Category: Kasaragod

കാഞ്ഞങ്ങാട്ട് സി.പി.എം പ്രവര്‍ത്തകനു കുത്തേറ്റു, പിന്നില്‍ ആര്‍.എസ്.എസ് എന്ന് സിപി.എം

കാഞ്ഞങ്ങാട്: അത്തിക്കോത്ത് എസി നഗര്‍ ആദിവാസി കോളനി കോളനിയ്ക്ക് സമീപം സിപി.എം പ്രവര്‍ത്തകന് കുത്തേറ്റു. അത്തിക്കോത്ത് ഫസ്റ്റ് ബ്രാഞ്ചംഗവും കോട്ടച്ചേരി സഹകരണ ബാങ്ക് ഡയറക്ടറുമായ ചേരിക്കല്‍ വീട്ടില്‍ കൃഷ്ണനാണ്(35) കുത്തേറ്റത്. കഴുത്തിലും തലയ്ക്കും കൈക്കും

ചുറ്റും വെള്ളം, വീട്ടില്‍ നിന്നും പുറത്തിറങ്ങാനാവാതെ ചന്തേര പൂവത്തുവയല്‍ നിവാസികള്‍

തൃക്കരിപ്പൂര്‍: ചുറ്റും വെള്ളക്കെട്ട് കാരണം വീട്ടിനുള്ളില്‍ നിന്നും പുറത്തിറങ്ങാനാവാത്ത ദുരിതത്തിലാണ് പിലിക്കോട് പഞ്ചായത്തിലെ ചന്തേര പൂവത്തുവയല്‍ നിവാസികള്‍. മഴ തുടങ്ങിയതുമുതല്‍ വെള്ളക്കെട്ടിലാണ് പൂവത്തുവയലിലെ ഇരുപതോളം കുടുംബങ്ങള്‍. വെള്ളം ഒഴിഞ്ഞുപോകാന്‍ വഴിയില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം ഇവിടെ

വീടിന്റെ മുകളിലുള്ള സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: വീടിന്റെ ടെറസില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ സ്വിമ്മിംഗ് പൂളില്‍ വീണു മൂന്നു വയസ്സുകാരനു ദാരുണാന്ത്യം. മാണിക്കോത്ത് സ്വദേശി പടിഞ്ഞാറ് വളപ്പില്‍ ഹാഷിം തസ്ലീമ ദമ്പതികളുടെ മകന്‍ ഹാദിയാണ്(3) മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഹാഷിമിന്റെ സഹോദരന്‍

ഭര്‍തൃമതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

നീര്‍ച്ചാല്‍: ഭര്‍തൃമതിയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേള, വിഷ്ണുമൂര്‍ത്തി നഗര്‍ സ്വദേശി ദാമോദരന്റെ മകള്‍ അശ്വതി (28)യാണ് ജീവനൊടുക്കിയത്. ഞായാറാഴ്ച ഉച്ചയ്ക്ക് വീട്ടിലാരുമില്ലാത്ത സമയത്തായിരുന്നു സംഭവം. ദിനേശ് ബീഡി തൊഴിലാളിയായ

ബസ് കണ്ടക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു

ബദിയഡുക്ക: കുമ്പള-പെര്‍ള റൂട്ടിലോടുന്ന സ്വകാര്യ ബസ്‌കണ്ടക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു. കുമ്പള-പെര്‍ള റൂട്ടിലെ സ്വകാര്യ ബസ് കണ്ടക്ടറായ ബാഡൂര്‍പദവിലെ ബി.പി. സതീശ (40) യാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.30 മണിയോടെ വീട്ടില്‍ കുഴഞ്ഞു

കരുതലോടെ ജിമ്മിയും ജാക്കിയും, പേടിച്ചോടി കവര്‍ച്ചക്കാര്‍

ചട്ടഞ്ചാല്‍: ജിമ്മിയുടെയും ജാക്കിയുടെയും കരുതലിനും ജാഗ്രതയ്ക്കും മുന്നില്‍ കവര്‍ച്ചക്കാര്‍ ജീവനും കൊണ്ടോടി. വീടു കവര്‍ച്ച ചെയ്യാനുള്ള ശ്രമവും പരാജയപ്പെട്ടു. ദേളിയിലെ ദൃശ്യാ മുബാറക്കിന്റെ വീട്ടില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. മുബാറക്കും കുടുംബവും കഴിഞ്ഞ ദിവസം

കൂട് തകര്‍ത്ത് മൂന്ന് ആടുകളെ കൊന്നൊടുക്കി, തെരുവ് നായ്ക്കളുടെ ശല്യത്തിന് പരിഹാരം തേടി മൊഗ്രാല്‍ വാസികള്‍

മൊഗ്രാല്‍: മൊഗ്രാലില്‍ വീണ്ടും തെരുവ് നായ്ക്കളുടെ പരാക്രമം. കൂട് തകര്‍ത്ത് മൂന്നു ആടുകളെ കൊന്നൊടുക്കി. മൊഗ്രാല്‍ ടിവിഎസ് റോഡ് സ്വദേശി ആയിഷയുടെ വീട്ടിലെ ആടുകളെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. വീട്ടുകാര്‍ ശബ്ദം

പ്രശസ്ത പൂരക്കളി, മറത്തുകളി ആചാര്യന്‍ കെ.വി. പൊക്കന്‍ പണിക്കര്‍ അന്തരിച്ചു

  തൃക്കരിപ്പൂര്‍: ഉത്തര മലബാറിലെ പ്രശസ്ത പൂരക്കളി, മറത്തുകളി ആചാര്യന്‍ വലിയ പറമ്പ് സ്വദേശി കെ.വി. പൊക്കന്‍ പണിക്കര്‍ അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ്

പഞ്ഞമാസത്തിലെ ആധിയും വ്യാധിയുമകറ്റാന്‍ കര്‍ക്കിടക തെയ്യങ്ങളെത്തി

കാഞ്ഞങ്ങാട്: നാടിന്റെയും നാട്ടുകാരുടെയും ആധിവ്യാധികള്‍ അകറ്റാന്‍ കര്‍ക്കിടക തെയ്യങ്ങളെത്തി തുടങ്ങി. മടിക്കൈയില്‍ പാര്‍വ്വതി രൂപമണിഞ്ഞ തെയ്യക്കോലവുമായി ഇറങ്ങിയത് വണ്ണാന്‍ സമുദായക്കാരാണ്.വീട്ടില്‍ നിന്നും കോലമണിഞ്ഞ് മുതിര്‍ന്ന തെയ്യക്കാരുടെ അകമ്പടിയോടെ കോട്ടറക്കാവ് ഭഗവതി ക്ഷേത്രത്തില്‍ തൊഴുതു വണങ്ങി

നഷ്ടമായ ബാഗ് മണിക്കൂറുകള്‍ക്കകം കണ്ടെത്തി, പോലീസിന്റെ കാര്യക്ഷമതയെയും നന്മയെയും പ്രകീര്‍ത്തിച്ച് വനിതാ നഴ്‌സിന്റെ ഫേസ്ബുക്ക് കുറിപ്പ്

കാസര്‍കോട്: ദയയോ, കരുണയോ അനുകമ്പയോ ഏഴയലത്തു കൂടി പോയിട്ടില്ലാത്തവര്‍ എന്നാണ്, യൂണിഫോമിട്ട് കഴിഞ്ഞാലുള്ള പോലീസുകാരുടെ മനസ്ഥിതിയെക്കുറിച്ച് ചിലരുടെ ധാരണ. എന്നാല്‍ അതില്‍ നിന്നും ഏറെ വ്യത്യസ്തമാണ് നന്മവറ്റാത്ത മേല്‍പറമ്പിലെ പോലീസുകാര്‍. തെക്കില്‍ ടാറ്റ ട്രസ്റ്റ്

You cannot copy content of this page