തൊഴിലുറപ്പ് തൊഴിലാളി പാചകത്തിനിടയില്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. പൊയ്‌നാച്ചി, പറമ്പ, കുണ്ടടുക്കത്തെ പരേതനായ കോരന്‍- കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകള്‍ സുധ(37)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എഴുമണിക്ക് അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുകയായിരുന്നു സുധ. ഇതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മകളും കരിച്ചേരി ഗവ. യു പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ രജിത വിവരം ഉടന്‍ തന്നെ അയല്‍പക്കത്തുള്ള സഹോദരനെ അറിയിച്ചു. സഹോദരനും ബന്ധുക്കളും ചേര്‍ന്ന് സുധയെ ഉടന്‍ ചട്ടഞ്ചാലിലെ ആശുപത്രിയില്‍ എത്തിച്ചു. നില …

പെരിയയില്‍ വീണ്ടും കവര്‍ച്ച; കടയുടെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ മടങ്ങിയത് സിഗരറ്റും ഓട്‌സുമായി, സിസിടിവി ക്യാമറ തകര്‍ത്ത നിലയില്‍

കാസര്‍കോട്: പെരിയ ബസാറില്‍ വീണ്ടും കവര്‍ച്ച. ആയമ്പാറയിലെ ഭാസ്‌കരന്റെ ഉടമസ്ഥതയിലുള്ള സുരഭി സ്‌റ്റോഴ്‌സിലാണ് കവര്‍ച്ച നടന്നത്.ഷട്ടറിലെ പൂട്ടു തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ സിഗരറ്റും ഓട്‌സും നാണയങ്ങളും കൈക്കലാക്കിയാണ് മടങ്ങിയത്. കടയുടെ മുന്‍വശത്തുള്ള സിസിടിവി ക്യാമറ തകര്‍ത്ത നിലയിലും കാണപ്പെട്ടു.ചൊവ്വാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം കടയുടമ അറിഞ്ഞത്. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവിയില്‍ മോഷ്ടാവിന്റെതാണെന്നു കരുതുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ടവല്‍ കൊണ്ട് മുഖം മറച്ചുള്ള രൂപമാണ് ലഭിച്ചത്.ഒരു മാസത്തിനുള്ളില്‍ …

മഴ: മീഞ്ചയില്‍ ഒരു വീട് തകര്‍ന്നു; വീട്ടിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു

മഞ്ചേശ്വരം: തിങ്കളാഴ്ച ഉണ്ടായ ശക്തമായ കാറില്ലും മഴയിലും മീഞ്ച അരിയാല കള്ളിഗയിലെ ബാബുറൈയുടെ വീട് തകര്‍ന്നു. അപകടസമയത്തു വീട്ടിനുള്ളിലുണ്ടായിരുന്ന ബാബു റൈയുടെ പിതാവും മകളും ഓടിരക്ഷപ്പെട്ടു. വീട്ടുപകരണങ്ങളും സാധനങ്ങളും നശിച്ചു. സംഭവമറിഞ്ഞ് ഓടിയെത്തിയ അയല്‍ക്കാര്‍ ഇവരെ അടുത്ത വീട്ടിലേക്കു മാറ്റി. അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്.

ബസില്‍ കടത്തിയ 139.38ഗ്രാം മയക്കുമരുന്നുമായി കുഞ്ചത്തൂര്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ബസില്‍ കടത്തിയ 139.38 ഗ്രാം മെത്തഫെറ്റമിന്‍ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. മഞ്ചേശ്വരം, കുഞ്ചത്തൂര്‍ ഗവ. എല്‍ പി സ്‌കൂളിനു സമീപത്തെ ഹൈദരാലി (40)യെയാണ് മഞ്ചേശ്വരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിനു ജയിംസും സംഘവും അറസ്റ്റു ചെയ്തത്. മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വച്ച് കര്‍ണ്ണാടക കെ എസ് ആര്‍ ടി ബസിനകത്ത് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ പി കെ ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി പി സജിത്ത് എന്നിവരും ഉണ്ടായിരുന്നു.മറ്റൊരു …

കാണാതായ കര്‍ഷകന്റെ മൃതദേഹം കുളത്തില്‍

കാസര്‍കോട്: കാണാതായ കര്‍ഷകനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുംബഡാജെ, അഗല്‍പ്പാടി, പത്മാറിലെ ബാലകൃഷ്ണ ഭട്ടി(73)ന്റെ മൃതദേഹമാണ് കവുങ്ങിന്‍ തോട്ടത്തിലെ കുളത്തില്‍ കാണപ്പെട്ടത്. ഞായറാഴ്ച രാത്രി ഏഴുമണിയോടെ വീട്ടില്‍ വച്ചാണ് ബാലകൃഷ്ണ ഭട്ടിനെ കാണാതായത്. വീട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഭര്‍ത്താവിനെ കാണാതായതു സംബന്ധിച്ച് ഭാര്യ ശ്യാമള തിങ്കളാഴ്ച രാവിലെ ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം തുടരുന്നതിനിടയിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് മൃതദേഹം കുളത്തില്‍ കണ്ടെത്തിയത്. ബദിയഡുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി …

കാസര്‍കോട്ട് കാവുഗോളി കടപ്പുറത്ത് കടലാക്രമണം; സുരക്ഷിത നടപടി ഉടന്‍ വേണം: ബിജെപി

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ കാവുഗോളി കടപ്പുറത്ത് കടല്‍ക്ഷോഭം രൂക്ഷമായിരിക്കുകയാണെന്നു ബിജെപി മുന്നറിയിച്ചു. 200 വോളം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ എല്ലാവര്‍ക്കും പ്രധാന റോഡിലെത്താന്‍ ശരിയായ കണക്ഷന്‍ റോഡ് ഇല്ല. ആരോഗ്യപ്രശ്‌നമോ മറ്റ് അടിയന്തര ആവശ്യങ്ങളോ ഉണ്ടാകുമ്പോള്‍, ചേരങ്കൈ റോഡിനെ ആശ്രയിക്കുന്നു. എന്നാല്‍ കടല്‍ക്ഷോഭ മൂലം ഈ ഏക റോഡും ഭീഷണി നേരിടുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രദേശവാസികള്‍ നേരിടുന്ന ഈ പ്രശ്‌നത്തിന് ഇതുവരെ ഒരു പരിഹാരവും കണ്ടെത്തിയിട്ടില്ല. അധികൃതരുടെയും ജനപ്രതിനിധികളുടെയും വാതിലുകളില്‍ മുട്ടി, …

ബദിയഡുക്കയിലെ ചുമട്ടു തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ബദിയഡുക്ക ടൗണില്‍ 25 വര്‍ഷമായി ചുമട്ടു തൊഴിലെടുത്തു വരികയായിരുന്ന സിഐടിയു പ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം മരിച്ചു. കാടമന മുച്ചിര്‍ക്കയയിലെ പരേതനായ ചുക്രന്റെ മകന്‍ എം. ശങ്കര(56)യാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഭാര്യ: പൂര്‍ണ്ണിമ (അംഗന്‍വാടി ഹെല്‍പ്പര്‍, മാടത്തടുക്ക). മക്കള്‍: മഞ്ജുനാഥ, മനീഷ, മഞ്ജുഷ. സഹോദരന്‍: ബാബു.

ഓട്ടിസം ബാധിച്ച 6 വയസ്സുകാരന് ക്രൂര മർദനം; ഒളിവിലായിരുന്ന രണ്ടാനമ്മ കീഴടങ്ങി

മലപ്പുറം: പെരിന്തൽമണ്ണയിൽ ഓട്ടിസം ബാധിച്ച 6 വയസ്സുകാരനെ ക്രൂരമായി മർദിച്ച രണ്ടാനമ്മ പൊലീസിൽ കീഴടങ്ങി. നിലമ്പൂർ സ്വദേശിയും അധ്യാപികയുമായ ഉമൈറയാണ് പെരിന്തൽമണ്ണ പൊലീസിൽ കീഴടങ്ങിയത്. പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.കുട്ടിയുടെ മാതാവ് അർബുദബാധിതയെത്തുടർന്നു 2020 ഒക്ടോബറിൽ മരണപ്പെട്ടിരുന്നു. തൊട്ടടുത്ത മാസമാണ് കുട്ടിയുടെ പിതാവ് ഉമൈറയെ വിവാഹം കഴിച്ചത്. കുട്ടിയുടെ മാതാവ് ജോലി ചെയ്തിരുന്ന അതേ സ്കൂളിൽ ഉമൈറ അധ്യാപികയായി ജോലിക്കു കയറി. സ്വന്തം അമ്മയുടെ മാതാപിതാക്കൾക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. എന്നാൽ കോടതി മുഖേന പിതാവ് കുട്ടിയുടെ സംരക്ഷണം …

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സുരക്ഷാ ജീവനക്കാരന്റെ തോക്കിൽ നിന്നു വെടി; അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സുരക്ഷാ ജീവനക്കാരന്റെ തോക്കിൽ നിന്ന് വെടിപൊട്ടി. കമാൻഡോയുടെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നാണ് വെടിപൊട്ടിയത്. രാവിലെ ഡ്യൂട്ടി മാറുന്നതിന്റെ ഭാഗമായി ആയുധം വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. അപകടം ഒഴിവാക്കാൻ നിലത്തേക്ക് തോക്ക് ചൂണ്ടിയാണ് തോക്ക് വൃത്തിയാക്കാറുള്ളത്. അതിനാൽ തറയിലാണ് വെടിയുണ്ട പതിച്ചത്. ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലയുള്ള കമാൻഡന്റ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

ജയലളിതയുടെയും എംജിആറിന്റെയും മകൾ; അവകാശവാദവുമായി തൃശൂർ സ്വദേശിനി സുപ്രീംകോടതിയിൽ; ഡിഎൻഎ പരിശോധന നടത്തിയതായും വെളിപ്പെടുത്തൽ

ന്യൂഡൽഹി: ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്ന അവകാശവാദവുമായി മലയാളി യുവതി സുപ്രീംകോടതിയെ സമീപിച്ചു. തൃശൂർ സ്വദേശി സുനിതയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു ഇതു സംബന്ധിച്ചു കത്തു നൽകിയത്. ഇതിനു പുറമെ, രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർക്കും കത്തു നൽകിയിട്ടുണ്ട്. ജയലളിതയെ കൊലപ്പെടുത്തിയതാണെന്നും കേസിൽ അന്വേഷണം വേണമെന്നും കത്തിൽ യുവതി ആവശ്യപ്പെടുന്നു.തോഴി ശശികലയാണ് തന്റെ അമ്മയെ കൊലപ്പെടുത്തിയത്. പേടിയായിരുന്നതു കൊണ്ടാണ് ഇത്രയും കാലം വെളിപ്പെടുത്താതിരുന്നത്. ഡിഎൻഎ പരിശോധന നടത്തിയതാണെന്നും സുഹൃത്തിനു മുന്നിൽ ജയലളിത ഇക്കാര്യം വെളിപ്പെടുത്താനിരുന്നതാണെന്നും സുനിത അവകാശപ്പെടുന്നു. ജയലളിതയെ …

ചെമ്മനാടും, ബേക്കല്‍ പാലത്തിലും കുഴികള്‍ ഗര്‍ത്തങ്ങളായി; കാസര്‍കോട്- കാഞ്ഞങ്ങാട് ചന്ദ്രഗിരി റൂട്ടില്‍ യാത്ര ദുഷ്‌കരം

കാസര്‍കോട്: കുഴി എണ്ണലും വാഴനടലും, കുഴിയടക്കല്‍ സമരങ്ങളും തുടര്‍ക്കഥയായി മാറുമ്പോഴും കാസര്‍കോട്- കാഞ്ഞങ്ങാട് ചന്ദ്രഗിരി കെഎസ് ടി പി റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്‌കരം. കുഴിയും, ഗര്‍ത്തങ്ങളും കൊണ്ട് റോഡ് തകര്‍ച്ച പൂര്‍ണ്ണമാണ്. ഈ റൂട്ടില്‍ വലിയ തോതിലുള്ള ഗതാഗത തടസ്സമാണ് നേരിടുന്നത്. ഇതൊക്കെ ശ്രദ്ധയില്‍പ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ക്ക് ഒരു കുലുക്കവുമില്ല. ചെപ്പടി വിദ്യകള്‍ കൊണ്ട് വര്‍ഷാവര്‍ഷം കുഴിയടക്കാനും, കരാറുകാര്‍ക്ക് കീശ വീര്‍പ്പിക്കാനുമുള്ള അധികാരികളുടെ നടപടിയെ നാട്ടുകാര്‍ ചോദ്യം ചെയ്ത് രംഗത്തുവരുന്നതും പ്രശ്‌നം സങ്കീര്‍ണമാക്കുന്നു.കാസര്‍കോട്- കാഞ്ഞങ്ങാട് ചന്ദ്രഗിരി കെഎസ്ടിപി …

പരിശോധന കഴിഞ്ഞു; മുഖ്യമന്ത്രി ചൊവ്വാഴ്ച തിരിച്ചെത്തുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം ചൊവ്വാഴ്ച കേരളത്തിലെത്തും. ഇന്നു വൈകിട്ടു ദുബായിലെത്തുന്ന അദ്ദേഹം നാളെ രാവിലെ തിരുവനന്തപുരത്തെത്തും. ജുലൈ അഞ്ചിനാണ് അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചത്. അമേരിക്കയിലെ മിനഡോട്ടമയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഇതു നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്ക സന്ദര്‍ശിക്കുന്നത്. 2018ലായിരുന്നു ആദ്യ അമേരിക്കന്‍ ചികിത്സ.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആഡംബര കാറിൽ കയറ്റി കൊണ്ടുപോയി പീഡനം; വ്യവസായി അറസ്റ്റിൽ

മംഗ്ളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആഡംബര കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച വ്യവസായി അറസ്റ്റിൽ . മുൽക്കി , കിന്നിഗോളിയിലെ റോക്കി പിന്റോ (65) യെ ആണ് മുൽക്കി പൊലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത്. മാർച്ച് മുതൽ മെയ് മാസം വരെയുള്ള കാലയളവിൽ ആയിരുന്നു പീഡനം. ഭയം കാരണം പെൺകുട്ടി വിവരം പുറത്തു പറഞ്ഞിരുന്നില്ല. എന്നാൽ പെൺകുട്ടി ഉപയോഗിക്കുന്ന മൊബൈൽ ഫോണിലേയ്ക്ക് അശ്ലീല ദൃശ്യങ്ങൾ എത്തിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തായത് .തുടർന്ന് പെൺകുട്ടിയുടെ മാതാവാണ് മുൽക്കി പൊലീസിൽ …

സ്വർണക്കടത്ത്: യുവാവിനെ തട്ടി കൊണ്ടുപോയി കെട്ടിയിട്ട് മർദ്ദിച്ചു; രണ്ടു പേർ കസ്റ്റഡിയിൽ

കോഴിക്കോട്: സ്വർണക്കടത്ത് ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണെന്നു പറയുന്നു യുവാവിനെ തട്ടി കൊണ്ടുപോയി വീട്ടിനകത്ത് കെട്ടിയിട്ട് മർദ്ദിച്ചു. വിവരമറിഞ്ഞ് എത്തിയ പൊലിസ് യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് , മാങ്കാവ് സ്വദേശിയായ മുഹമ്മദ്‌ ഷാലുവാണ് തട്ടി കൊണ്ടുപോകലിന് ഇരയായത്. രണ്ടു വർഷം മുമ്പത്തെ സ്വർണക്കടത്തു ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഒരു സംഘം ആൾക്കാർ മുഹമ്മദ് ഷാലുവിനെ തട്ടി കൊണ്ടുപോയി മലപ്പുറത്തെ ആൾ താമസം ഇല്ലാത്ത ഒരു വീട്ടിൽ …

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ഹോമിലെ അന്തേവാസികളായ മൂന്നു പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു; ആശുപത്രിയില്‍

തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ ആത്മഹത്യക്കു ശ്രമിച്ച മൂന്നു പെണ്‍കുട്ടികള്‍ അപകടനില പിന്നിട്ടു. മൂന്നു പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.രണ്ടാഴ്ച മുമ്പു ശ്രീചിത്ര പുവര്‍ ഹോമിലെത്തിയ പെണ്‍കുട്ടികള്‍ അന്നു മുതല്‍ വീട്ടിലേക്ക് പോകാന്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നുവെന്നു പറയുന്നു. ഇന്നലെ രാത്രി പാരസെറ്റമോള്‍, വൈറ്റമിന്‍ ഗുളികകള്‍ അമിതമായി കഴിച്ച് അവശനിലയിലാവുകയായിരുന്നു. ഇവരില്‍ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാളെ എസ്.എ.ടി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

കാസര്‍കോട് ജില്ലയില്‍ ജുലായ് 14ന് ഓറഞ്ച് അലര്‍ട്ട്

കാസര്‍കോട്: കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ജൂലായ് 14 ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 എം.എം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. 15ന് കാസര്‍കോട്, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്.ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്ന് …

ഗോവ ഗവർണർ സ്ഥാനത്തു നിന്ന് പി.എസ്.ശ്രീധരൻ പിള്ളയെ മാറ്റി; പകരം അശോക ഗണപതി രാജു

ന്യൂദെൽഹി: ഗോവ ഗവർണ്ണർ സ്ഥാനത്തു നിന്നു പി.എസ് .ശ്രീധരൻ പിള്ളയെ മാറ്റി. പകരം അശോകഗണപതി രാജുവിനെ നിയമിച്ചു. മിസോറം ,ഗോവ എന്നിവിടങ്ങളിലായി രണ്ടു തവണയാണ് ശ്രീധരൻ പിള്ള ഗവർണറായിരുന്നത്. ഇപ്പോൾ പെട്ടെന്നുള്ള മാറ്റം എന്തിനാണെന്നു വ്യക്തമല്ല. മിസോറം ഗവർണറെയും ലഡാക്കിലെ ലഫ്. ഗവർണറെയും മാറ്റിയിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചു പണിക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ശ്രീധരൻ പിള്ളയുടെ സ്ഥാനചലനം എന്നതും അദ്ദേഹത്തിനു പകരം മറ്റു സ്ഥാനങ്ങൾ ഒന്നും നൽകിയിട്ടില്ലാത്തതും ശ്രദ്ധേയമാണ്‌.

പ്രശസ്ത നടി ബി. സരോജാദേവി അന്തരിച്ചു

ബംഗ്‌ളൂരു: പ്രശസ്ത നടി ബി. സരോജാദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ബംഗ്‌ളൂരു, മല്ലേശ്വരത്തുള്ള വസതിയിലായിരുന്നു അന്ത്യം.കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി അഞ്ചു ഭാഷകളിലായി 160ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മഹാകവി കാളിദാസ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര മേഖലയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് കിറ്റൂര്‍ ചെന്നമ്മ, അന്നതമ്മ, ഭക്തകനകദാസ്, ബാലെ ബംഗാര, നാഗകന്നികെ, ബേട്ടഡഹൂവു, കസ്തൂരി നിവാസ തുടങ്ങി നിരവധി കന്നഡ ക്ലാസിക്കല്‍ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഇന്ത്യന്‍ …