ചിത്രദുര്‍ഗ്ഗ(കര്‍ണ്ണാടക): ഒരേ വേദിയില്‍ വച്ച് യുവാവ് രണ്ടു യുവതികളെ വിവാഹം കഴിച്ചു. സംഭവം വിവാദത്തിനും ചര്‍ച്ചയ്ക്കും ഇടയാക്കി. ചിത്രദുര്‍ഗ്ഗ സ്വദേശിയായ വസീം ഷെയ്ഖ് (28)ആണ് ഷിഫ ഷേഖ്, ജന്നത്ത് മഖന്ദര്‍ എന്നിവരെ വിവാഹം കഴിച്ചത്. ചിത്ര ദുര്‍ഗ്ഗയ്ക്കു സമീപത്തെ ഹൊറപ്പേട്ടയിലായിരുന്നു വിവാഹം.
വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതോടെ യുവാവിന്റെ ഇരട്ട കല്യാണം വിവാദത്തിനും ചര്‍ച്ചയ്ക്കും തുടക്കമിട്ടു. രണ്ടു യുവതികളുടെയും അവരുടെ വീട്ടുകാരുടെയും പൂര്‍ണ്ണ സമ്മതത്തോടെയായിരുന്നു വിവാഹം നടന്നതെന്നു വിവാഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. ഇരു യുവതികളും ഒരേ നിറത്തിലുള്ള വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞാണ് വിവാഹ വേദിയില്‍ എത്തിയത്.
ജീവിത പങ്കാളിയെ കിട്ടാതെ നിരവധി പേര്‍ വിവാഹം നടക്കാതെ വിഷമിക്കുമ്പോള്‍ ഒരാള്‍ രണ്ടു പേരെ വിവാഹം കഴിച്ചത് ശരിയായില്ല എന്ന ചര്‍ച്ചയും സജീവമാണ്.
സമാനമായ മറ്റൊരു സംഭവം 2025 മാര്‍ച്ച് മാസത്തില്‍ തെലുങ്കാനയില്‍ നിന്നു പുറത്തു വന്നിരുന്നു. എന്നാല്‍ ആ സംഭവത്തില്‍ നിയമ നടപടികളൊന്നും കൈക്കൊണ്ടിരുന്നില്ല. ഇതിനിടയിലാണ് കര്‍ണ്ണാടക, ചിത്രദുര്‍ഗ്ഗയിലും സമാനമായ ഇരട്ട കല്യാണം അരങ്ങേറിയത്.







