Category: Local News

വയോധികനെ ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുരുക്കി; കുമ്പള സ്വദേശിയുടെ 18 ലക്ഷം രൂപ സ്വാഹ!

കാസര്‍കോട്: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുരുങ്ങിയ കുമ്പള സ്വദേശിക്ക് 18 ലക്ഷം രൂപ നഷ്ടമായി. കോയിപ്പാടി, പെര്‍വാഡിലെ അരുണാലയത്തില്‍ സഹദേവ(71)ന്റെ പണമാണ് നഷ്ടമായത്.2024 മാര്‍ച്ച് 25 മുതല്‍ മെയ് 22 വരെയുള്ള ദിവസങ്ങളിലായാണ് പണം നഷ്ടമായത്.

പെരുമ്പളയിലെ ലീഗ് നേതാവ് പി.എം അബ്ദുല്‍ റഹ്‌മാന്‍ അന്തരിച്ചു

കാസര്‍കോട്: പെരുമ്പളയിലെ മുസ്‌ലിം ലീഗ് നേതാവ് പി.എം അബ്ദുല്‍ റഹ്‌മാന്‍ ഹാജി (69) അന്തരിച്ചു. അസുഖം മൂലം ചികിത്സയിലായിരുന്നു. ചെമ്മനാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്, വൈസ്

അപകടത്തില്‍ പരിക്കേറ്റ മൊഗ്രാല്‍ സ്വദേശിയായ യുവാവ് മരിച്ചു

കാസര്‍കോട്: നാലുദിവസം മുന്‍പ് തലപ്പാടിയില്‍ ബൈക്കും, ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. മൊഗ്രാല്‍ കൊപ്പളം ഹൗസില്‍ അബ്ദുല്‍ ഖാദറിന്റെയും ഹാജിറയുടെയും മകന്‍ ഹര്‍ഷാദാണ് (36)

ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് ഐ.ടി.ഐ വിദ്യാര്‍ത്ഥി മരിച്ചു; നീലേശ്വരത്ത് അപകടത്തില്‍പ്പെട്ടത് ബാര സ്വദേശിയുടെ മകന്‍

കാസര്‍കോട്: ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ ഐടിഐ വിദ്യാര്‍ത്ഥി മരിച്ചു. നീലേശ്വരം, ആലിങ്കീഴിലെ ജ്യോതിഷിന്റെ മകന്‍ വിഷ്ണു (18)വാണ് മരിച്ചത്. കയ്യൂര്‍ ഗവ. ഐ.ടി.ഐയിലെ വിദ്യാര്‍ത്ഥിയാണ്. വെള്ളിയാഴ്ച രാവിലെ പാലായി, ഷട്ടര്‍കം ബ്രിഡ്ജിനടുത്താണ്

ജസ്റ്റിസ് യുഎല്‍ ഭട്ട് അന്തരിച്ചു; വിടവാങ്ങിയത് കാസര്‍കോട് പഞ്ചായത്തിന്റെ അവസാന പ്രസിഡണ്ട്

കാസര്‍കോട്: മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് യുഎല്‍ ഭട്ട് (ഉള്ളാള്‍ ലക്ഷ്മിനാരായണ ഭട്ട്-91) അന്തരിച്ചു. ന്യൂദെല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. ഉള്ളാളില്‍ ജനിച്ചു വളര്‍ന്ന യുഎല്‍ ഭട്ടിന്റെ കുടുംബവീട് കാസര്‍കോട്, ബാങ്ക് റോഡിലാണ്. മംഗളൂരു സെന്റ്

തൃക്കരിപ്പൂർ ഇളംബച്ചിയിൽ ബൈക്ക് ടെലിഫോൺ പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

കാസര്‍കോട്: തൃക്കരിപ്പൂര്‍ ഇളംബച്ചിയില്‍ ബൈക്ക് ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. സൗത്ത് തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ ഈസ്റ്റിലെ മുഹമ്മദ് കുഞ്ഞിയുടെയും ഖമറുന്നീസയുടെയും മകന്‍ വി.പി.എം മുഹമ്മദ് ഷുഹൈല്‍(27), പയ്യന്നൂര്‍ പെരുമ്പയിലെ കക്കോട്ടകത്ത് വീട്ടില്‍

മട്ടന്നൂരില്‍ പൊലീസിന് നേരെ അക്രമം, ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍; അരയില്‍ തിരുകിയ മദ്യക്കുപ്പി പൊട്ടി വയറില്‍ തുളച്ചു കയറിയ യുവാവ് പൊലീസ് കാവലില്‍ ആശുപത്രിയില്‍

കണ്ണൂര്‍: പൊതുസ്ഥലത്ത് കാര്‍ നിര്‍ത്തിയിട്ട് മദ്യപിക്കുന്നതിനെ ചോദ്യം ചെയ്ത പൊലീസിനു നേരെ അക്രമം. ഇന്‍സ്പെക്ടറും സബ് ഇന്‍സ്പെക്ടറും അടക്കം മൂന്നു പേര്‍ക്ക് പരിക്ക്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. അക്രമത്തിനിടയില്‍

ചെമ്മനാട് പഞ്ചായത്ത് ഓഫീസില്‍ കവര്‍ച്ചാശ്രമം; പൊലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: കോളിയടുക്കത്തുള്ള ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കവര്‍ച്ചാശ്രമം. വ്യാഴാഴ്ച രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് ഓഫീസിന്റെ പൂട്ടു തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. വിവരമറിഞ്ഞ് മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും പൊലീസ് നായയും

പാന്റിന്റെ കീശയിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; കള്ളാറില്‍ വ്യാപാരിയുടെ കാലിനും കൈക്കും പരിക്കേറ്റു

കാസര്‍കോട്: പാന്റിന്റെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. വ്യാപാരിയുടെ കാലിനും കൈക്കും പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 10.30 ഓടെ കള്ളാറിലാണ് അപകടം. ക്രൗണ്‍ സ്പോര്‍ട്സ് ആന്റ് സൈക്കിള്‍സ് എന്ന സ്ഥാപനം നടത്തുന്ന പ്രജില്‍ മാത്യു

സിപിഎം സംസ്ഥാന സെക്രട്ടറി നല്‍കിയ മാനനഷ്ടക്കേസ്;സ്വപ്ന സുരേഷ് തളിപ്പറമ്പ് കോടതിയില്‍ ഹാജരായി

കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ സ്വപ്ന സുരേഷ് തളിപ്പറമ്പ് കോടതിയില്‍ ഹാജരായി. വ്യാഴാഴ്ച രാവിലെ 11 മണിയോടെ കോടതിയിലെത്തിയ സ്വപ്ന ജാമ്യമെടുത്തു മടങ്ങി. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ

You cannot copy content of this page