Category: Latest

കാറില്‍ കടത്തിയ 112 ലിറ്റര്‍ കര്‍ണാടക മദ്യവും ബിയറും പിടികൂടി; ഉപ്പളയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: കര്‍ണാടകയില്‍ നിന്ന് കാറില്‍ കടത്തിയ 112.32 ലിറ്റര്‍ കര്‍ണാടക മദ്യവും 48 ലിറ്റര്‍ ബിയറും പിടികൂടി. രണ്ടുപേര്‍ അറസ്റ്റില്‍. ഷെവര്‍ലറ്റ് അവിയോ കാറില്‍ സഞ്ചരിച്ച വിനീത് പുരുഷോത്തമ(30), അവിനാഷ്(27) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച

നീലേശ്വരത്ത് കാണാതായ 63 കാരന്‍ പൊതു വാട്ടര്‍ടാങ്കില്‍ മരിച്ച നിലയില്‍

കാസര്‍കോട്: നീലേശ്വരം പേരോലില്‍ കാണാതായ 63 കാരനെ വീടിന് സമീപത്തെ പൊതു വാട്ടര്‍ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരോല്‍ ആരാധന ഓഡിറ്റോറിയത്തിന് സമീപം കമ്മത്ത് ഹൗസിലെ സുബ്രഹ്‌മണ്യ കമ്മത്ത് (സുബ്ബു-63) ആണ് മരിച്ചത്. ശനിയാഴ്ച

കര്‍ണ്ണാടക ഹുബ്ലി സ്വദേശി എന്‍മകജെ കന്തലില്‍ മരിച്ച നിലയില്‍

കാസര്‍കോട്: കര്‍ണ്ണാടക ഹുബ്ലി സ്വദേശിയും എന്‍മകജെ കന്തലില്‍ താമസക്കാരനുമായ ബസവരാജി (50)നെ മരിച്ച നിലയില്‍ കാണപ്പെട്ടു.തൂങ്ങി മരിച്ചതാണെന്ന സംശയത്തെത്തുടര്‍ന്ന് ജഡം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു കൊണ്ടുപോയി. ഹൃദ്രോഗം മൂലമായിരുന്നു മരണമെന്നും പറയുന്നുണ്ട്. ഭാര്യയും മൂന്നു

തളിപ്പറമ്പ് ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; 30 ഓളം പേര്‍ക്ക് പരിക്ക്

തളിപ്പറമ്പ്: ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഇരു ബസുകളിലേയും 30 ഓളം പേര്‍ക്ക് പരിക്ക്. ഞായറാഴ്ച രാവിലെ 9 മണിയോടെ തൃച്ചംബരം റേഷന്‍കടക്ക് സമീപത്തായിരുന്നു അപകടം. തളിപ്പറമ്പില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന കൃശാങ്ക് ബസും

പഴത്തൊലി കൊടുത്ത് ആടിനെ ആകര്‍ഷിപ്പിക്കും; പിന്നെ കാറില്‍ കടത്തും; ബദിയടുക്ക മേഖലയില്‍ ആടുകളെ മോഷ്ടിക്കുന്ന സംഘം അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ വന്ന് ആട് മോഷണം പതിവാക്കിയ രണ്ടുപേര്‍ നീര്‍ച്ചാല്‍ പൂവടുക്കയില്‍ പിടിയില്‍. നീര്‍ച്ചാല്‍ മുകംപാറ സ്വദേശികളായ മുഹമ്മദ് ഷെഫീഖ്(24), ഇബ്രാഹീം ഖലീല്‍(24) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തില്‍പെട്ട സാലത്തടുക്ക സ്വദേശി സിദ്ധീഖി(25)നെ പൊലീസ് തെരയുന്നു.

അനന്തപുരം ക്ഷേത്രത്തില്‍ അല്‍ഭുതമായി കുഞ്ഞു ബബിയ; ആറുമാസം മുമ്പ് പ്രത്യക്ഷപ്പെട്ട മുതല ശ്രീകോവിലിന് സമീപം; ഫോട്ടോ പങ്ക് വച്ച് ക്ഷേത്ര പൂജാരി

കാസര്‍കോട്: കുമ്പള അനന്തപുരം ക്ഷേത്രകുളത്തില്‍ പുതുതായി കണ്ടെത്തിയ മുതല വീണ്ടും പ്രത്യക്ഷപ്പെട്ടു. ബബിയ-3 എന്ന് പേരിട്ടിരിക്കുന്ന പുതിയ മുതലക്കുഞ്ഞാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ശ്രീകോവിന് സമീപം ആനപ്പടിക്ക് വടക്കുഭാഗത്ത് ഭക്തര്‍ക്ക് ആദ്യത്തെ പൂര്‍ണ്ണ ദര്‍ശനം

ഗള്‍ഫില്‍ ബലിപെരുന്നാള്‍ ആഘോഷപ്പൊലിമ

ദുബൈ: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ആത്മാര്‍പ്പണത്തോടെ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു.അറഫാ സംഗമത്തിനു ശേഷം മുസ്ദലിഫയില്‍ കഴിച്ചു കൂട്ടിയ ഹജ്ജ് തീര്‍ത്ഥാടകര്‍ ഞായറാഴ്ച രാവിലെ മിനായിയിലേക്കു തിരിച്ചു. തിന്മയുടെ രൂപമായ സാത്താന്റെ പ്രതീകത്തിനു നേരെ

കുവൈറ്റ്‌ ദുരന്തം; പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ വിവരം പുറത്തുവിട്ടു; 13 മലയാളികൾ ഈ ആശുപത്രികളിൽ

കുവൈത്ത് സിറ്റി: ഈ മാസം പുലർച്ചെ മംഗഫിലുണ്ടായ അഗ്നിബാധയിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള എൻബിടിസി കമ്പനിയിലെ ജീവനക്കാരുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. ആകെ 31 പേരാണ് 5 ആശുപത്രികളിലായി ചികിൽസയിൽ കഴിയുന്നത്.

തൃശ്ശൂരിലും പാലക്കാട്ടും രണ്ടാം ദിവസവും ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

തൃശ്ശൂരിലും പാലക്കാടും വീണ്ടും നേരിയ ഭൂചലനം. ഞായറാഴ്ച പുലർച്ചെ ജില്ലകളുടെ വിവിധ ഭാഗങ്ങളിലാണ് വീണ്ടും പുലര്‍ച്ചെ 3.55നു ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂര്‍, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ മുഴക്കം കേട്ടുവെന്നാണ്

അതിഥി തൊഴിലാളികളെ ഉപയോഗിച്ച് ചെറുവത്തൂർ റെയിൽവേ മേൽപാലത്തിനടിയിൽ മാലിന്യം തള്ളി; തള്ളിയവരെ കൊണ്ട് തിരിച്ചെടുപ്പിച്ച് പഞ്ചായത്ത് അധികൃതർ

കാസർകോട്: ചെറുവത്തൂർ ടെലഫോൺ എക്സ്ചേഞ്ചിന് സമീപം റെയിൽവേ മേൽ പാലത്തിനടിയിൽ വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യം തള്ളി. ചാക്കിൽ കൊണ്ടുവന്നു തള്ളിയ മാലിന്യം തള്ളിയവരെ കൊണ്ട് തന്നെ തിരിച്ചെടുപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് മാലിന്യങ്ങൾ തള്ളിയത്. സഭവം അറിഞ്ഞ്

You cannot copy content of this page