Category: Kasaragod

കുമ്പളയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് നേരെ നരഹത്യാശ്രമം; മുന്‍ കൊലക്കേസ് പ്രതി അറസ്റ്റില്‍

കാസര്‍കോട്: കുമ്പളയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് നേരെ അക്രമം. സംഭവത്തില്‍ നേരത്തെ കൊലക്കേസില്‍ കോടതി വെറുതെ വിട്ടയാള്‍ക്കെതിരെ നരഹത്യാശ്രമത്തിന് പൊലീസ് കേസെടുത്തു. പ്രതിയായ ശാന്തിപ്പള്ളത്തെ ശിവരാമന്‍ എന്ന ശിവയെ (48)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച

കാറഡുക്ക സൊസൈറ്റിയിലെ 4.76 കോടി രൂപയുടെ തട്ടിപ്പ്; മുഖ്യപ്രതികള്‍ കാണാമറയത്ത് തന്നെ, ഇരുട്ടില്‍ തപ്പി അന്വേഷണ സംഘം, തട്ടിപ്പില്‍ ചില പ്രമാണിമാര്‍ക്കും ബന്ധം

കാസര്‍കോട്: മുള്ളേരിയയില്‍ പ്രവര്‍ത്തിക്കുന്ന കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതികളെ കണ്ടെത്താനാകാതെ അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുന്നു. കേസില്‍ മുഖ്യപ്രതിയായ കര്‍മ്മന്തൊടി, ബാളക്കണ്ടം സ്വദേശിയായ

സ്വര്‍ണം: പവന് 55,120 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ സംസ്ഥാനത്ത് ഇന്നു വന്‍ കുതിപ്പ്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 55,120 രൂപയാണ് ഇന്നത്തെ വില. ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്നു 400 രൂപ ഒറ്റയടിക്കു കുതിച്ചുയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണ്ണത്തിന്

കാഞ്ഞങ്ങാട്ട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി അക്രമിച്ച ആളെ തിരിച്ചറിഞ്ഞു; ഇയാള്‍ നേരത്തെയും പോക്‌സോ കേസില്‍ പ്രതി, പൊലീസ് തെരച്ചില്‍

കാസര്‍കോട്: കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം സ്വര്‍ണ്ണക്കമ്മല്‍ ഊരിയെടുത്ത് രക്ഷപ്പെട്ട ആളെ തിരിച്ചറിഞ്ഞു. കര്‍ണ്ണാടക, കുടക് സ്വദേശിയായ 33 കാരനാണ് ഇയാള്‍.

പള്ളിക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി നൃത്തം പരിശീലിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: പള്ളിക്കര പഞ്ചായത്തിലെ തൊട്ടി കിഴക്കേക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പരേതനായ തായത്ത് വീട്ടിൽ രവീന്ദ്രന്റെ മകൾ ശ്രീനന്ദ(13) ആണ് മരിച്ചത്. പാക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ

ചാറ്റല്‍ മഴ: കുമ്പള ദേശീയപാതയിലെ വെള്ളക്കെട്ട്

കാസര്‍കോട്: കാസര്‍കോട്ട് കാലവര്‍ഷം ദുര്‍ബലമാണെങ്കിലും ഇടയ്ക്ക് അനുഭവപ്പെടുന്ന മഴ ദേശീയപാതകളില്‍ വെള്ളക്കെട്ടും ഗതാഗത തടസ്സവും ദുസഹമാക്കുന്നു. കുമ്പളയില്‍ സര്‍വ്വീസ് റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇതുമൂലം മംഗളൂരുവിലേക്കുള്ള ആംബുലന്‍സുകളും യാത്രക്കാരും നാട്ടുകാരും വിഷമിക്കുകയാണെന്ന് പരാതിയുണ്ട്. കുമ്പള

ബി ജെ പി സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനിയുടെ പിതാവ് ലക്ഷ്മണ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലം ബി ജെ പി സ്ഥാനാര്‍ത്ഥിയും മഹിളാ മോര്‍ച്ച ദേശീയസമിതി അംഗവുമായ എം എല്‍ അശ്വിനിയുടെ പിതാവ് ലക്ഷ്മണ എല്‍ കുന്ദര്‍(73) അന്തരിച്ചു. ബംഗളൂരു ആശുപത്രിയിലായിരുന്നു അന്ത്യം. ബംഗളൂരു സ്വദേശിയായ

ഗുഡ്‌സ് ട്രയിന്‍ കാഞ്ഞങ്ങാട് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ഡ്യൂട്ടി സമയം കഴിഞ്ഞു; ലോക്കോ പൈലറ്റ് തെറ്റായ ട്രാക്കില്‍ ട്രയിന്‍ നിറുത്തി സ്ഥലം വിട്ടു; യാത്രക്കാര്‍ വിഷമിച്ചു. പുതിയ ലോക്കോ പൈലറ്റ് എത്തി, ചരക്ക് വണ്ടി ഇന്ന് മാറ്റിയിട്ടു

കാസര്‍കോട്: ഗുഡ്‌സ് ട്രയിന്‍ കാഞ്ഞങ്ങാട്ടെത്തിയപ്പോള്‍ ഡ്യൂട്ടി സമയം കഴിഞ്ഞ വിവരം ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് തെറ്റായ ട്രാക്കില്‍ വണ്ടി നിറുത്തി സ്ഥലം വിട്ടു. തിരുവനന്തപുരം ഭാഗത്തേക്കു പോകുന്ന യാത്രാ ട്രെയിനുകള്‍ നിറുത്തുന്ന ഒന്നാം നമ്പര്‍

ബേത്തൂർ പാറയിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് വ്യാപാരിയും ഭാര്യയും മരിച്ചു

കാസര്‍കോട്: ബേത്തൂര്‍ പാറയില്‍ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി ബന്തടുക്ക യൂണിറ്റ് പ്രസിഡന്റും മണവാട്ടി ടെക്‌സ്റ്റൈല്‍സ് ഉടമയുമായ കെ കെ കുഞ്ഞികൃഷ്ണന്‍ (60), ഭാര്യ ചിത്ര (50)

കാലവര്‍ഷം കനക്കുന്നു; മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്; കാസര്‍കോട്ടും മഴ

തിരു: കാലവര്‍ഷത്തിന്റെ ഭാഗമായി സംസ്ഥാനത്തു മഴ ശക്തമാവുന്നു. മൂന്നു ജില്ലകളില്‍ ഇന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇന്ന്

You cannot copy content of this page