യുവാക്കളെ കഴുത്തറുത്തു കൊന്ന് മൃതദേഹങ്ങള്‍ കുണ്ടംകുഴി, മരുതടുക്കത്ത് കുഴിച്ചിട്ട കേസ്; ചെര്‍ക്കള, അണങ്കൂര്‍ സ്വദേശികളായ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും
മംഗ്‌ളൂരു: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തെത്തുടര്‍ന്ന് യുവാക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കുണ്ടംകുഴി, മരുതടുക്കത്ത് കുഴിച്ചിട്ടുവെന്ന കേസില്‍ ചെര്‍ക്കള, അണങ്കൂര്‍ സ്വദേശികളായ മൂന്നു പ്രതികളെ ജീവപര്യന്തം തടവിനും 65000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചെര്‍ക്കള, സി.എന്‍ മന്‍സിലില്‍ മുഹമ്മദ് മഹ്ജീര്‍ സനഫ് (36), വിദ്യാനഗര്‍, അണങ്കൂര്‍, ടി.വി സ്റ്റേഷന്‍ റോഡിലെ ദില്‍ഷാന്‍ മന്‍സിലില്‍ എ. മുഹമ്മദ് ഇര്‍ഷാദ് (35), ഇഷാബി മന്‍സിലില്‍ എ മുഹമ്മദ് സഫ്‌വാന്‍ (25) എന്നിവരെയാണ് മംഗ്‌ളൂരു അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. …