ഇൻസ്റ്റഗ്രാമിലൂടെ പരിചയം; 14കാരിയെ പീഡിപ്പിച്ച കേസിൽ 25 കാരന് 50 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും
കണ്ണൂർ: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ 50 വർഷത്തെ കഠിന തടവിനും ഒന്നര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചെറുപുഴ തിമിരി കഴുക്കല്‍ സ്വദേശി താളയില്‍ പ്രമോദ് രാജ(25)നെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജ് ആര്‍. രാജേഷ് ശിക്ഷിച്ചത്. 2022 ജൂലായ് മുതല്‍ ആഗസ്ത് 29 വരെയുള്ള ദിവസങ്ങളില്‍ ആലക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് ശിക്ഷ വിധിച്ചത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കുട്ടിയുടെ വീട്ടില്‍ …