത്തിനായി റാസല്‍ഖൈമ ജെബല്‍ ജെയ്‌സ് മലയിലെത്തിയ കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം, അപകടം ഫോട്ടോ എടുക്കുന്നതിനിടെ

റാസല്‍ഖൈമ: അവധിയാഘോഷത്തിനായി റാസല്‍ഖൈമ ജെബല്‍ ജെയ്‌സ് മലയിലെത്തിയ കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ തോട്ടട വട്ടക്കുളം സ്വദേശി സായന്ത് മധുമ്മലിനെയാണ് (32) ജെബല്‍ ജെയ്‌സ് മലമുകളില്‍ നിന്ന് വീണുമരിച്ചനിലയില്‍ കണ്ടെത്തിയത്.
പൊതുഅവധിദിനമായ തിങ്കളാഴ്ച പുലര്‍ച്ചെ കൂട്ടുകാര്‍ക്കൊപ്പം റാസല്‍ഖൈമ ജെബല്‍ ജെയ്‌സ് മലയിലെത്തിയതായിരുന്നു സായന്ത്. ഒപ്പമുണ്ടായ സായന്തിനെ പെട്ടെന്ന് കാണാത്തതിനെ തുടര്‍ന്ന് തിരക്കിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സുഹൃത്തുക്കൾ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഫോട്ടോയെടുക്കുന്നതിനിടയില്‍ അബദ്ധത്തില്‍ താഴേക്ക് വീണതാകാമെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. നടപടികള്‍ പൂര്‍ത്തിയാക്കി ശേഷം മൃതദേഹം ഷാര്‍ജയില്‍ നിന്നുള്ള കണ്ണൂര്‍ വിമാനത്തില്‍ നാട്ടിലെത്തിക്കും. ദുബായിൽ ഓട്ടോ ഗാരേജ് ജീവനക്കാരനാണ് സായന്ത്. രമേശനും സത്യയുമാണ് മാതാപിതാക്കൾ. ഭാര്യ: അനുശ്രീ. സോണിമ സഹോദരിയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page