രാഷ്ട്രീയ ബോധം അന്നും ഇന്നും
ബാല്യകാലം മുതല്‍ ഇന്‍ക്വിലാബ് വിളി കേട്ട് വളര്‍ന്നവനാണ്. അമ്മാവന്മാര്‍ റെഡ് വളണ്ടിയര്‍മാരായി ജാഥയില്‍ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ട്. കുട്ടികളായ ഞങ്ങളും ചുവന്ന കടലാസ് വടിയില്‍ കെട്ടി ജാഥ നടത്തും. അത് കളിയുടെ ഭാഗമാണ്. ഞങ്ങള്‍ നാലഞ്ചു കുട്ടികളേ ഉണ്ടാവു. മുതിര്‍ന്നവര്‍ വിളിച്ചു നടന്ന മുദ്രാവാക്യം തന്നെയാണ് ഞങ്ങളും വിളിക്കുക. വിളിച്ചു കൊടുക്കുന്ന നേതാവ് ഞാനാണ്. ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ ‘എ.കെ.ജി സിന്ദാബാദ്’ ‘ഇ.എം.എസ്. സിന്ദാബാദ്’ ഇത്രയെ അറിയൂ. നാലോ അഞ്ചോ മിനിട്ട് നീണ്ടുനില്‍ക്കുന്ന ജാഥ. ഞങ്ങളുടെ നാട്ടില്‍ ഒരു എ.കെ.ജി …