ഇരുപതോളം കേസുകളില്‍ പ്രതി; യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു

കണ്ണൂര്‍: ഇരുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. കണ്ണൂര്‍, ഇരിക്കൂര്‍, പട്ടുവം, ദാറുല്‍, ഫലാഹിലെ ഇസ്മായില്‍ എന്ന അജു (33)വിനെയാണ് ഇരിക്കൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ആയോടനും സംഘവും അറസ്റ്റു ചെയ്തത്.ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുള്ള ഇസ്മയിലിനെതിരെ കലക്ടര്‍ നല്‍കിയ ഉത്തരവിനെ തുടര്‍ന്നാണ് കാപ്പ ചുമത്തിയത്.

വീണു പരിക്കേറ്റ യുവാവ് മരിച്ചു

കാസര്‍കോട്: വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബേക്കല്‍ മീത്തല്‍ മൗവ്വലിലെ രാഘവന്‍-മാധവി ദമ്പതികളുടെ മകന്‍ അജയന്‍ (33) ആണ് മരിച്ചത്. മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അജയന്‍. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലാണ് കുടുംബം. ചികിത്സക്കായി മൗവ്വല്‍ രിഫായിയ്യ ജുമാമസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാമ്പത്തിക സ്വരൂപണം നടത്തിയിരുന്നു

വാഹനാപകടത്തില്‍ പരിക്കേറ്റ പിതാവിനെയും മകനെയും ആശുപത്രിയില്‍ എത്തിച്ച യുവാക്കള്‍ക്ക് ആദരം

കാസര്‍കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പിതാവിനെയും മകനെയും ആശുപത്രിയിലെത്തിച്ച യുവാക്കള്‍ക്ക് നീലേശ്വരം ജനമൈത്രി ശിശുസൗഹൃദ പൊലീസിന്റെ ആദരം. നീലേശ്വരം, ആലിങ്കീഴിലെ സി. വിഷ്ണുപ്രസാദ്, പി.വി പ്രണവ്, പ്രശോഭ്, അരുണ്‍, കെ. ജിക്കു, പി.വി വിഷ്ണു എന്നിവരെയാണ് ആദരിച്ചത്. ജുലൈ എട്ടിന് അര്‍ധരാത്രിയോടെ പള്ളിക്കര മേല്‍പ്പാലത്തിലാണ് അപകടം ഉണ്ടായത്. മംഗ്‌ളൂരുവിലെ മരണ വീട്ടില്‍ പോയി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരിട്ടി സ്വദേശിയായ ഹുസൈന്‍ കുട്ടി, മകന്‍ ഫൈസല്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇവരില്‍ ഹുസൈന്‍കുട്ടി മരണപ്പെട്ടിരുന്നു. അപകടസ്ഥലത്തു കൂടി നിരവധി …

സൈനിക ഉപകരണ പരിശോധനക്കിടയില്‍ സ്‌ഫോടനം: രണ്ടു ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: സൈനിക ഉപകരണങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനിടയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു സൈനികര്‍ വീരമൃത്യുവരിച്ചു. ഡോക് സൈനികത്താവളത്തിലാണ് അപകടം. ശങ്കരറാവു ഗോപട്ടു, ഹവില്‍ദാര്‍ ഷാനവാസ് അഹമ്മദ്ഭട്ട് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഇവര്‍ ചികിത്സയിലായിരുന്നു. അപകടത്തെക്കുറിച്ചു സൈനിക കേന്ദ്രം അന്വേഷണമാരംഭിച്ചു.

വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായി; കേരളത്തിനു അഭിമാന മുഹൂര്‍ത്തം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുമ്പോള്‍ കേരളത്തിന്റെ വികസന അധ്യായത്തിലെ പുതിയ ഏട് ആരംഭിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ അധ്യായം തുറക്കുന്ന അഭിമാന നിമിഷമാണിത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. രാജ്യത്തിനു തന്നെ അഭിമാന മുഹൂര്‍ത്തമാണിത്. ഇത്തരം തുറമുഖങ്ങള്‍ ലോകത്ത് കൈവിരലില്‍ എണ്ണാവുന്നവ മാത്രമേ ഉള്ളു. ലോക ഭൂപടത്തില്‍ ഇന്ത്യ ഇതിലൂടെ സ്ഥാനം പിടിച്ചിരിക്കുകയാണ്-മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി സര്‍ബാനന്ദ …

കണ്ണൂരില്‍ വന്‍ നിധിശേഖരം കണ്ടെത്തി; കിട്ടിയത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക്, പൊലീസെത്തി കസ്റ്റഡിയിലെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്ത് വന്‍ നിധിശേഖരം കണ്ടെത്തി. ചെങ്ങളായി, പരിപ്പായി ഗവ.യു.പി സ്‌കൂളിനു സമീപത്തെ പുതിയപുരയില്‍ താജുദ്ദീന്റെ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് ഭണ്ഡാരം എന്നു തോന്നിപ്പിക്കുന്ന പിത്തള പാത്രത്തില്‍ സൂക്ഷിച്ചിരുന്ന നിധി ശേഖരം കണ്ടെത്തിയത്. റബ്ബര്‍ തോട്ടത്തില്‍ മഴക്കുഴികള്‍ കുഴിച്ചു കൊണ്ടിരിക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് നിധി ലഭിച്ചത്. ഒരു മീറ്റര്‍ ആഴത്തിലുള്ള കുഴിയെടുത്തപ്പോള്‍ തൂമ്പയുടെ അറ്റം മുട്ടി പ്രത്യേക ശബ്ദം കേള്‍ക്കുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു. സംശയം തോന്നി അല്‍പം കൂടി കുഴിച്ചു നോക്കിയപ്പോഴാണ് നിധി സൂക്ഷിച്ച …

പി. ബാലകൃഷ്ണന്‍ നായര്‍ ജില്ലാ അഡീഷണല്‍ എസ്.പിയായി ചുമതലയേറ്റു

കാസര്‍കോട്: ജില്ലാ അഡീഷണല്‍ എസ്.പിയായി പി. ബാലകൃഷ്ണന്‍ നായര്‍ ചുമതലയേറ്റു. അഡീഷണല്‍ എസ്.പി ചുമതല വഹിച്ചിരുന്ന ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എം. സുനില്‍ കുമാറില്‍ നിന്നാണ് ഇന്നു രാവിലെ ചുമതല ഏറ്റെടുത്തത്. ചടങ്ങില്‍ ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി സാബു, നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ചന്ദ്രകുമാര്‍, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ടി. ഉത്തംദാസ് എന്നിവര്‍ സംബന്ധിച്ചു. നേരത്തെ കാസര്‍കോട്, കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയായി ചുമതല വഹിച്ചിട്ടുള്ള പി. ബാലകൃഷ്ണന്‍ നായര്‍ പാലക്കുന്ന് സ്വദേശിയാണ്.

വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്;പനയാല്‍ സ്വദേശിയുടെ 1,94,42,603 രൂപ സ്വാഹ

കാസര്‍കോട്: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ സൈബര്‍ പൊലീസും മറ്റും വിപുലമായ ബോധവല്‍ക്കരണങ്ങള്‍ തുടരുന്നതിനിടയിലും തട്ടിപ്പ്; പനയാല്‍ സ്വദേശിയുടെ 1,94,42,603 രൂപ നഷ്ടമായി. പനയാല്‍, പഞ്ചിക്കുളയിലെ ബി.പി കൈലാസിന്റെ പണമാണ് നഷ്ടമായത്. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഡൈ്വസറി, ജെംവേ, ജെം വിജി ട്രേഡിംഗ് ആപ്പ് എന്നിവ വഴിയാണ് പണം തട്ടിയതെന്നു കൈലാസ് പൊലിസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. 2024ജൂണ്‍ രണ്ടു മുതല്‍ ജൂലൈ അഞ്ചുവരെയുള്ള പല ദിവസങ്ങളിലായി വിവിധ അക്കൗണ്ടുകളിലേക്ക് പണം കൈപ്പറ്റിയെന്നും പിന്നീട് മുതലോ, …

ഡല്‍ഹി മദ്യനയ കേസ്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു സുപ്രിം കോടതി ജാമ്യം; മറ്റൊരു കേസില്‍ സി.ബി.ഐ അന്വേഷണം തുടരുന്നതിനാല്‍ ജയിലില്‍ തുടരും

ന്യൂഡല്‍ഹി: ഡെല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു സുപ്രിം കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ ഇദ്ദേഹത്തിനെതിരെ മറ്റൊരു കേസില്‍ സി.ബി.ഐ അന്വേഷണം തുടരുന്നതിനാല്‍ കെജ്‌രിവാള്‍ ജയിലില്‍ തുടരും. മാര്‍ച്ച് 21നാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നത്.ജസ്റ്റിസുമാരായ സഞ്ജീവ്ഖന്ന, ദീപാങ്കര്‍ദത്ത എന്നിവരാണ് വിധി പ്രസ്താവിച്ചത്. 90 ദിവസത്തിലേറെയായി കെജ്‌രിവാള്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്ന് ജാമ്യം അനുവദിച്ചുകൊണ്ടു കോടതി അഭിപ്രായപ്പെട്ടു.

പാണത്തൂരില്‍ വെല്‍ഡിംഗ് തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: പാണത്തൂര്‍, കല്ലപ്പള്ളിയിലെ വെല്‍ഡിംഗ് തൊഴിലാളി കല്ലപ്പള്ളി വിളിയാര്‍ വീട്ടില്‍ ദീക്ഷിത് (26) കുഴഞ്ഞുവീണു മരിച്ചു. വ്യാഴാഴ്ച വൈകിട്ട് പുത്തൂരിലെ ജോലി സ്ഥലത്താണ് കുഴഞ്ഞു വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.സോമയ്യഗൗഡ-കലാവതി ദമ്പതികളുടെ മകനാണ്. സഹോദരന്‍: മോക്ഷിത്ത്.