ആണവ കരാറിൽ ഇറാൻ ഒപ്പുവെക്കണം: മുന്നറിയിപ്പുമായി ട്രംപ്

-പി പി ചെറിയാൻ വാഷിംഗ്‌ടൺ: എല്ലാം നഷ്ടപ്പെടുന്നതിന് മുൻപ് ആണവ കരാറിൽ ഒപ്പുവെക്കണമെന്ന് ഡൊണാൾഡ് ട്രംപ് ഇറാനെ മുന്നറിയിച്ചു .യുഎസും ഇറാനും തമ്മിൽ ആണവ കരാറിനായുള്ള ചർച്ചകൾ ആറാം ഘട്ടത്തിലേക്ക് കടക്കാനിരിക്കെയാണ്ഇറാ നെതിരെ ഇസ്രയേൽ ആക്രമണം നടത്തിയത്. ഇസ്രയേൽ, ഇറാനെ ആക്രമിക്കുമെന്ന് നേരത്തേ അറിയാമായിരുന്നെങ്കിലും ആക്രമണത്തിൽ യുഎസിന് പങ്കില്ലെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.‌ ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ്‌ ഡോണാൾഡ് ട്രമ്പ് അറബ് രാഷ്ട്ര തലവന്‍മാരുമായി ഫോണില്‍ സംസാരിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം …

രക്ഷപ്പെടാൻ കഞ്ചാവ് ഉപേക്ഷിച്ചു കടന്നു കളഞ്ഞു; ട്രെയിനിലെ സീറ്റിനടിയിലെ ബാഗിൽ കഞ്ചാവ് പിടികൂടി

പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിന്റെ സീറ്റിനടിയിലെ ഉപേക്ഷിച്ച ബാഗിൽ കഞ്ചാവ് കണ്ടെത്തി. 3.69 കിലോഗ്രാം കഞ്ചാവാണ് ബാഗിലുണ്ടായിരുന്നത്. ഇതര സംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് ട്രെയിൻ മാർഗം വൻ തോതിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. തുടർന്ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ഏഴാം പ്ലാറ്റ്ഫോമിലെത്തിയ ശ്രീഗംഗാനഗർ-തിരുവനന്തപുരം എക്സ്പ്രസിലാണ് കഞ്ചാവ് കണ്ടെത്തിയത്. ട്രെയിനിൽ പരിശോധന നടക്കുമെന്ന് അറിഞ്ഞ് ലഹരിക്കടത്തുകാരൻ കഞ്ചാവ് ഉപേക്ഷിച്ചു കടന്നു കളഞ്ഞതാണെന്നാണ് പൊലീസിന്റെ നിഗമനം.

ബ്യൂട്ടിപാർലർ ഉടമയെ ലഹരിക്കേസിൽ കുടുക്കിയ കേസ്: മരുമകളുടെ സഹോദരി പിടിയിൽ, മരുമകൾക്കും പങ്കെന്ന് ആരോപണം

മുംബൈ : ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ ബന്ധുവായ യുവതി അറസ്റ്റിലായി. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസിനെയാണ് പൊലീസ് മുംബൈയിൽ നിന്ന് പിടികൂടിയത്. ദുബായിൽ നിന്ന് മുംബൈയിൽ വിമാനം ഇറങ്ങിയതിനു പിന്നാലെയാണ് അറസ്റ്റ്. നേരത്തേ ലിവിയയെ പിടികൂടാൻ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. ലിവിയയെ ഇന്ന് തൃശൂരിൽ എത്തിക്കും.കേസിൽ ഒന്നാം പ്രതി നാരായണദാസ് നേരത്തേ പിടിയിലായിരുന്നു. ഇയാൾ നിലവിൽ റിമാൻഡിലാണ്.2023 ഫെബ്രുവരി 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ …

ഒഴിവായത് വൻ ദുരന്തം: വിദ്യാർഥികളുമായി പോയ സ്കൂൾ ബസിന്റെ പിൻവശത്തെ ചക്രങ്ങൾ ഊരിത്തെറിച്ചു

പത്തനംതിട്ട: തിരുവല്ലയിലെ പെരിങ്ങരയിൽ വിദ്യാർഥികളുമായി പോകുകയായിരുന്ന സ്കൂൾ ബസിന്റെ പിൻവശത്തെ ചക്രങ്ങൾ ഊരിത്തെറിച്ചു. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ കാവുംഭാംഗം-ചാത്തങ്കരി റോഡിലെ പാലക്കുഴിപടിയിലാണ് സംഭവം. തിരുമൂലപുരം ബാലികാമഠം സ്കൂളിന്റെ ഉടമസ്ഥതയിലുള്ള ബസിന്റെ ചക്രങ്ങളാണ് ഊരിത്തെറിച്ചത്. ഒരു ചക്രം സമീപത്തെ പുരയിടത്തിലേക്ക് 15 മീറ്ററോളം ഉരുണ്ട് പോയി. സമയോചിത ഇടപെടലിലൂടെ ഡ്രൈവർ ബസ് നിർത്തിയതോടെയാണ് വൻ അപകടം ഒഴിവായത്. ബസ് 20 മീറ്ററോളം മുൻപോട്ട് പോയിരുന്നെങ്കിൽ നിയന്ത്രണംവിട്ട് പെരിങ്ങര തോട്ടിലേക്ക് മറിയുമായിരുന്നു. ബസിൽ ഇരുപതോളം വിദ്യാർഥികളുണ്ടായിരുന്നു. ആർക്കും പരുക്കില്ല.

ടെക്‌സസില്‍ കനത്ത മഴ: സാന്‍ അന്റോണിയോയില്‍ 5 മരണം, 2 പേരെ കാണാതായി

-പി പി ചെറിയാന്‍ സാന്‍ അന്റോണിയോ: വ്യാഴാഴ്ച സാന്‍ അന്റോണിയോയില്‍ ഉണ്ടായ കനത്ത മഴയില്‍ റോഡുകള്‍ വെള്ളത്തിനടിയിലായി, കാറുകള്‍ ഒഴുകിപ്പോയി. വളരെ പെട്ടന്ന് ഉയര്‍ന്ന വെള്ളത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മരങ്ങള്‍ ഇറക്കി ചിലരെ രക്ഷപ്പെടുത്തി. അതേസമയം, അമേരിക്കയിലെ ഏഴാമത്തെ വലിയ നഗരമായ ഹേമന്തയില്‍ അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുകയാണ്. അപകടങ്ങളില്‍ അഞ്ചു പേര്‍ മരിച്ചു. രണ്ട് പേരെ കാണാതായതായി അധികൃതര്‍ പറഞ്ഞു.നഗരത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്താണ് മരണങ്ങളെല്ലാം സംഭവിച്ചത്, അവിടെ ഒരു ഡസനിലധികം വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതായി അധികൃതര്‍ …

വിമാനദുരന്തം: രഞ്ജിതയെ അപമാനിച്ച വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട പത്തനംതിട്ട സ്വദേശിനി രഞ്ജിതയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് സ്വദേശിയായ പവിത്രനെയാണ് വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹൊസ്ദുര്‍ഗ് ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ച് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പവിത്രനെതിരെ തുടര്‍നടപടി സ്വീകരിക്കുമെന്നാണ് സൂചന. വ്യാഴാഴ്ച രാത്രിയാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇതു വ്യാപകമായ പ്രതിഷേധത്തിനു ഇടയാക്കിയതോടെ പോസ്റ്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍ പവിത്രനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്എസ് ഹൊസ്ദുര്‍ഗ് യൂണിയന്‍ …

ഉപ്പളയിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് കുളൂര്‍ബീട് ദാസണ്ണ ആള്‍വ അന്തരിച്ചു

കാസര്‍കോട്: ഉപ്പളയിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് കുളൂര്‍ബീട് ദാസണ്ണ ആള്‍വ(92) അന്തരിച്ചു. രാഷ്ട്രീയ-സാമൂഹ്യ- ആധ്യാത്മീക മേഖലയിലെ നിറസാന്നിധ്യമായിരുന്നു. ബണ്‍സ് സംഘം മംഗളൂരു ഫിര്‍കയിലെ പ്രസിഡന്റായിരുന്നു. ഐല ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിലെ പ്രധാനഭാരവാഹിയായിരുന്നു. അവിവാഹിതനാണ്. പരേതരായ പക്കീര ആള്‍വയുടെയും കമലമ്മ കുളൂര്‍ബിടിന്റെയും മകനാണ്. സഹോദരങ്ങള്‍: പരേതരായ ജഗന്നാഥ ആള്‍വ, ജനാര്‍ദ്ദന ആള്‍വ, സോമവതി ഹെഗ്‌ഡേ.

മകന്റെ വിവാഹത്തിനുള്ള ഒരുക്കത്തിനിടയില്‍ പിതാവ് ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു

കണ്ണൂര്‍: മകന്റെ കല്യാണത്തിനു നാട്ടിലേക്ക് വരാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ പിതാവ് ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു. തളിപ്പറമ്പ്, നെല്ലിപ്പറമ്പ, മണാട്ടി മസ്ജിദിനു സമീപത്തെ ഫാത്തിമാസില്‍ പി.എം അബ്ദുല്‍ നാസര്‍ (54) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് താമസസ്ഥലത്ത് എത്തിയതായിരുന്നു. നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഷാര്‍ജയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു അബ്ദുല്‍നാസര്‍. മകന്റെ വിവാഹത്തിനായി അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കെയാണ് നാസറിനെ മരണം തട്ടിയെടുത്തത്. മൃതദേഹം …

സമാന്തര ലോട്ടറിക്കാരെ വിടാതെ പിന്തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പൊലീസ്; മൂന്നു കേസുകളില്‍ പ്രതിയായ യുവാവ് പടന്നക്കാട്ട് അറസ്റ്റില്‍

കാസര്‍കോട്: കാഞ്ഞങ്ങാട് നഗരത്തിലും പരിസരപ്രദേശങ്ങളിലും സജീവമായ സമാന്തര ലോട്ടറിക്കെതിരെ നടപടി കര്‍ശനമാക്കി ഹൊസ്ദുര്‍ഗ് പൊലീസ്. പടന്നക്കാട്ട് നടത്തിയ റെയ്ഡില്‍ അനധികൃത ലോട്ടറി നടത്തിയതിനു മൂന്നു കേസുകളില്‍ പ്രതിയായ യുവാവിനെ അറസ്റ്റു ചെയ്തു. പടന്നക്കാട് ഒഴിഞ്ഞ വളപ്പിലെ ഷിജു (37)വിനെയാണ് എസ്.ഐമാരായ വരുണ്‍, ജിതിന്‍, അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പൊലീസ് സംഘത്തില്‍ ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ സ്‌ക്വാഡ് അംഗങ്ങളായ ജ്യോതിഷ്, വിജേഷ്, വിപിന്‍, രഞ്ജിത്ത്, ജയേഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയില്‍ നിന്നു മൂന്നു അക്കങ്ങള്‍ …

ബൈക്കില്‍ ജീപ്പിടിച്ച് വീട്ടമ്മ മരിച്ച സംഭവം കൊലപാതകം; കാസര്‍കോട്‌ പെരുമ്പള സ്വദേശികള്‍ അറസ്റ്റില്‍

കല്‍പ്പറ്റ: ബൈക്കില്‍ ജീപ്പിടിച്ച് വീട്ടമ്മ മരിച്ച സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. കാസര്‍കോട്‌ ചെമ്മനാട്, പെരുമ്പള സ്വദേശികളായ അഞ്ചുപേരെ കല്‍പ്പറ്റ ഡിവൈ.എസ്.പി ടി.എല്‍ ഷൈജുവും സംഘവും അറസ്റ്റു ചെയ്തു. പെരുമ്പളയിലെ അഖില്‍ (26), അരമങ്ങാനം പുതിയ വളപ്പില്‍ വീട്ടില്‍ പ്രശാന്ത് (21), പെരുമ്പള വയലാംകുഴിയിലെ പച്ചിലങ്കര വീട്ടില്‍ നിധി (20), പെരുമ്പളയിലെ നിധിന്‍ നാരായണന്‍ (22), പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് അറസ്റ്റിലായത്.ജൂണ്‍ എട്ടിന് ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഇതേ കുറിച്ച് മേപ്പാടി പൊലീസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ: ‘ബൊളേറോ …

ചോക്ലേറ്റുമായി എത്തിയ ലോറി താളിപ്പടുപ്പില്‍ സര്‍വീസ് റോഡില്‍ കുടുങ്ങി; മുക്കാല്‍ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു

കാസര്‍കോട്: ചോക്ലേറ്റുമായി എത്തിയ ലോറി ദേശീയപാതയിലെ സര്‍വീസ് റോഡില്‍ കുറുകെ കുടുങ്ങി; മുക്കാല്‍ മണിക്കൂര്‍ നേരം ഗതാഗതം തടസ്സപ്പെട്ടു. ഒടുവില്‍ ക്രെയിന്‍ എത്തിച്ച് ലോറി നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വെള്ളിയാഴ്ച രാവിലെ 8.45ന് കുമ്പള-കാസര്‍കോട് സര്‍വീസ് റോഡിലാണ് അപകടം. താളിപ്പടുപ്പിലെ ഷോപ്പിലേക്ക് മലപ്പുറത്ത് നിന്നും ചോക്ലേറ്റുമായി എത്തിയതായിരുന്നു ലോറി. ലോഡ് ഇറക്കിയശേഷം പിന്നോട്ട് എടുക്കുന്നതിനിടയിലാണ് ലോറി സര്‍വീസ് റോഡിന് കുറുകെ കുടുങ്ങിയത്. ഇതേ തുടര്‍ന്ന് താളിപ്പടുപ്പിനും മധൂര്‍ റോഡ് ജംഗ്ഷനും ഇടയില്‍ സര്‍വീസ് റോഡില്‍ മുക്കാല്‍ …

ഉദയഗിരിയില്‍ ഭാര്യയെയും മകളെയും കഴുത്തുഞെരിച്ചു കൊല്ലാന്‍ ശ്രമം; ഭര്‍ത്താവിനെതിരെ നരഹത്യാശ്രമത്തിനു കേസ്, പ്രതി പൊലീസ് കസ്റ്റഡിയില്‍

കാസര്‍കോട്: വിദ്യാനഗര്‍, ഉദയഗിരി ഗവ.എംപ്ലോയീസ് ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയെയും മകളെയും കഴുത്തുഞെരിച്ചു കൊല്ലാന്‍ ശ്രമമെന്നു പരാതി. ബേഡകം, കരിവേടകം സ്വദേശിനിയും എംപ്ലോയീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ ബിന്ദു പി വര്‍ഗ്ഗീസി(48)ന്റെ പരാതി പ്രകാരം പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു. ബിന്ദുവിന്റെ ഭര്‍ത്താവ് ഷിബുവിനെതിരെയാണ് കേസ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. ക്വാര്‍ട്ടേഴ്‌സില്‍ വച്ച് പരാതിക്കാരിയെ തടഞ്ഞു നിര്‍ത്തി കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും തലമുടിക്ക് പിടിച്ച് ആക്രമിക്കുകയും കഴുത്തു ഞെക്കുകയും ചെയ്തതായി കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത …

നഴ്സിന്റെ പരിചയസമ്പത്ത് ഉപയോഗിച്ച് വ്യാജരേഖ ചമച്ച് തട്ടിപ്പ്; വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റിൽ

കോഴിക്കോട്: വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടർ പിടിയിൽ. കോഴിക്കോട് പേരാമ്പ്ര സ്വദേശി ജോബിനാണ് അറസ്റ്റിലായത്.പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലും വിവിധ സ്വകാര്യ ആശുപത്രികളിൽ ജോബിൻ നഴ്സായി ജോലി ചെയ്തിട്ടുണ്ട്. ഈ പരിചയം ഉപയോഗിച്ചാണ് ഇയാൾ രോഗികളെ ചികിത്സിച്ചിരുന്നത്. ഇതിനായി വ്യാജരേഖ ചമച്ചതായും പൊലീസ് കണ്ടെത്തി. പരാതി ലഭിച്ചതോടെ അമ്പലവയൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെ ഒളിവിൽ പോയ പ്രതിയെ പേരാമ്പ്ര കല്ലോട് വാടക വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

21മാസം പ്രായമുള്ള കുട്ടിയെ 9 മണിക്കൂര്‍ ചൂടുള്ള കാറിലിരുത്തി; കുട്ടി മരിച്ചു, പിതാവ് അറസ്റ്റില്‍

ലൂസിയാന: ഒമ്പതു മണിക്കൂറിലധികം ചൂടുള്ള കാറില്‍ ഇരുത്തിയ 21 മാസം പ്രായമുള്ള പെണ്‍കുട്ടി മരിച്ചു. ഈ വര്‍ഷം ഇതുവരെ ഇത്തരത്തില്‍ യു.എസില്‍ നടക്കുന്ന അഞ്ചാമത്തെ മരണമാണിത്.ലൂസിയാനയിലാണ് കുട്ടി കാറിനുള്ളില്‍ മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് ഹാമണ്ടിലെ ജോസഫ് ബോട്ട്മാനെ അറസ്റ്റു ചെയ്തു. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 2.30നാണ് സംഭവം. ബോട്ട്മാന്‍ തന്റെ മകളെ ഒരു കുടുംബാംഗത്തില്‍ നിന്നു തന്റെ വസതിയിലേക്കു കാറില്‍ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. യാത്രക്കിടയില്‍ കുട്ടിയെ കാറിന്റെ സീറ്റില്‍ കെട്ടിയിട്ടു. ഞായറാഴ്ച ഉച്ചയോടെ പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ …

മഞ്ചേശ്വരം, മീഞ്ചയിലെ എംഡിഎംഎ വേട്ട; സാമ്പത്തിക ഇടപാട് നടത്തിയ യുവാവ് അറസ്റ്റില്‍

കാസര്‍കോട്:മഞ്ചേശ്വരം മീഞ്ചയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 74.8 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കണ്ണൂര്‍, പള്ളിക്കുന്ന്, അഴീക്കോട്, ചക്കരപ്പാറയിലെ ഹംസ മുസമ്മലി(22)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂപ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ രതീഷും സംഘവും അറസ്റ്റു ചെയ്തത്. മയക്കുമരുന്നു ഇടപാടിനു സാമ്പത്തിക സൗകര്യം ഏര്‍പ്പെടുത്തിയത് ഇപ്പോള്‍ അറസ്റ്റിലായ ഹംസ മുസമ്മില്‍ ആണെന്നു പൊലീസ് പറഞ്ഞു.2025 ഫെബ്രുവരി 27ന് ആണ് മീഞ്ച, കളവയലില്‍ വച്ച് സ്‌കൂട്ടറില്‍ കടത്തിയ എംഡിഎംഎ പിടികൂടിയത്. മിയാപ്പദവ്, മൂടംബയല്‍ …

അഹമ്മദാബാദ് വിമാനദുരന്തം: 110 പേര്‍ മരിച്ചു; മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില അതീവ ഗുരുതരം, രക്ഷാ പ്രവര്‍ത്തനം തുടരുന്നു, യാത്രക്കാരില്‍ മലയാളിയും

അഹമ്മദാബാദ്: അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച ഉച്ചയോടെ ഉണ്ടായ വിമാനദുരന്തത്തില്‍ 110 പേര്‍ മരിച്ചു. കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.230 യാത്രക്കാരും 12 ക്രൂ ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 50ല്‍ അധികം പേര്‍ യു.കെ പൗരന്മാരാണെന്നാണ് ആദ്യ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും അപകടത്തില്‍പ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടവിവരമറിഞ്ഞ് കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ അഹമ്മദാബാദിലേക്കു തിരിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടേക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് …

10 ദിവസം മുമ്പു ജോലിക്കു പോയ മധ്യവയസ്‌കനെ കാണാതായതായി പരാതി

മഞ്ചേശ്വരം: പത്തുദിവസം മുമ്പു ജോലിക്കു പോയ മധ്യവയസ്‌കന്‍ തിരിച്ചെത്താത്തതില്‍ ഭാര്യയും മക്കളും വിഷമിക്കുന്നു. വിവരം പൊലീസിലറിയിക്കുകയും വാട്‌സ്ആപ് വഴി പ്രചരിപ്പിക്കുകയും ചെയ്‌തെങ്കിലും ഒരു വിവരവും ലഭിച്ചിട്ടില്ലെന്നു ബന്ധുക്കള്‍ അറിയിച്ചു.മഞ്ചേശ്വരം ഹൊസങ്കടി ബജ്ജയിലെ മുഹമ്മദി(55)നെയാണ് കാണാതായത്. നാട്ടില്‍ കൂലിപ്പണിയും കിണറു പണിയുമായിരുന്നു ജോലി. പതിവുപോലെ 10 ദിവസം മുമ്പു ജോലിക്കെന്നു പറഞ്ഞു പോയതാണെന്നു മകന്‍ അറിയിച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാണാഞ്ഞു പൊലീസില്‍ പരാതിപ്പെട്ടു. ബന്ധുവീടുകളിലൊക്കെ അന്വേഷിച്ചു. ഇയാളെക്കുറിച്ചു ആര്‍ക്കെങ്കിലും വിവരം ലഭിച്ചാല്‍ മഞ്ചേശ്വരം പൊലീസില്‍ അറിയിക്കണമെന്ന് ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു. …

അഹമ്മദാബാദില്‍ ആകാശ ദുരന്തം; വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരും, തകര്‍ന്നത് എയര്‍ഇന്ത്യാ വിമാനം

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന ഉടന്‍ യാത്രാവിമാനം തകര്‍ന്നു വീണു. രണ്ടു മണിയോടടുപ്പിച്ചാണ് അപകടം. 230 യാത്രക്കാരും 12 വിമാന ജീവനക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. തകര്‍ന്നു വീണ വിമാനത്തിനു തീപിടിക്കുകയും ചെയ്തു. പറന്നുയരുന്നതിനിടയില്‍ മരത്തിലിടിച്ചാണ് അപകടം ഉണ്ടായതെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനു അര്‍ധസൈനിക വിഭാഗത്തിന്റെ സഹായം തേടിയിട്ടുണ്ട്. രാവിലെ ഡല്‍ഹിയില്‍ നിന്നാണ് വിമാനം അഹമ്മദാബാദ് …