വനിതാ ബിജെപി നേതാവിനെ തലവെട്ടിക്കൊന്നു
ചെന്നൈ: സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ തഞ്ചാവൂരിലെ വനിതാ ബിജെപി നേതാവിനെ തല വെട്ടിക്കൊലപ്പെടുത്തി. മധുര സ്വദേശിയും തഞ്ചാവൂരില്‍ താമസക്കാരിയുമായ ശരണ്യ (38)യെയാണ് അതിദാരുണമായി കൊലപ്പെടുത്തിയത്.സംഭവത്തില്‍ ശരണ്യയുടെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലുള്ള മകനും സുഹൃത്തുക്കളും പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ബി. കപിലന്‍, പാര്‍ത്ഥിപന്‍, ഗുഗന്‍ എന്നിവരാണ് കീഴടങ്ങിയത്. ഭര്‍ത്താവായ ബാലന്റെ ആദ്യ ഭാര്യയിലെ മക്കള്‍ക്ക് സ്വത്തു നല്‍കുന്നതിനെ ശരണ്യ എതിര്‍ത്തതാണ് കൊലപാതകത്തിനു ഇടയാക്കിയതെന്നു പൊലീസ് പറഞ്ഞു.ശരണ്യ ഫോട്ടോസ്റ്റാറ്റ് കട നടത്തിവരികയായിരുന്നു. കഴിഞ്ഞദിവസം രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു ആക്രമിച്ച് കൊലപ്പെടുത്തിയത്. …