ക്ഷേമപെൻഷൻ ലഭിക്കാത്തതിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയിൽ , കോൺഗ്രസ് ആപത്ഘട്ടത്തിൽ തിരിഞ്ഞു നോക്കിയില്ലെന്ന് വിമർശനം

ഇടുക്കി: ക്ഷേമ പെൻഷൻ മുടങ്ങിയതിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച അടിമാലി സ്വദേശി മറിയക്കുട്ടി ബിജെപിയിൽ ചേർന്നു. വികസിത കേരളം കൺവൻഷന്റെ ഭാഗമായി തൊടുപുഴയിൽ നടന്ന പരിപാടിയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് മറിയക്കുട്ടിയെ ഷാൾ അണിയിച്ച് സ്വീകരിച്ചത്. നേരത്തേ കെപിസിസി മറിയക്കുട്ടി വീടു വച്ചു നൽകിയിരുന്നു.കോൺഗ്രസ് പ്രവർത്തകർ ആപത് ഘട്ടത്തിൽ തിരിഞ്ഞു നോക്കാത്തതു കൊണ്ടാണ് ബിജെപി അംഗത്വം സ്വീകരിച്ചതെന്ന് മറിയക്കുട്ടി പ്രതികരിച്ചു. കെപിസിസി വീടു വച്ചു നൽകിയത് വെറുതെയല്ല. താൻ അധ്വാനിച്ചിട്ടാണ്. തന്നെ ആളാക്കിയത് കോൺഗ്രസുകാരല്ലെന്നും ബിജെപിയും …

സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നു,രോഗലക്ഷണമുള്ളവർ മാസ്ക് ധരിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ഇതുവരെ 273 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിലാണ് കോവിഡ് ബാധിതർ കൂടുതൽ. 82 കേസുകൾ. തിരുവനന്തപുരം(73), എറണാകുളം(49), പത്തനംതിട്ട(30), തൃശൂർ(26) ജില്ലകളിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് വ്യാപനം ശക്തമായതിനാൽ ജില്ലകൾ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ആവശ്യപ്പെട്ടു. കൃത്യമായി കേസുകൾ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർമാർക്ക് മന്ത്രി നിർദേശം നൽകി. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം തുടങ്ങി രോഗ ലക്ഷണമുള്ളവർ നിർബന്ധമായും …

വൈദ്യുതി ജീവനക്കാരുടെ അനാസ്ഥ: കെട്ടിട നിര്‍മ്മാണ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം: വൈദ്യുതി ജീവനക്കാരുടെ അനാസ്ഥയെ തുടര്‍ന്നു കെട്ടിട നിര്‍മ്മാണ തൊഴിലാളി ഷോക്കേറ്റു മരിച്ചു.ഝാര്‍ഖണ്ഡ് രാധാനഗറിലെ വിപ്ലവ് മണ്ഡലാ(24)ണ് മരിച്ചത്. നിര്‍മ്മാണം നടക്കുന്ന വീട്ടിനടുത്തെ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനെത്തിയ വൈദ്യുതി ജീവനക്കാര്‍ കട്ട് ചെയ്ത സര്‍വ്വീസ് വയര്‍ അതിനടുത്തു ജോലി ചെയ്തു കൊണ്ടിരുന്ന വിപ്ലവ് മണ്ഡലിന്റെ ദേഹത്തു വീഴുകയായിരുന്നു. കമ്പിയില്‍ നിന്നു വൈദ്യുതാഘാതമേറ്റ യുവാവ് തല്‍ക്ഷണം നിലം പതിച്ചു. അതിനു ശേഷമാണ് വൈദ്യുതി ജീവനക്കാര്‍ ലൈന്‍ ഓഫാക്കിയതെന്നു പറയുന്നു. പിന്നീട് വൈദ്യുതി ജീവനക്കാര്‍ തന്നെ വിപ്ലവ് മണ്ഡലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും …

പാകിസ്താൻ മുക്ക് ഇനിയില്ല, സ്ഥല പേരുമാറ്റാൻ കൊല്ലത്തെ ഗ്രാമപഞ്ചായത്ത്

കൊല്ലം: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ കൊല്ലം കുന്നത്തൂർ പഞ്ചായത്തിലെ പാകിസ്താൻ മുക്ക് എന്ന സ്ഥലപേര് മാറ്റുന്നു. പ്രദേശത്തിന് ഐവർകാല എന്നു പേരുനൽകാൻ പഞ്ചായത്ത് ഭരണസമിതി ഏകകണ്ഠമായി തീരുമാനിച്ചു. ചരിത്രപരമായി ഈ പ്രദേശവുമായി ബന്ധമുള്ള പേരാണ് ഐവർകാല. പാകിസ്താൻ മുക്ക് എന്ന പേരു സ്ഥലത്തിനു നൽകിയതു സംബന്ധിച്ചു യാതൊരു ചരിത്രവസ്തുതകളും നിലവിലില്ലെന്ന് യോഗം വിലയിരുത്തുകയായിരുന്നു. പഞ്ചായത്തിലെ നിലക്കൽ വാർഡിലാണ് പാകിസ്താൻ മുക്ക് സ്ഥിതി ചെയ്യുന്നത്.സിപിഎമ്മാണ് പഞ്ചായത്ത് ഭരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് …

ഈ കാട്ടില്‍ പുലി ഇല്ല

കാസര്‍കോട്: ഈ കാട്ടില്‍ പുലി അല്ല. അതുറപ്പാണ്. കാരണം ഈ കാട് ജില്ലാ പഞ്ചായത്ത് ഓഫീസിനു തൊട്ടു മുന്നിലാണ്. അതു കളക്ടറേറ്റ് കോമ്പൗണ്ടിലാണ്. കളക്ടറേറ്റ് കോമ്പൗണ്ടില്‍ പൊലീസ് സ്റ്റേഷനും ജില്ലാ പഞ്ചായത്ത് കാര്യാലയവും സിവില്‍ സ്റ്റേഷനുമുണ്ട്. ഈ കോമ്പൗണ്ടിനു തൊട്ടടുത്തു ജില്ലാ കോടതി സമുച്ചയവുമുണ്ട്.എന്നിട്ടും ഈ കാട്ടിനുള്ളില്‍ അസ്വാഭാവികമായി എന്തോ ഒന്നുണ്ടെന്നുറപ്പാണ്. പഞ്ചായത്തു വകുപ്പിന്റെ ജില്ലാ കാര്യാലയം ഇവിടെ സ്ഥാപിക്കും മുമ്പ് ഈ സ്ഥലം തരിശായ വെളിമ്പ്രദേശമായിരുന്നു. ഇക്കാലത്തെ എംഡിഎംഎ വേട്ട പോലെ അക്കാലത്തെ പ്രധാനവേട്ട പൂഴിയൂറ്റലിനും …

ഭാര്യയെയും രണ്ട് ആണ്‍മക്കളെയും കൊലപ്പെടുത്തിയ ഓസ്‌കാര്‍ സ്മിത്തിന്റെ വധശിക്ഷ നടപ്പാക്കി

-പി പി ചെറിയാന്‍ നാഷ്വില്ലെ(ടെന്നസി): 1989ല്‍ വേര്‍പിരിഞ്ഞ ഭാര്യ ജൂഡിത്ത് സ്മിത്തിനെയും അവരുടെ കൗമാരക്കാരായ മക്കള്‍ ജേസണ്‍, ചാഡ് ബര്‍ണറ്റ് എന്നിവരെയും കൊലപ്പെടുത്തിയതിന് ടെന്നസി തടവുകാരന്‍ ഓസ്‌കാര്‍ സ്മിത്തിന്റെ വധശിക്ഷ മാരകമായ വിഷ മിശ്രിതം കുത്തിവെച്ചു നടപ്പാക്കി.സ്മിത്ത് തന്റെ നിരപരാധിത്വം ആവര്‍ത്തിച്ചു. അവസാന വാക്കുകളില്‍, ‘നീതിന്യായ വ്യവസ്ഥ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരെങ്കിലും ഗവര്‍ണറോട് പറയേണ്ടതുണ്ട്’ എന്ന് ഭാഗികമായി പറഞ്ഞു. ‘ഞാന്‍ അവളെ കൊന്നില്ല’ എന്ന് സ്മിത്ത് പറയുന്നത് സാക്ഷികള്‍ കേട്ടു.1989 ഒക്ടോബര്‍ 1ന് ടെന്നസിയിലെ നാഷ്വില്ലെയിലെ അവരുടെ വീട്ടില്‍ …

വിവാഹനിശ്ചയത്തിനൊരുങ്ങിയിരുന്ന രണ്ട് ഇസ്രായേലി എംബസി ജീവനക്കാര്‍ വെടിയേറ്റ് മരിച്ചു; പ്രതി കസ്റ്റഡിയില്‍

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണ്‍ ഡിസിയിലെ ഒരു ജൂത മ്യൂസിയത്തിന് പുറത്ത് രണ്ട് ഇസ്രായേലി എംബസി ജീവനക്കാര്‍ വെടിയേറ്റ് മരിച്ചു. യാരോണ്‍ ലിഷിന്‍സ്‌കി (31), സാറാ ലിന്‍ മില്‍ഗ്രിം (26) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. വിവാഹനിശ്ചയം നടത്താന്‍ പോകുന്ന പ്രതിശ്രുത ദമ്പതികളായിരുന്നു ഇവര്‍.ഇസ്രായേലിനെ പിന്തുണയ്ക്കുകയും ജൂതവിരുദ്ധതയ്ക്കെതിരെ പോരാടുകയും ചെയ്യുന്ന ഒരു അഭിഭാഷക ഗ്രൂപ്പായ അമേരിക്കന്‍ ജൂത കമ്മിറ്റി യുവ നയതന്ത്രജ്ഞര്‍ക്കായി ബുധനാഴ്ച രാത്രി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തിനെതിരെ പ്രതി വെടിവച്ചതെന്ന് പറയുന്നു.വെടിവയ്പിനു …

സ്വകാര്യ ജെറ്റ് ജനവാസ കേന്ദ്രത്തില്‍ തകര്‍ന്നു വീണു; രണ്ടു മരണം, 8 പേര്‍ക്ക് പരിക്ക്

-പി പി ചെറിയാന്‍ കാലിഫോര്‍ണിയ: സാന്‍ ഡീഗോയിലെ ജനവാസ കേന്ദ്രത്തിലേക്ക് സ്വകാര്യ ജെറ്റ് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. 8 പേര്‍ക്ക് പരിക്കേറ്റു. 10 വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിത്തെറിച്ച് തെരുവിന്റെ ഇരുവശത്തുമുള്ള വാഹനങ്ങള്‍ക്ക് തീപിടിക്കുകയായിരുന്നു. വൈദ്യുത ലൈനുകളില്‍ തട്ടിയാണ് വിമാനം തകര്‍ന്നതെന്നാണ് അസിസ്റ്റന്റ് ഫയര്‍ ചീഫ് ഡാന്‍ എഡ്ഡിയുടെ പ്രാഥമിക നിഗമനം. തകര്‍ന്ന വിമാനം അലാസ്‌ക ആസ്ഥാനമായുള്ള ഡേവിയേറ്റര്‍ എല്‍എല്‍സി എന്ന കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. ഡേവിയേറ്ററിന്റെ മാനേജരും ഏക ജീവനക്കാരനും കാലിഫോര്‍ണിയയിലെ …

പ്ലസ്ടു: ഷേണി ശ്രീ ശാരദാംബ ഹയര്‍ സെക്കണ്ടറി സ്‌കൂളിനു വിജയത്തിളക്കം

കാസര്‍കോട്: വ്യാഴാഴ്ച നടന്ന പ്ലസ്ടു പരീക്ഷാ ഫലപ്രഖ്യാപനത്തില്‍ കാസര്‍കോട് ജില്ലയിലെ എന്‍മകജെ ഷേണി ശ്രീ ശാരദാംബ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 96 ശതമാനം വിജയത്തോടെ ജില്ലയില്‍ രണ്ടാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനം ചെര്‍ക്കള മാര്‍ത്തോമ ഹയര്‍സെക്കണ്ടറി സ്‌പെഷ്യല്‍ സ്‌കൂളിനാണ്. ഷേണി സ്‌കൂളില്‍ 121 വിദ്യാര്‍ത്ഥികളാണ് രണ്ടു ബാച്ചുകളിലായി പരീക്ഷക്കിരുന്നത്. ഇതില്‍ 116 പേര്‍ വിജയിച്ചു. എല്ലാവര്‍ക്കും ഉപരിപഠനത്തിനു അര്‍ഹത ലഭിച്ചു. ജനറല്‍ വിഭാഗത്തില്‍ പ്ലസ്ടു പരീക്ഷയില്‍ ജില്ലയില്‍ ഷേണി സ്‌കൂളാണ് ഒന്നാം സ്ഥാനത്തെത്തിയത്. 2014ലാണ് ഷേണി ശ്രീ ശാരദാംബ …

വിവാഹ വാഗ്ദാനം നല്‍കി പീഡനം: മുട്ടത്തൊടി സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി 24കാരിയെ വിവിധ സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ എത്തിച്ചു നിരന്തരമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ കാസര്‍കോട് മുട്ടത്തൊടിയിലെ അബ്ദുല്‍ അജ്മലി (25)നെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. 2023 ജൂണ്‍ നാലു മുതല്‍ 2025 ജനുവരി രണ്ടു വരെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് തുടങ്ങി വിവിധ സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ കൊണ്ടു പോയാണ് പീഡിപ്പിച്ചതെന്നു കണ്ണൂര്‍ സ്വദേശിനിയായ യുവതി പരാതിയില്‍ പറഞ്ഞു. പിന്നീട് അജ്മല്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറുകയായിരുന്നുവത്രെ. അതിനെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്. …

റബ്ബര്‍ തോട്ടം പാട്ടക്കരാര്‍: തോട്ടം ഉടമയ്ക്കു നേരെ വധശ്രമം; കരാറുകാരന്‍ റിമാന്റില്‍

മഞ്ചേശ്വരം: റബ്ബര്‍ തോട്ടം പാട്ടക്കരാര്‍ സംബന്ധിച്ച തര്‍ക്കമാണെന്നു പറയുന്നു, തോട്ടം ഉടമയ്‌ക്കെതിരെ വധശ്രമമെന്നു പരാതി. വധശ്രമത്തിനിടയില്‍ സാരമായി പരിക്കേറ്റ തോട്ടം ഉടമ വൊര്‍ക്കാടി തോക്കെ മേലേട് കുന്നില്‍ ഹൗസിലെ സജിമോന്‍ ജോസഫിനെ (55) മംഗ്‌ളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കോട്ടയം കാഞ്ഞിരപ്പള്ളിയിലെ വര്‍ഗീസ് ജോസഫ് എന്ന തങ്കച്ചനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു. കോടതി ഇയാളെ റിമാന്റ് ചെയ്തു. സജിമോന്റെ റബ്ബര്‍തോട്ടം വര്‍ഗീസ് പാട്ടത്തിനെടുത്തു ടാപ്പ് ചെയ്യുകയായിരുന്നെന്നു പറയുന്നു. ഇന്നലെ രാവിലെ വര്‍ഗീസ് തോട്ടത്തിലെത്തിയപ്പോള്‍ പണം സംബന്ധിച്ചു …

മാതാപിതാക്കൾ തമ്മിലുള്ള തർക്കത്തിൽ കുട്ടികളെ പൊലീസ് സ്റ്റേഷൻ കയറ്റരുതെന്ന് ഹൈക്കോടതി

കൊച്ചി: മാതാപിതാക്കൾ തമ്മിലുള്ള തർക്കത്തിൽ കുട്ടികളെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുന്ന ഉത്തരവുകൾ കുടുംബ കോടതികളിൽ നിന്നുണ്ടാകരുതെന്ന് ഹൈക്കോടതി. കൈവശ കാലാവധി കഴിയുമ്പോൾ കുട്ടികളെ പൊലീസ് സ്റ്റേഷനിൽ വച്ച് കൈമാറണമെന്ന തൃശൂർ കുടുംബ കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നിരീക്ഷണം. തർക്കങ്ങളിൽ കോടതിയിലേക്കോ പൊലീസ് സ്റ്റേഷനുകളിലേക്കോ വലിച്ചിഴയ്ക്കുന്നത് കുട്ടികളിൽ കടുത്ത മാനസികാഘാതത്തിനു കാരണമാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എൻ.ബി. സ്നേഹലത എന്നിവർ നിരീക്ഷിച്ചു.സംരക്ഷണം സംബന്ധിച്ച കേസുകളിൽ ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മാത്രമേ കുട്ടികളെ കോടതിയിൽ വിളിച്ചു വരുത്താവൂവെന്ന് കോടതി നേരത്തേ …

ചെര്‍ക്കള പിലിക്കുണ്ടില്‍ 5 അംഗ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ കത്തി നശിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: ചെര്‍ക്കള ബേവിഞ്ച കുന്നില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു.കാറിലുണ്ടായിരുന്ന അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്.ന്യു മുംബൈയില്‍ നിന്നു കണ്ണൂര്‍ കണ്ണപുരത്തേക്കു സി എന്‍ ജി കാറില്‍ പോവുകയായിരുന്നു ഇവര്‍. ചെര്‍ക്കള പിലിക്കുണ്ടിനടുത്തു വച്ചു കാറില്‍ നിന്നു പുക ഉയരുന്നതു കണ്ട ഇഖ്ബാല്‍ അഹമ്മദ് കുട്ടി പെട്ടെന്നു കാര്‍ നിര്‍ത്തി അതിലുണ്ടായിരുന്ന ഭാര്യയേയും മക്കളേയും വിളിച്ചുണര്‍ത്തി കാറില്‍ നിന്നു പുറത്തിറക്കുകയായിരുന്നു. തിരക്കിട്ട് കാറില്‍ നിന്നിറങ്ങിയതിനാല്‍ കൈയില്‍ കരുതിയിരുന്ന പണവും മബൈല്‍ ഫോണുകളും …

മൂർഖൻ പാമ്പിനെ കാണിച്ച് ഭീഷണിപ്പെടുത്തി കുട്ടിയെ പീഡിപ്പിച്ച് 29കാരൻ, ദൃശ്യങ്ങൾ പകർത്തി ഭാര്യ, നിർണായകമായി മൊബൈലിലെ വിഡിയോകൾ

ജയ്പുർ: അനധികൃതമായി വീട്ടിൽ സൂക്ഷിച്ചിരുന്ന മൂർഖൻ പാമ്പിനെ കാണിച്ചുഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 29 കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ഉത്തർപ്രദേശ് ഝാൻസി സ്വദേശിയായ മുഹമ്മദ് ഇമ്രാൻ ആണ് അറസ്റ്റിലായത്. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ഭാര്യ അസ്മീനയെ പൊലീസ് പ്രതി ചേർത്തിട്ടുണ്ട്.അയൽക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. പുറത്തു പറഞ്ഞാൽ മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഭാര്യ അസ്മീന ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഇയാളുടെ ഫോണിൽ നിന്നു ദൃശ്യങ്ങൾ …

ലാഭവിഹിതം നൽകിയില്ലെന്ന പരാതി: മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന നിർമ്മാതാക്കളുടെ ഹർജി ഹൈക്കോടതി തള്ളി. ലാഭവിഹിതം നൽകിയില്ലെന്ന മരട് സ്വദേശിയുടെ പരാതിൽ പൊലീസ് കേസെടുത്തിരുന്നു. ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സിനിമയുടെ നിർമാതാക്കളായ നടൻ സൗബിൻ ഷാഹിർ, ഷോൺ ആന്റണി, ബാബു ഷാഹിർ എന്നിവർ കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി തള്ളിയ കോടതി, പൊലീസ് അന്വേഷണം തുടരാമെന്നും വ്യക്തമാക്കി.സിനിമയുടെ ലാഭവിഹിതവും മുടക്കുമുതലും നൽകിയില്ലെന്നാണ് പരാതിക്കാരനായ സിറാജ് വലിയതിറ ആരോപിക്കുന്നത്. സിനിമയ്ക്കായി 7 കോടി രൂപ താൻ മുടക്കിയതായും …

സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ചു

പയ്യന്നൂര്‍: സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ചതായി പരാതി. തളിപ്പറമ്പ്, കുറ്റിക്കോല്‍ സ്വദേശി യദു പ്രകാശ് (20) ആണ് അക്രമത്തിനു ഇരയായത്. കഴിഞ്ഞ ദിവസം രാത്രി കൊളച്ചേരി, കനാല്‍ പാലത്തിനു സമീപത്താണ് സംഭവം. സുഹൃത്തിനെ കാണാനാണ് യദു പ്രകാശ് എത്തിയതെന്നു പറയുന്നു. ഇതിനിടയില്‍ സ്ഥലത്തെത്തിയ ഒരു സംഘം ആള്‍ക്കാര്‍ യദു പ്രകാശിനെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയും അക്രമിക്കുകയുമായിരുന്നു വെന്നു പറയുന്നു. സംഭവത്തില്‍ കരിങ്കല്‍ക്കുഴി സ്വദേശികളായ ശ്രീരാഗ്, അനുരാഗ്, സജീഷ്, റംഷീദ് എന്നിവര്‍ക്കെതിരെ മയ്യില്‍ പൊലീസ് കേസെടുത്തു.

എതിരാളിയെ ഭീഷണിപ്പെടുത്തിയ മുന്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 3 വര്‍ഷം തടവ്

-പി പി ചെറിയാന്‍ ടാമ്പ, ഫ്‌ലോറിഡ: പ്രൈമറി തിരെഞ്ഞെടുപ്പില്‍ എതിരാളിയെ ഒരു വിദേശ ഹിറ്റ് സ്‌ക്വാഡ് പിന്തുടരുകയും കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നാരോപിച്ച് ഫ്‌ലോറിഡയിലെ മുന്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ബുധനാഴ്ച മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നിന്നുള്ള വില്യം റോബര്‍ട്ട് ബ്രാഡോക്ക് മൂന്നാമനെയാണ് (41) ടാമ്പ ഫെഡറല്‍ കോടതി മൂന്ന് വര്‍ഷത്തെ ശിക്ഷ വിധിച്ചത്.ഫെബ്രുവരിയില്‍ അദ്ദേഹം കുറ്റം സമ്മതിച്ചിരുന്നു. 2021-ല്‍, യു.എസ്. പ്രതിനിധി സഭയിലെ ഫ്‌ലോറിഡയിലെ 13-ാമത് കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്നതിനുള്ള പ്രൈമറി …

ഷിക്കാഗോ സ്‌കൂളുകളില്‍ നിര്‍ബന്ധിത ഹിന്ദു ധ്യാനം നടത്തിയെന്ന കേസില്‍ 2.6 മില്യണ്‍ ഡോളര്‍ സെറ്റില്‍മെന്റിന് അംഗീകാരം

-പി പി ചെറിയാന്‍ ചിക്കാഗോ(ഇല്ലിനോയ്): ഷിക്കാഗോ പബ്ലിക് സ്‌കൂളുകളും ഡേവിഡ് ലിഞ്ച് ഫൗണ്ടേഷന്‍ ഫോര്‍ കോണ്‍ഷ്യസ്‌നെസ്-ബേസ്ഡ് എഡ്യൂക്കേഷന്‍ ആന്‍ഡ് വേള്‍ഡ് പീസും ചേര്‍ന്ന് 2.6 മില്യണ്‍ ഡോളര്‍ സെറ്റില്‍മെന്റിന് സമ്മതിച്ചു, മാതാപിതാക്കളുടെ സമ്മതമോ പൂര്‍ണ്ണ സുതാര്യതയോ ഇല്ലാതെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഹിന്ദു-വേരൂന്നിയ ട്രാന്‍സെന്‍ഡന്റല്‍ മെഡിറ്റേഷന്‍ പരിശീലനങ്ങളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരാക്കി എന്നാരോപിച്ച് ഒരു ക്ലാസ്-ആക്ഷന്‍ കേസിലാണ് ധാരണയായത്ട്വിന്‍ പീക്‌സ്, ബ്ലൂ വെല്‍വെറ്റ് തുടങ്ങിയ സര്‍റിയല്‍, മനസ്സിനെ വളച്ചൊടിക്കുന്ന കൃതികള്‍ക്ക് പേരുകേട്ട പ്രശസ്ത അമേരിക്കന്‍ ചലച്ചിത്ര നിര്‍മ്മാതാവാണ് പരേതനായ ഡേവിഡ് …