ചരിത്രം സൃഷ്ടിച്ച് സോണിയ രാമൻ അമേരിക്കൻ വനിതാ ദേശീയ ബാസ്കറ്റ്ബോൾ അസോസിയേഷൻ ഹെഡ് കോച്ചായി

പി പി ചെറിയാൻ

സിയാറ്റിൽ: ഇന്ത്യൻ വംശജനായ സോണിയ രാമൻ വനിതാ ദേശീയ ബാസ്കറ്റ്ബോൾ അസോസിയേഷൻ ഹെഡ് കോച്ച് പദവിയിൽ നിയമിതയായി. ഈ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ വനിതയായാണ് സോണിയ രാമൻ.ന്യൂയോർക്ക് ലിബർട്ടിയുടെ അസിസ്റ്റന്റ് കോച്ചായിരുന്ന ഇവർ , സിയാറ്റിൽ സ്റ്റോം ടീമിനെ നയിക്കാൻ ബഹുവർഷ കരാറിൽ ഒപ്പുവെച്ചതായി ഇ എസ് പി എൻ റിപ്പോർട്ട് ചെയ്തു.

വനിതാ ദേശീയ ബാസ്കറ്റ്ബോൾ അസോസിയേഷൻ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു വനിതാ പ്രൊഫഷണൽ ബാസ്കറ്റ്ബോൾ ലീഗാണ്.ലീഗിൽ 13 ടീമുകൾ ഉൾപ്പെടുന്നു. ആസ്ഥാനം മിഡ്‌ടൗൺ മാൻഹട്ടനിലാണ്.

49 വയസ്സുകാരിയായ ഇവർ , മുമ്പ് എൻബിഎയിലെ മെംഫിസ് ഗ്രിസ്ലീസിനൊപ്പം നാല് സീസണുകൾ അസിസ്റ്റന്റ് കോച്ചായും പ്രവർത്തിച്ചിരുന്നു. ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ വനിതാ ബാസ്കറ്റ്ബോൾ ടീമിനെ 12 വർഷം നയിച്ചിട്ടുണ്ട്. ബോസ്റ്റൺ കോളേജിൽ നിയമബിരുദം നേടിയിട്ടുണ്ട്.

നാഗ്പൂരിൽ നിന്നുള്ള അമ്മയുടെയും ചെന്നൈയിൽ നിന്നുള്ള അച്ഛന്റെയും മകളായ രാമൻ, മുൻ ഡബ്ല്യുഎൻബിഎ താരമായ മിലേന ഫ്ലോറസാണ് ഭർത്താവ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page