ബജെ ശ്യാമ ഭട്ട് അന്തരിച്ചു

കാസര്‍കോട്: ബന്തടുക്ക പാലാറിലെ പരേതനായ ബജെ നാരായണ ഭട്ടിന്റെ മകനും കര്‍ഷകനുമായ ബജെ ശ്യാമ ഭട്ട് (72) അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു.ഭാര്യ: പാര്‍വതി. മക്കള്‍: ഹരീഷ ബി.എസ്, വിനയകുമാരി ബി.എസ്. മരുമക്കള്‍: ദിവ്യ കെ.എന്‍, അമൈ സുബ്രഹ്‌മണ്യ ഭട്ട് (ബംഗളൂരു). സഹോദരങ്ങള്‍: സുബ്രഹ്‌മണ്യ ഭട്ട് ബി.എന്‍.(റിട്ട.അധ്യാപകന്‍), ബാലകൃഷ്ണ ഭട്ട് ബി.എന്‍, മാധവ ഭട്ട് ബി.എന്‍.(റിട്ട.അധ്യാപകന്‍), സാവിത്രി ഭട്ട്, പരേതരായ പത്മനാഭ ഭട്ട് ബി.എന്‍, സുമതി ഭട്ട്.

ബണ്ട്വാളില്‍ യുവാവിനെ വെട്ടിക്കൊന്ന കേസ്; പ്രതികളെ കുറിച്ച് സൂചന, പൊലീസ് അതീവ ജാഗ്രതയില്‍

മംഗ്‌ളൂരു: ബണ്ട്വാളില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കുറിച്ച് പൊലീസിനു സൂചന ലഭിച്ചു. ഇവരെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.ബണ്ട്വാള്‍, കൊലട്ട മജലു സ്വദേശി അബ്ദുല്‍ റഹിം (32) ചൊവ്വാഴ്ച വൈകിട്ടാണ് കൊല്ലപ്പെട്ടത്. ഇരക്കൊടി എന്ന സ്ഥലത്തായിരുന്നു കൊലപാതകം. അബ്ദുല്‍ റഹിമും കലന്തര്‍ ഷാഫിയും പിക്കപ്പില്‍ മണലുമായി എത്തിയതായിരുന്നു. ഇതിനിടയില്‍ ബൈക്കുകളില്‍ എത്തിയ ഒരു സംഘം ആള്‍ക്കാര്‍ അബ്ദുല്‍ റഹിമിനെ വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് കേസ്. തടയാന്‍ ശ്രമിച്ച കലന്തര്‍ഷാഫിക്കും സാരമായി വെട്ടേറ്റു. ഇദ്ദേഹം മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കലന്തര്‍ …

ബലി പെരുന്നാള്‍ ജൂണ്‍ 7ന്

കോഴിക്കോട്: സംസ്ഥാനത്ത് ബലി പെരുന്നാള്‍ ജൂണ്‍ ഏഴ് ശനിയാഴ്ചയായിരിക്കുമെന്നു തിരുവനന്തപുരം പാളയം ഇമാം വി.പി സുഹൈബ് മൗലവി ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി അറിയിച്ചു.ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി വിവരമൊന്നും ലഭ്യമാവാത്ത സാഹചര്യത്തില്‍ ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി മേയ് 29ന് ദുല്‍ഹജ്ജ് ഒന്നായി കണക്കാക്കിയാണ് ജൂണ്‍ ഏഴിന് ബലി പെരുന്നാള്‍ നിശ്ചയിച്ചിട്ടുള്ളതെന്ന് അറിയിപ്പില്‍ പറഞ്ഞു. അറഫ നോമ്പ് ജൂണ്‍ 6നായിരിക്കും. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, …

കുമ്പളയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു; ഷിറിയ സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: കുമ്പള ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഷിറിയ, ബത്തേരി മഹലിലെ മൂസഖലീലിന്റെ സ്വിഫ്റ്റ് കാറാണ് കത്തിനശിച്ചത്. ബന്തിയോട് ഭാഗത്തു നിന്നു കുമ്പള ടൗണിലേക്ക് വരികയായിരുന്നു ഇദ്ദേഹം. കുമ്പള ടൗണിനു സമീപത്തു എത്തിയപ്പോള്‍ കാറിന്റെ മുന്‍ഭാഗത്തു നിന്നും തീ ആളിപ്പടരുകയായിരുന്നുവെന്നു പറയുന്നു. മൂസ ഖലീല്‍ ഉടന്‍ കാര്‍ നിര്‍ത്തി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഉപ്പള ഫയര്‍‌സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ഓഫീസര്‍ റഫീഖിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നു …

കുമ്പള, ബംബ്രാണയിലെ വീട്ടില്‍ വന്‍ കവര്‍ച്ച; 9 പവനും 85,000 രൂപയും നഷ്ടമായി

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബംബ്രാണയില്‍ വന്‍ കവര്‍ച്ച. വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് അലമാര കുത്തിത്തുറന്ന് 9 പവന്‍ സ്വര്‍ണ്ണവും 85,000 രൂപയും കവര്‍ന്നു. മലപ്പുറം, താനൂര്‍, പട്ടറുപറമ്പ്, നെടുംവള്ളി ഹൗസിലെ നൗഷാദിന്റെ ഭാര്യാവീട്ടിലാണ് കവര്‍ച്ച നടന്നത്. ഇദ്ദേഹം നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്തു. മെയ് 25ന് രാത്രി 7.30നും 8.30നും ഇടയിലാണ് കവര്‍ച്ച നടന്നത്. നൗഷാദും ഭാര്യയും ഉച്ചയ്ക്ക് കല്യാണത്തിനു പോയതായിരുന്നു. ഈ സമയത്ത് പിതാവ് വീട്ടില്‍ ഉണ്ടായിരുന്നു. …

പോക്‌സോ കേസില്‍ 100 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട 26കാരനെതിരെ വീണ്ടും പോക്‌സോ കേസ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഗുരുതരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 100 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 26കാരനെതിരെ വീണ്ടും പോക്‌സോ കേസ്. സുധീഷ് എന്ന ആള്‍ക്കെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 17കാരനാണ് പരാതിക്കാരന്‍. മറ്റൊരു കേസില്‍ പൊലീസിന്റെ പിടിയിലായ കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനം നടന്ന കാര്യം പുറത്തായത്. 2019ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. അന്നു കുട്ടിക്ക് 11 വയസ്സായിരുന്നു. സംഭവ ദിവസം കുട്ടി ബന്ധുവീട്ടില്‍ പോയതായിരുന്നു. …

കോണ്‍ക്രീറ്റ് ജോലിക്കിടയില്‍ കെട്ടിടത്തില്‍ നിന്നു വീണ് പരിക്കേറ്റ കരിവേടകം സ്വദേശി മരിച്ചു

കാസര്‍കോട്: കോണ്‍ക്രീറ്റ് ജോലിക്കിടയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ബേഡകം, കരിവേടകം, ചുഴുപ്പിലെ ആനന്ദന്‍ (42) ആണ് ബുധനാഴ്ച രാവിലെ മരിച്ചത്. ഏപ്രില്‍ 30നാണ് അപകടമുണ്ടായത്. കള്ളാറിലെ ഒരു കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ജോലിക്കിടയില്‍ താഴേക്ക് വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.കരിവേടകം സ്വദേശിയായ ആനന്ദന്‍ ഭാര്യ സിന്ധുവിനും കുട്ടിക്കും ഒപ്പം പനത്തടി, കുറിഞ്ഞിയില്‍ താമസിച്ചുവരികയായിരുന്നു. രാജപുരം പൊലീസ് കേസെടുത്തു.

അപമാനം ഭയന്ന് നവജാത ശിശുവിനെ ഉപേക്ഷിക്കാൻ ശ്രമം: 28 വയസ്സുകാരൻ അറസ്റ്റിൽ

മുംബൈ: നവജാതശിശുവിനെ ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് പൊലീസ് പിടിയിൽ. മുംബൈ ഗാന്ധിനഗർ ജംക്ഷനിലെ പെട്രോൾ പമ്പിനു സമീപമാണ് സംഭവം. ദശ്രന്ത് ശിവശരണാണ് അറസ്റ്റിലായത്. ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ശിവശരണെ പൊലീസ് ചോദ്യം ചെയ്തു. ഇയാളുടെ കയ്യിൽ അഴുക്കു തുണിയിൽ പൊതിഞ്ഞ നവജാത ശിശുവിനെ കണ്ടെത്തി. കൂടെ സ്ത്രീകൾ ഇല്ലാത്തതിനാൽ സംശയം തോന്നിയതോടെ വനിത ഉദ്യോഗസ്ഥയെ വിളിച്ചു വരുത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുഞ്ഞ് തന്റേതാണെന്നും അമ്മയുടെ സഹോദരിയുമായുണ്ടായ അവിഹിത ബന്ധത്തിൽ ജനിച്ചതാണെന്നും ഇയാൾ …

മയക്കുമരുന്നു കേസിലെ വാറന്റ് പ്രതി കഞ്ചാവുമായി അറസ്റ്റില്‍

കണ്ണൂര്‍: മയക്കുമരുന്നു കേസിലെ വാറന്റ് പ്രതിയെ കഞ്ചാവുമായി അറസ്റ്റു ചെയ്തു. കൂത്തുപറമ്പ്, പാറാലില്‍ ശ്രീ ശൈലത്തിലെ കെ.പി ശ്രീരാഗി(28)നെയാണ് കൂത്തുപറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജില്‍ കുമാറും സംഘവും അറസ്റ്റു ചെയ്തത്.ഏപ്രില്‍ ഒന്‍പതിനു ശ്രീരാഗിനെ മയക്കുമരുന്നുമായി അറസ്റ്റു ചെയ്തിരുന്നു. പ്രസ്തുത കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്നു ഇയാളെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഇതോടെ ശ്രീരാഗിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. വാറന്റ് കേസില്‍ പിടികൂടാന്‍ എത്തിയപ്പോഴാണ് ശ്രീരാഗിനെ എട്ടു ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തതെന്നു അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഇയാള്‍ക്കെതിരെ കൂത്തുപറമ്പ് …

വനിതാ ആര്‍ക്കിടെക്ടിനെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ലക്ഷദ്വീപ് സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. തയ്യില്‍, നീര്‍ച്ചാല്‍ യു.പി സ്‌കൂളിനു സമീപത്തെ ടി.കെ ഫവാസി(43)നെ കണ്ണൂര്‍ സിറ്റി പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരില്‍ ആര്‍ക്കിടെക്ടറായി ജോലി ചെയ്തു വരികയാണ് പരാതിക്കാരി. കണ്ണൂരിലെ ഒരു വര്‍ക്ക് സൈറ്റില്‍ എത്തിയപ്പോള്‍ ഇന്റീരിയര്‍ വര്‍ക്ക് ചെയ്യുന്ന ഫവാസ് കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നു യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞു.

റിട്ട. സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥന്‍ എച്ച് ഉമേശ് പൈ അന്തരിച്ചു

കാസര്‍കോട്: വിദ്യാനഗര്‍, ചിന്മയ കോളനിയിലെ റിട്ടയേര്‍ഡ് സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥന്‍ എച്ച് ഉമേശ് പൈ (84)അന്തരിച്ചു. ഭാര്യ: പരേതയായ ജയലക്ഷ്മി പൈ. മക്കള്‍: സുബ്രഹ്‌മണ്യ പൈ(എല്‍ ഐ സി അഡൈ്വസര്‍ ), ഹരീഷ് പൈ(എല്‍ ഐ സി ഡവലപ്‌മെന്റ് ഓഫീസര്‍ ബണ്ട്വാള്‍), പത്മിനി കാമത്ത് (ഹൂബ്ലി). മരുമക്കള്‍: സുഷമറാവു, പരേതനായ വിനയ് കാമത്ത് (ഹൂബ്ലി).

ഉപ്പളയടക്കം സംസ്ഥാനത്തെ 9 പുഴകളില്‍ പ്രളയ സാധ്യതാമുന്നറിയിപ്പ്; ജാഗ്രതയ്ക്ക് നിര്‍ദ്ദേശം

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ഉപ്പള പുഴ ഉള്‍പ്പെടെ സംസ്ഥാനത്തെ ഒന്‍പതു പുഴകളില്‍ പ്രളയത്തിനു സാധ്യതയെന്നു മുന്നറിയിപ്പ്. കേന്ദ്ര ജല കമ്മീഷന്‍ ആണ് മുന്നറിയിപ്പ് നല്‍കിയത്. പ്രസ്തുത പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. നദികളില്‍ ഇറങ്ങാനോ മുറിച്ചുകടക്കാനോ പാടില്ലെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന പക്ഷം മാറിത്താമസിക്കണമെന്നും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.മീനച്ചാല്‍, കോരപ്പുഴ, അച്ചന്‍കോവില്‍, മണിമല, വാമനപുരം, പെരുമ്പ, ഭാരതപ്പുഴ എന്നീ പുഴകളിലാണ് പ്രളയ മുന്നറിയിപ്പ് നല്‍കിയ മറ്റു പുഴകള്‍.

കാസര്‍കോട് ഗവ. കോളേജിലെ ബിരുദവിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യ മാതാവിനെ ഫോണില്‍ വിളിച്ചതിനു തൊട്ടു പിന്നാലെ, കാരണം ദുരൂഹം

കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാണത്തൂര്‍, കണ്ണിത്തോട് ഹൗസില്‍ പി.ഡി അഭിഷേക് (20)ആണ് മരിച്ചത്. വിദ്യാനഗര്‍ ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ താഴത്തെ നിലയിലെ മൂന്നാം നമ്പര്‍ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് ജനല്‍ വഴി നോക്കിയപ്പോഴാണ് മൃതദേഹം കാണപ്പെട്ടതെന്നു പറയുന്നു. വിവരം ഉടന്‍ തന്നെ ഹോസ്റ്റല്‍ അധികൃതരെ അറിയിച്ചു. പൊലീസെത്തി ഇന്‍ക്വസ്റ്റ് ചെയ്ത ശേഷം …

ഗൃഹനാഥന്‍ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഗൃഹനാഥനെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കള, ബാരിക്കാട്, നാല്‍ത്തടുക്കിലെ ഗോപാലന്‍ (72) ആണ് മരിച്ചത്. തിങ്കളാഴ്ച വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു സംഭവം. വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: മാധവി. മക്കള്‍: വിനോദ്, ബിന്ദു. മരുമകന്‍: രവി. സഹോദരങ്ങള്‍: നാരായണന്‍, സുന്ദരി, ഗിരിജ, ശാരദ, നാരായണി, കല്യാണി, ചന്ദ്രാവതി, പരേതനായ സുകുമാരന്‍ ബേഡകത്ത് വീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍ കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ …

വയനാട്ടിൽ യുവതിയെ വെട്ടിക്കൊന്ന കേസ്: പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നും പരാതി

വയനാട്: തിരുനെല്ലിയിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കെതിരെ പൊലീസ് പോക്സോ കേസും ചുമത്തി. യുവതിയുടെ ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ലഭിച്ചതിനെ തുടർന്നാണിത്. മാനന്തവാടി പിലാക്കാവ് തറയിൽ ദിലീഷിനെതിരെയാണ്(35) നടപടി.കാട്ടിക്കുളം എടയൂർക്കുന്ന് സ്വദേശി പ്രവീണയെ(34) ഞായറാഴ്ചയാണ് ദിലീഷ് കൊലപ്പെടുത്തിയത്. പ്രവീണയുടെ മൂത്തമകൾ അനർഘയെയും വെട്ടി. കൊലപാതകത്തിനു പിന്നാലെ ഇളയമകൾ അബിനയെ തട്ടിക്കൊണ്ടു പോയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. പ്രതിയെ ഇന്ന് കൽപറ്റ പോക്സോ കോടതിയിൽ ഹാജരാക്കും.കൃത്യത്തിനു പിന്നാലെ …

കൗമാര പ്രണയങ്ങളിൽ പോക്സോ കേസും ജയിലും വേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കൗമാരക്കാരുടെ പ്രണയബന്ധത്തിന്റെ പേരിൽ പോക്സോ നിയമപ്രകാരം കേസെടുക്കുന്നില്ലെന്നും അവരെ ജയിലിലടയ്ക്കുന്നില്ലെന്നും ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട് നിലവിലെ നിയമങ്ങളിൽ പരിഷ്കാരം വരുത്തുന്നതു സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രസർക്കാരിനോടു കോടതി ആവശ്യപ്പെട്ടു. ജൂലൈ 25നു മുന്നോടിയായി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഒപ്പം രാജ്യത്ത് ലൈംഗിക വിദ്യാഭ്യാസ നയം രൂപീകരിക്കാനും പോക്സോ നിയമവുമായി ബന്ധപ്പെട്ട കേസുകൾ സമഗ്രമായി വിലയിരുത്താനും കേന്ദ്രസർക്കാരിനോടു നിർദേശിച്ചു. അമിക്കസ്ക്യൂറിയുടെ നിർദേശങ്ങൾ പരിഗണിച്ചാണ് ജസ്റ്റിസുമാരായ അഭയ് എസ്. ഒക, ഉജ്ജൽ ഭുയൻ എന്നിവരുടെ ബെഞ്ചിന്റെ നടപടി. …

ജോര്‍ജിയയില്‍ ഭര്‍ത്താവ് ഭാര്യയെയും കാമുകിയെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു

-പി പി ചെറിയാന്‍ ജോര്‍ജിയ: ജോര്‍ജിയയില്‍ ഒരാള്‍ ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം കാമുകിയുടെ വീട്ടിലെത്തി അവരെയും വെടിവച്ചു കൊന്നു. തുടര്‍ന്ന് സ്വയം വെടിവെച്ച് ആത്മഹത്യചെയ്തതായി അധികൃതര്‍ അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ ജോര്‍ജിയയിലെ ഡാല്‍ട്ടണിലാണ് ഇരട്ട കൊലപാതകവും ആത്മഹത്യയും നടന്നത്.അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ ജീവനക്കാര്‍ ഉദ്യോഗസ്ഥരെ വീട്ടില്‍ എത്തിച്ചതിനെ തുടര്‍ന്നാണ് തലയില്‍ വെടിയേറ്റ നിലയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.ഡിറ്റക്ടീവുകള്‍ ഉടന്‍ അന്വേഷണം ആരംഭിച്ചു, ബുധനാഴ്ച പുലര്‍ച്ചെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഒരു പുരുഷനെന്നു സംശയിക്കുന്നൊരാള്‍ ഇറങ്ങുന്നത് കാണിക്കുന്ന നിരീക്ഷണ വീഡിയോ …

പറന്നു കൊണ്ടിരുന്ന വിമാനത്തിന്റെ അടിയന്തര വാതില്‍ തുറക്കാന്‍ ശ്രമം: വിമാനം വഴിതിരിച്ചുവിട്ടു

-പി പി ചെറിയാന്‍ ഹ്യൂസ്റ്റണ്‍, ടെക്‌സസ്: ടോക്കിയോയില്‍ നിന്ന് ഹ്യൂസ്റ്റണിലേക്ക് പോകുകയായിരുന്ന വിമാനത്തിലെ ഒരു യാത്രക്കാരന്‍ അടിയന്തര വാതില്‍ തുറക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വിമാനം മണിക്കൂറുകള്‍ക്ക് ശേഷം സിയാറ്റിലിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു.ഓള്‍ നിപ്പോണ്‍ എയര്‍വേയ്സ് ഫ്‌ലൈറ്റ് ആണ് വഴി തിരിച്ചുവിട്ടത്.വിമാനയാത്രയ്ക്കിടെ ഒരു പുരുഷ യാത്രക്കാരന്‍ അടിയന്തര വാതില്‍ തുറക്കാന്‍ ശ്രമിച്ചതായും മറ്റ് യാത്രക്കാരും തൊഴിലാളികളും അദ്ദേഹത്തെ തടഞ്ഞുവച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിയാറ്റില്‍ പോലീസ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്നു വിമാനം ഹ്യൂസ്റ്റണിലേക്കുള്ള യാത്ര പുനരാരംഭിച്ചു.