സ്വകാര്യ ജെറ്റ് ജനവാസ കേന്ദ്രത്തില്‍ തകര്‍ന്നു വീണു; രണ്ടു മരണം, 8 പേര്‍ക്ക് പരിക്ക്

-പി പി ചെറിയാന്‍ കാലിഫോര്‍ണിയ: സാന്‍ ഡീഗോയിലെ ജനവാസ കേന്ദ്രത്തിലേക്ക് സ്വകാര്യ ജെറ്റ് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. 8 പേര്‍ക്ക് പരിക്കേറ്റു. 10 വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിത്തെറിച്ച് തെരുവിന്റെ ഇരുവശത്തുമുള്ള വാഹനങ്ങള്‍ക്ക് തീപിടിക്കുകയായിരുന്നു. വൈദ്യുത ലൈനുകളില്‍ തട്ടിയാണ് വിമാനം തകര്‍ന്നതെന്നാണ് അസിസ്റ്റന്റ് ഫയര്‍ ചീഫ് ഡാന്‍ എഡ്ഡിയുടെ പ്രാഥമിക നിഗമനം. തകര്‍ന്ന വിമാനം അലാസ്‌ക ആസ്ഥാനമായുള്ള ഡേവിയേറ്റര്‍ എല്‍എല്‍സി എന്ന കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. ഡേവിയേറ്ററിന്റെ മാനേജരും ഏക ജീവനക്കാരനും കാലിഫോര്‍ണിയയിലെ …

പ്ലസ്ടു: ഷേണി ശ്രീ ശാരദാംബ ഹയര്‍ സെക്കണ്ടറി സ്‌കൂളിനു വിജയത്തിളക്കം

കാസര്‍കോട്: വ്യാഴാഴ്ച നടന്ന പ്ലസ്ടു പരീക്ഷാ ഫലപ്രഖ്യാപനത്തില്‍ കാസര്‍കോട് ജില്ലയിലെ എന്‍മകജെ ഷേണി ശ്രീ ശാരദാംബ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 96 ശതമാനം വിജയത്തോടെ ജില്ലയില്‍ രണ്ടാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനം ചെര്‍ക്കള മാര്‍ത്തോമ ഹയര്‍സെക്കണ്ടറി സ്‌പെഷ്യല്‍ സ്‌കൂളിനാണ്. ഷേണി സ്‌കൂളില്‍ 121 വിദ്യാര്‍ത്ഥികളാണ് രണ്ടു ബാച്ചുകളിലായി പരീക്ഷക്കിരുന്നത്. ഇതില്‍ 116 പേര്‍ വിജയിച്ചു. എല്ലാവര്‍ക്കും ഉപരിപഠനത്തിനു അര്‍ഹത ലഭിച്ചു. ജനറല്‍ വിഭാഗത്തില്‍ പ്ലസ്ടു പരീക്ഷയില്‍ ജില്ലയില്‍ ഷേണി സ്‌കൂളാണ് ഒന്നാം സ്ഥാനത്തെത്തിയത്. 2014ലാണ് ഷേണി ശ്രീ ശാരദാംബ …

വിവാഹ വാഗ്ദാനം നല്‍കി പീഡനം: മുട്ടത്തൊടി സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി 24കാരിയെ വിവിധ സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ എത്തിച്ചു നിരന്തരമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ കാസര്‍കോട് മുട്ടത്തൊടിയിലെ അബ്ദുല്‍ അജ്മലി (25)നെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. 2023 ജൂണ്‍ നാലു മുതല്‍ 2025 ജനുവരി രണ്ടു വരെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് തുടങ്ങി വിവിധ സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ കൊണ്ടു പോയാണ് പീഡിപ്പിച്ചതെന്നു കണ്ണൂര്‍ സ്വദേശിനിയായ യുവതി പരാതിയില്‍ പറഞ്ഞു. പിന്നീട് അജ്മല്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറുകയായിരുന്നുവത്രെ. അതിനെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്. …

റബ്ബര്‍ തോട്ടം പാട്ടക്കരാര്‍: തോട്ടം ഉടമയ്ക്കു നേരെ വധശ്രമം; കരാറുകാരന്‍ റിമാന്റില്‍

മഞ്ചേശ്വരം: റബ്ബര്‍ തോട്ടം പാട്ടക്കരാര്‍ സംബന്ധിച്ച തര്‍ക്കമാണെന്നു പറയുന്നു, തോട്ടം ഉടമയ്‌ക്കെതിരെ വധശ്രമമെന്നു പരാതി. വധശ്രമത്തിനിടയില്‍ സാരമായി പരിക്കേറ്റ തോട്ടം ഉടമ വൊര്‍ക്കാടി തോക്കെ മേലേട് കുന്നില്‍ ഹൗസിലെ സജിമോന്‍ ജോസഫിനെ (55) മംഗ്‌ളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കോട്ടയം കാഞ്ഞിരപ്പള്ളിയിലെ വര്‍ഗീസ് ജോസഫ് എന്ന തങ്കച്ചനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു. കോടതി ഇയാളെ റിമാന്റ് ചെയ്തു. സജിമോന്റെ റബ്ബര്‍തോട്ടം വര്‍ഗീസ് പാട്ടത്തിനെടുത്തു ടാപ്പ് ചെയ്യുകയായിരുന്നെന്നു പറയുന്നു. ഇന്നലെ രാവിലെ വര്‍ഗീസ് തോട്ടത്തിലെത്തിയപ്പോള്‍ പണം സംബന്ധിച്ചു …

മാതാപിതാക്കൾ തമ്മിലുള്ള തർക്കത്തിൽ കുട്ടികളെ പൊലീസ് സ്റ്റേഷൻ കയറ്റരുതെന്ന് ഹൈക്കോടതി

കൊച്ചി: മാതാപിതാക്കൾ തമ്മിലുള്ള തർക്കത്തിൽ കുട്ടികളെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുന്ന ഉത്തരവുകൾ കുടുംബ കോടതികളിൽ നിന്നുണ്ടാകരുതെന്ന് ഹൈക്കോടതി. കൈവശ കാലാവധി കഴിയുമ്പോൾ കുട്ടികളെ പൊലീസ് സ്റ്റേഷനിൽ വച്ച് കൈമാറണമെന്ന തൃശൂർ കുടുംബ കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നിരീക്ഷണം. തർക്കങ്ങളിൽ കോടതിയിലേക്കോ പൊലീസ് സ്റ്റേഷനുകളിലേക്കോ വലിച്ചിഴയ്ക്കുന്നത് കുട്ടികളിൽ കടുത്ത മാനസികാഘാതത്തിനു കാരണമാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എൻ.ബി. സ്നേഹലത എന്നിവർ നിരീക്ഷിച്ചു.സംരക്ഷണം സംബന്ധിച്ച കേസുകളിൽ ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മാത്രമേ കുട്ടികളെ കോടതിയിൽ വിളിച്ചു വരുത്താവൂവെന്ന് കോടതി നേരത്തേ …

ചെര്‍ക്കള പിലിക്കുണ്ടില്‍ 5 അംഗ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ കത്തി നശിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: ചെര്‍ക്കള ബേവിഞ്ച കുന്നില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു.കാറിലുണ്ടായിരുന്ന അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്.ന്യു മുംബൈയില്‍ നിന്നു കണ്ണൂര്‍ കണ്ണപുരത്തേക്കു സി എന്‍ ജി കാറില്‍ പോവുകയായിരുന്നു ഇവര്‍. ചെര്‍ക്കള പിലിക്കുണ്ടിനടുത്തു വച്ചു കാറില്‍ നിന്നു പുക ഉയരുന്നതു കണ്ട ഇഖ്ബാല്‍ അഹമ്മദ് കുട്ടി പെട്ടെന്നു കാര്‍ നിര്‍ത്തി അതിലുണ്ടായിരുന്ന ഭാര്യയേയും മക്കളേയും വിളിച്ചുണര്‍ത്തി കാറില്‍ നിന്നു പുറത്തിറക്കുകയായിരുന്നു. തിരക്കിട്ട് കാറില്‍ നിന്നിറങ്ങിയതിനാല്‍ കൈയില്‍ കരുതിയിരുന്ന പണവും മബൈല്‍ ഫോണുകളും …

മൂർഖൻ പാമ്പിനെ കാണിച്ച് ഭീഷണിപ്പെടുത്തി കുട്ടിയെ പീഡിപ്പിച്ച് 29കാരൻ, ദൃശ്യങ്ങൾ പകർത്തി ഭാര്യ, നിർണായകമായി മൊബൈലിലെ വിഡിയോകൾ

ജയ്പുർ: അനധികൃതമായി വീട്ടിൽ സൂക്ഷിച്ചിരുന്ന മൂർഖൻ പാമ്പിനെ കാണിച്ചുഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 29 കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ഉത്തർപ്രദേശ് ഝാൻസി സ്വദേശിയായ മുഹമ്മദ് ഇമ്രാൻ ആണ് അറസ്റ്റിലായത്. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ഭാര്യ അസ്മീനയെ പൊലീസ് പ്രതി ചേർത്തിട്ടുണ്ട്.അയൽക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. പുറത്തു പറഞ്ഞാൽ മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഭാര്യ അസ്മീന ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഇയാളുടെ ഫോണിൽ നിന്നു ദൃശ്യങ്ങൾ …

ലാഭവിഹിതം നൽകിയില്ലെന്ന പരാതി: മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന നിർമ്മാതാക്കളുടെ ഹർജി ഹൈക്കോടതി തള്ളി. ലാഭവിഹിതം നൽകിയില്ലെന്ന മരട് സ്വദേശിയുടെ പരാതിൽ പൊലീസ് കേസെടുത്തിരുന്നു. ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സിനിമയുടെ നിർമാതാക്കളായ നടൻ സൗബിൻ ഷാഹിർ, ഷോൺ ആന്റണി, ബാബു ഷാഹിർ എന്നിവർ കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി തള്ളിയ കോടതി, പൊലീസ് അന്വേഷണം തുടരാമെന്നും വ്യക്തമാക്കി.സിനിമയുടെ ലാഭവിഹിതവും മുടക്കുമുതലും നൽകിയില്ലെന്നാണ് പരാതിക്കാരനായ സിറാജ് വലിയതിറ ആരോപിക്കുന്നത്. സിനിമയ്ക്കായി 7 കോടി രൂപ താൻ മുടക്കിയതായും …

സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ചു

പയ്യന്നൂര്‍: സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ചതായി പരാതി. തളിപ്പറമ്പ്, കുറ്റിക്കോല്‍ സ്വദേശി യദു പ്രകാശ് (20) ആണ് അക്രമത്തിനു ഇരയായത്. കഴിഞ്ഞ ദിവസം രാത്രി കൊളച്ചേരി, കനാല്‍ പാലത്തിനു സമീപത്താണ് സംഭവം. സുഹൃത്തിനെ കാണാനാണ് യദു പ്രകാശ് എത്തിയതെന്നു പറയുന്നു. ഇതിനിടയില്‍ സ്ഥലത്തെത്തിയ ഒരു സംഘം ആള്‍ക്കാര്‍ യദു പ്രകാശിനെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയും അക്രമിക്കുകയുമായിരുന്നു വെന്നു പറയുന്നു. സംഭവത്തില്‍ കരിങ്കല്‍ക്കുഴി സ്വദേശികളായ ശ്രീരാഗ്, അനുരാഗ്, സജീഷ്, റംഷീദ് എന്നിവര്‍ക്കെതിരെ മയ്യില്‍ പൊലീസ് കേസെടുത്തു.

എതിരാളിയെ ഭീഷണിപ്പെടുത്തിയ മുന്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 3 വര്‍ഷം തടവ്

-പി പി ചെറിയാന്‍ ടാമ്പ, ഫ്‌ലോറിഡ: പ്രൈമറി തിരെഞ്ഞെടുപ്പില്‍ എതിരാളിയെ ഒരു വിദേശ ഹിറ്റ് സ്‌ക്വാഡ് പിന്തുടരുകയും കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നാരോപിച്ച് ഫ്‌ലോറിഡയിലെ മുന്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ബുധനാഴ്ച മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നിന്നുള്ള വില്യം റോബര്‍ട്ട് ബ്രാഡോക്ക് മൂന്നാമനെയാണ് (41) ടാമ്പ ഫെഡറല്‍ കോടതി മൂന്ന് വര്‍ഷത്തെ ശിക്ഷ വിധിച്ചത്.ഫെബ്രുവരിയില്‍ അദ്ദേഹം കുറ്റം സമ്മതിച്ചിരുന്നു. 2021-ല്‍, യു.എസ്. പ്രതിനിധി സഭയിലെ ഫ്‌ലോറിഡയിലെ 13-ാമത് കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്നതിനുള്ള പ്രൈമറി …

ഷിക്കാഗോ സ്‌കൂളുകളില്‍ നിര്‍ബന്ധിത ഹിന്ദു ധ്യാനം നടത്തിയെന്ന കേസില്‍ 2.6 മില്യണ്‍ ഡോളര്‍ സെറ്റില്‍മെന്റിന് അംഗീകാരം

-പി പി ചെറിയാന്‍ ചിക്കാഗോ(ഇല്ലിനോയ്): ഷിക്കാഗോ പബ്ലിക് സ്‌കൂളുകളും ഡേവിഡ് ലിഞ്ച് ഫൗണ്ടേഷന്‍ ഫോര്‍ കോണ്‍ഷ്യസ്‌നെസ്-ബേസ്ഡ് എഡ്യൂക്കേഷന്‍ ആന്‍ഡ് വേള്‍ഡ് പീസും ചേര്‍ന്ന് 2.6 മില്യണ്‍ ഡോളര്‍ സെറ്റില്‍മെന്റിന് സമ്മതിച്ചു, മാതാപിതാക്കളുടെ സമ്മതമോ പൂര്‍ണ്ണ സുതാര്യതയോ ഇല്ലാതെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഹിന്ദു-വേരൂന്നിയ ട്രാന്‍സെന്‍ഡന്റല്‍ മെഡിറ്റേഷന്‍ പരിശീലനങ്ങളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരാക്കി എന്നാരോപിച്ച് ഒരു ക്ലാസ്-ആക്ഷന്‍ കേസിലാണ് ധാരണയായത്ട്വിന്‍ പീക്‌സ്, ബ്ലൂ വെല്‍വെറ്റ് തുടങ്ങിയ സര്‍റിയല്‍, മനസ്സിനെ വളച്ചൊടിക്കുന്ന കൃതികള്‍ക്ക് പേരുകേട്ട പ്രശസ്ത അമേരിക്കന്‍ ചലച്ചിത്ര നിര്‍മ്മാതാവാണ് പരേതനായ ഡേവിഡ് …

യുവതിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ സുഹൃത്തിനു അയച്ചു കൊടുത്ത കേസ്; ഗള്‍ഫിലേക്ക് കടന്ന പ്രതി മംഗളൂരു വിമാനത്താവളത്തില്‍ അറസ്റ്റില്‍

കാസര്‍കോട്: പ്രണയം നടിച്ച് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഗള്‍ഫിലേക്ക് കടക്കുകയും പീഡന ദൃശ്യങ്ങള്‍ യുവതിയുടെ സുഹൃത്തിനു അയച്ചു കൊടുക്കുകയും ചെയ്തുവെന്ന കേസിലെ പ്രതി വിമാനത്താവളത്തില്‍ അറസ്റ്റില്‍. വെസ്റ്റ് എളേരി ചീര്‍ക്കയത്തെ ആലക്കോടന്‍ ഹൗസില്‍ ജയകൃഷ്ണനെയാണ് വെള്ളരിക്കുണ്ട് പൊലീസ് ഇന്‍സ്പെക്ടര്‍ ടി. മുകുന്ദനും സംഘവും മംഗ്ളൂരു വിമാനത്താവളത്തില്‍ അറസ്റ്റു ചെയ്തത്.2024 മാര്‍ച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. യുവതിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത ശേഷം ജയകൃഷ്ണന്‍ ഗള്‍ഫിലേക്ക് കടക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഗള്‍ഫില്‍ വച്ച് വ്യാജ ഇന്‍സ്റ്റഗ്രാം …

ദേശീയ പാതയിലെ തകര്‍ച്ച: ഐഐടി സംഘം കാസര്‍കോട്ടേക്ക്, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി

ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ദേശീയ പാത വിവിധ സ്ഥലങ്ങളില്‍ തകര്‍ന്നതിനെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സംഘം കേരളത്തിലേക്ക്. ഐഐടിയിലെ റോഡു വിഭാഗം പ്രൊഫ. കെ.ആര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം കേരളത്തിലെത്തുമെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി വ്യക്തമാക്കി. സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. ഉദ്യോഗസ്ഥരും കരാറുകാരും കുറ്റക്കാരാണെങ്കില്‍ നടപടിയെടുക്കും. ആവശ്യമായി വന്നാല്‍ കരാര്‍ കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും-മന്ത്രി വ്യക്തമാക്കി. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, ജില്ലകളിലാണ് ദേശീയ പാതയില്‍ കനത്ത മഴയില്‍ വലിയ …

വന്യജീവി ആക്രമണങ്ങളില്‍ നിന്നു കൃഷിയെയും കര്‍ഷകരെയും രക്ഷിക്കണം; കര്‍ഷക മുന്നേറ്റ ജാഥയ്ക്ക് ബോവിക്കാനത്ത് ഉജ്ജ്വല തുടക്കം

കാസര്‍കോട്: വന്യജീവി ആക്രമണങ്ങളില്‍ നിന്നു കൃഷിയെയും കര്‍ഷകരെയും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകസംഘത്തിന്റെ നേതൃത്വത്തിലുള്ള കര്‍ഷക മുന്നേറ്റ ജാഥയ്ക്ക് കാസര്‍കോട്, ബോവിക്കാനത്ത് ഉജ്ജ്വല തുടക്കം. കിസാന്‍സഭ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിജു കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വനം-വന്യജീവി നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തുക, ജനവാസ മേഖലയില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യ ജീവികളെ കൊല്ലാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 30,31 തിയതികളില്‍ തിരുവനന്തപുരത്തുള്ള വനം വകുപ്പ് ഹെഡ് ഓഫീസിനു മുന്നില്‍ നടത്തുന്ന രാപ്പകല്‍ ഉപരോധത്തിന്റെ മുന്നോടിയായാണ് കര്‍ഷക മുന്നേറ്റ …

പെരിയ, നവോദയനഗറില്‍ മാലിന്യക്കുഴിയില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു; ശാസ്ത്രീയമായി ഉറപ്പിക്കുന്നതിന് ഡിഎന്‍എ പരിശോധന, കാണാതായ യുവാക്കളെ ഹൈദരാബാദില്‍ കണ്ടെത്തി

കാസര്‍കോട്: പെരിയ, നവോദയ നഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സര്‍വ്വീസ് സ്‌റ്റേഷന്റെ മാലിന്യക്കുഴിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു. ഒഡീഷ സ്വദേശി ഡെംമ്പു (37)വിന്റെതാണ് മൃതദേഹമെന്നാണ് ബേക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇക്കാര്യം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. മൃതദേഹം ഡെംമ്പുവിന്റേതാണെന്നു ശാസ്ത്രീയമായി ഉറപ്പിക്കുന്നതിനു ഡിഎന്‍എ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി മരിച്ചയാളുടെ മകനെ ബേക്കലിലേക്ക് വിളിച്ചിട്ടുണ്ട്. മെയ് 16ന് ആണ് നവോദയ നഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സര്‍വ്വീസ് സ്റ്റേഷന്റെ മാലിന്യക്കുഴിയില്‍ യുവാവിന്റെ മൃതദേഹം കാണപ്പെട്ടത്. പരിയാരം മെഡിക്കല്‍ …

പൊലീസുകാരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതായി പരാതി; കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്

കാസര്‍കോട്: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതായി പരാതി. ജില്ലാ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ പൊലീസുകാരായ എം. സുനില്‍ (31), പ്രവീണ്‍ (37) എന്നിവരുടെ പരാതിയില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകുന്നേരം ആറരമണിയോടെ ഉപ്പള ബസ് സ്റ്റാന്റിനു മുന്‍വശം സര്‍വ്വീസ് റോഡില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്തു വരികയായിരുന്നു പൊലീസുകാര്‍. ഈ സമയത്ത് എത്തിയ കാറിന്റെ ഡ്രൈവര്‍ തങ്ങളെ അസഭ്യം വിളിക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

എസ്‌ഐയുടെ ഭാര്യ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍; കൊലപാതകമെന്ന് മാതാപിതാക്കള്‍

ബംഗ്‌ളൂരു: എസ്‌ഐയുടെ ഭാര്യയായ യുവതിയെ വീട്ടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബംഗ്‌ളൂരു, കെ.ജി ഹള്ളി പൊലീസ് സ്റ്റേഷനിലെ എസ്.ഐ നാഗരാജിന്റെ ഭാര്യ ശാലിനി (33)യാണ് മരിച്ചത്. ശിവലിംഗപ്പ-ഭാരതി ദമ്പതികളുടെ മകളാണ്. ശാലിനിയുടെ രണ്ടാം ഭര്‍ത്താവാണ് നാഗരാജ്. ആദ്യഭര്‍ത്താവില്‍ ശാലിനിക്ക് ഏഴു വയസ്സുള്ള കുട്ടിയുണ്ട്. ശാലിനി ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമാണെന്നും അച്ഛന്‍ ശിവലിംഗപ്പ ആരോപിച്ചു. കൂടുതല്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ടു മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

ഓണ്‍ലൈന്‍ ബിസിനസ്; ഉത്തര്‍പ്രദേശ് സ്വദേശിയുടെ 30,460,38 രൂപ തട്ടിയതായി പരാതി

കാസര്‍കോട്: ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തി ഉത്തര്‍പ്രദേശ് സ്വദേശിയില്‍ നിന്നു 30,460,38 രൂപ തട്ടിയെടുത്തതായി പരാതി. ഉത്തര്‍പ്രദേശ്, മാവു, ജില്ലയിലെ കജിപുര സ്വദേശിയായ സന്ദീപ് കുമാര്‍ ചൗരസ്യ (53)യുടെ പരാതി പ്രകാരം പ്രകാശ് കുമാര്‍ എന്നയാള്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. 2025 ഏപ്രില്‍ മൂന്ന്, നാല് തിയ്യതികളിലായി പരാതിക്കാരനെ ഓണ്‍ലൈനില്‍ ബന്ധപ്പെട്ട് ലാഭവിഹിതം തരാമെന്ന വ്യവസ്ഥയില്‍ പണം കൈപ്പറ്റിയെന്നു പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. എന്നാല്‍ പണമോ ലാഭവിഹിതമോ നല്‍കാതെ ചതിക്കുകയായിരുന്നുവെന്നു കേസില്‍ കൂട്ടിച്ചേര്‍ത്തു.