സ്വകാര്യ ജെറ്റ് ജനവാസ കേന്ദ്രത്തില്‍ തകര്‍ന്നു വീണു; രണ്ടു മരണം, 8 പേര്‍ക്ക് പരിക്ക്

-പി പി ചെറിയാന്‍

കാലിഫോര്‍ണിയ: സാന്‍ ഡീഗോയിലെ ജനവാസ കേന്ദ്രത്തിലേക്ക് സ്വകാര്യ ജെറ്റ് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. 8 പേര്‍ക്ക് പരിക്കേറ്റു. 10 വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിത്തെറിച്ച് തെരുവിന്റെ ഇരുവശത്തുമുള്ള വാഹനങ്ങള്‍ക്ക് തീപിടിക്കുകയായിരുന്നു. വൈദ്യുത ലൈനുകളില്‍ തട്ടിയാണ് വിമാനം തകര്‍ന്നതെന്നാണ് അസിസ്റ്റന്റ് ഫയര്‍ ചീഫ് ഡാന്‍ എഡ്ഡിയുടെ പ്രാഥമിക നിഗമനം.

തകര്‍ന്ന വിമാനം അലാസ്‌ക ആസ്ഥാനമായുള്ള ഡേവിയേറ്റര്‍ എല്‍എല്‍സി എന്ന കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്.

ഡേവിയേറ്ററിന്റെ മാനേജരും ഏക ജീവനക്കാരനും കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോ പ്രാന്തപ്രദേശമായ എല്‍ കാജോണില്‍ നിന്നുള്ള 42 വയസ്സുള്ള ഡേവിഡ് ഷാപ്പിറോ ആണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

സിബിഎസ് 8 നേടിയ എഫ്എഎ രേഖകള്‍ പ്രകാരം, 2010 മുതല്‍ ഷാപ്പിറോ ഒരു സര്‍ട്ടിഫൈഡ് ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടറാണ്, 2010 ല്‍ അലാസ്‌കയില്‍ ലൈസന്‍സ് നല്‍കി. ഷാപ്പിറോ വിമാനത്തില്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും, അപകട കാരണം കണ്ടെത്താന്‍ വിശദമായ പരിശോധനകള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page