മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചതായി പരാതി; പ്ലസ്ടു വിദ്യാര്‍ത്ഥി ആശുപത്രിയില്‍

കാസര്‍കോട്: ഷവര്‍മ്മ വാങ്ങിക്കാന്‍ പോയ പ്ലസ്ടു വിദ്യാര്‍ത്ഥിയെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചതായി പരാതി. ഷിറിയ, ബത്തേരിയിലെ ഷമ്മാനുല്‍ ഗാസ (18)യ്ക്കാണ് പരിക്കേറ്റത്. വിദ്യാര്‍ഥിയെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്ലാസ് കഴിഞ്ഞതിന് ശേഷം ഷമ്മാനുല്‍ഗാസ സ്ഥലത്തെ ഒരു കഫെയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു. വെള്ളിയാഴ്ച എത്തിയ ഒരു ഉപഭോക്താവ് ഷവര്‍മ്മ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥി ജോലി ചെയ്യുന്ന കഫെയില്‍ ഷവര്‍മ്മ ഉണ്ടായിരുന്നില്ല. അതിനാല്‍ ഒളാക്ക് റോഡിലെ സ്ഥാപനത്തില്‍ നിന്നു ഷവര്‍മ്മ വാങ്ങിക്കാന്‍ എത്തിയതായിരുന്നു താനെന്നു പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥി പറഞ്ഞു. സംഭവം സംബന്ധിച്ച് കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page