യു എ ഇയിലെ ഷാ എണ്ണപ്പാടത്തിൽ ഇറാൻ ഡ്രോൺ ആക്രമണം : വൻ തീപിടുത്തം

ദുബായ്: യുഎഇയിലെ ഷാഎണ്ണപ്പാടത്തിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ വൻ തീപിടുത്തം. തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഫുജൈറ തുറമുഖ മേഖലയിലും ഡ്രോൺആക്രമണവുംതീപിടിത്തവും ഉണ്ടായതായി യുഎഇ വെളിപ്പെടുത്തി. ഹോർ മൂസ് കടലിടുക്ക് ഒഴിവാക്കിക്കൊണ്ട് എണ്ണ കയറ്റുമതി ചെയ്യാൻ സാധിക്കുന്ന ഏക മാർഗ്ഗമാണ് ഫുജൈറ തുറമുഖം . ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിൽ അമേരിക്ക നിരന്തരം ആക്രമണം തുടരുന്നത് യു.എ.ഇ.യിലെ അമേരിക്കൻ ഒളിത്താവളങ്ങൾ ഉപയോഗിച്ചാണ് എന്ന് ആരോപിച്ചാണ് ഇറാൻ, യു.എ.ഇ. തുറമുഖം ആക്രമിച്ചത്. അതിനിടെ പശ്ചിമേഷൻ സംഘർഷവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധാരണാ ജനകമായ വീഡിയോകൾ പ്രചരിപ്പിച്ചതിന് 19 ഇന്ത്യക്കാർ ഉൾപ്പെടെ 35 പേരെ യു.എ.ഇ. അറസ്റ്റ് ചെയ്തു. പൊതുജനങ്ങളിൽ ഭീതി പരത്താനും രാജ്യത്തിന്റെ സുസ്ഥിരത തകർക്കാനുള്ള ഉദ്ദേശത്തോടെ കൃത്രിമമായി നിർമ്മിച്ച വ്യാജ ഉള്ളടക്ക ങ്ങളും വിവരങ്ങളും പ്രചരിപ്പിക്കുന്നത് യു.എ.ഇ. കർശനമായി തടഞ്ഞു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page