ബാംഗ്ലൂർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാളി കൂട്ടായ്മയുടെ തുളു ചിത്രം ‘പിദായി’ക്കു മികച്ച രണ്ടാമത്തെ സിനിമാ അവാർഡ്
ബംഗളുരു:ദേശീയ അവാർഡ് ജേതാവും പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ അനന്തരവനുമായ സന്തോഷ് മാട സംവിധാനം ചെയ്ത “പിദായി” എന്ന തുളു ചിത്രം പതിനാറാം ബാംഗ്ലൂർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച രണ്ടാമത്തെ കന്നഡ ചലച്ചിത്രത്തിനുള്ള അവാർഡ് നേടി. ഫെസ്റ്റിവലിൽ ചിത്രഭാരതി (ഇന്ത്യൻ ), കർണാടക സിനിമ എന്നീ രണ്ട് വിഭാഗങ്ങളിലേക്കുള്ള മത്സര ത്തിൽ പിദായി തിരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായാണ് ഒരു തുളു സിനിമ രണ്ട് വിഭാഗങ്ങളിലായി മത്സരിക്കുന്നത്. ‘നമ്മ കനസു ’ ബാനറിൽ കെ. സുരേഷ് നിർമ്മിച്ച ഈ …